Category: പയ്യോളി

Total 622 Posts

അടിപിടി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്; പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി

വടകര: പോലീസിനെ ആക്രമിച്ച കേസില്‍ പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി. പയ്യോളി സ്രാമ്പി വളപ്പില്‍ കുഞ്ഞിമൊയ്തീനെ(41)നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂലൈ 7നാണ് കേസിനാസ്പദമായ സംഭവം. വടകര ജയഭാരത് തിയറ്ററിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ശിക്ഷ.

പയ്യോളി വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു

 പയ്യോളി: വീമംഗലം കുറ്റിയിൽ താമസിക്കും കണ്ണംവെള്ളി മാത അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചെറിയാക്കൻ. മക്കൾ: അശോകൻ (സിപിഐഎം വീമംഗലം ബ്രാഞ്ച് അംഗം), പ്രസന്ന, പരേതരായ ഗംഗാധരൻ, ഗോപി. മരുമക്കൾ: അംബിക, രമ, ഗീത, ബാലകൃഷ്ണൻ (മേലാട്ട്). സംസ്കാരം: ഞായറാഴ്ച രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍. Description: payyoli kuttiyil Kannamvelli Matha passed away

”കണ്ണുതുറന്ന് നടന്നുപോകാന്‍ പറ്റാത്ത വിധം പൊടി, ദുരിതത്തിലായി വ്യാപാരികളും നാട്ടുകാരും”; സെപ്റ്റംബര്‍ 25ന് പയ്യോളിയില്‍ സി.പി.എം നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ

പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം പയ്യോളി നഗരത്തില്‍ പൊടിശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇതിനെതിരെ പ്രതിഷേധമുയരുന്നു. പൊടിശല്യം അവസാനിപ്പിക്കാന്‍ വാഗാഡ് അധികൃതര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പയ്യോളി സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 25ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം 4.30ന് ബീച്ച് റോഡിലാണ് കൂട്ടായ്മ നടക്കുക. ദേശീയപാത നിര്‍മ്മാണ പ്രവൃത്തികള്‍ കാരണം ഇക്കഴിഞ്ഞ മഴക്കാലത്ത്

മേലൂര്‍ ചിരാത് ബിജിത്ത് ലാല്‍ അന്തരിച്ചു

കൊയിലാണ്ടി: മേലൂര്‍ ചിരാത് ബിജിത്ത് ലാല്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു. അച്ഛന്‍: ശങ്കരന്‍ കുട്ടി. അമ്മ: ലീല (തുളസി) (ലൈബ്രേറിയന്‍, മേലൂര്‍ കെ.എം.എസ് ലൈബ്രറി). സഹോദരങ്ങള്‍: ബിനോയ് ലാല്‍, ബിജോയ് ലാല്‍. Summary: meloor chirath bijithlal passed away.

ജില്ലയിലെ പതിനാറ് സ്ഥലങ്ങളില്‍ നിന്നായി മൂന്നൂറ്റി അമ്പതിലധികം വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം; ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പയ്യോളി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢോജ്വല തുടക്കം

പയ്യോളി: ബാലസംഘം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പയ്യോളി ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢോജ്വല തുടക്കം. ബാലസംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ജില്ലാ സമ്മേളനത്തിന് ഇരിങ്ങലില്‍ തുടക്കമിട്ടിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പതിനേഴാം നൂറ്റാണ്ട് മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെയുള്ള ജനാധിപത്യ

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി; ലോറിയുടെ ടയർ ചതുപ്പിൽ താഴ്ന്നു ; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാര്‍. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തില്‍ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയില്‍ കൊണ്ടുവന്ന ദുര്‍ഗന്ധം വമിക്കുന്ന മത്സ്യങ്ങള്‍ നിക്ഷേപിച്ചത്.ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പില്‍ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി ചെളിയില്‍

ഒരു റോഡിനായി മുന്നിട്ടിറങ്ങി നാട്ടുകാര്‍; പയ്യോളി എകരത്ത് കോയക്കോട്ട് താഴെ റോഡ് ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു

പയ്യോളി: നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ എകരത്ത് കോയക്കോട്ട് താഴെ റോഡ് ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു. ഏകദേശം 125 മീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മാണത്തിന് 3 ലക്ഷത്തിലധികം രൂപ സാമ്പത്തിക സഹായം നല്‍കി സഹായിച്ചത് കോയക്കോട്ട് കുഞ്ഞബ്ദുള്ള ഹാജിയുടെ മകളും പേരമക്കളും ആണ്. ഏഴിലധികം വീടാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. പണിപൂര്‍ത്തിയാക്കാതെ കാലങ്ങളായി കട്ടറോഡായിരുന്നു പ്രദേശവാസികള്‍

പയ്യോളിയില്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കായി ‘ഓണം സഹകരണ വിപണി’ആരംഭിച്ച് സഹകരണ ബാങ്ക്

പയ്യോളി: പയ്യോളി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ഓണത്തോടനുബന്ധിച്ച്പയ്യോളിയില്‍ ‘ഓണംസഹകരണ വിപണി’ ആരംഭിച്ചു. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടുകൂടിയാണ് ഓണം വിപണി നടത്തുന്നത്. പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.വി കൃഷ്ണന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.വി ചന്ദ്രന്‍, രാജന്‍

ആക്രമകാരികളായ തെരുവ് നായകളെ കൂട്ടിലടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; പയ്യോളി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ജനകീയകൂട്ടായ്മ

പയ്യോളി: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പയ്യോളി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക എന്ന ആവശ്യവുമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അതിഥി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തെരുവുനായകളുടെ ആക്രമണം ദിവസേനയെന്നോണം വര്‍ദ്ധിക്കുമ്പോഴും ഇതിനെതിരെ യാതൊരു നടപടിയും നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്ന്

ചെങ്ങോട്ടുകാവില്‍ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി എലിപ്പറമ്പിൽ പട്ടേരി റഹീസ് (34 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് റഹീസ് വീണത്. കൊയിലാണ്ടി അരങ്ങാടത്ത് വെച്ചാണ് ട്രെയിനില്‍ നിന്നും റഹീസ് വീഴുന്നത്. കൂടെ യാത്ര ചെയ്ത സുഹൃത്താണ്