Category: പയ്യോളി

Total 624 Posts

അവസാനമായി കാണാൻ നാടാകെ ഒഴുകിയെത്തി, പൊട്ടിക്കരഞ്ഞ് അമ്മയും ചേച്ചിയും; തകർന്ന ഹൃദയവുമായി അനുശ്രീയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്

അയനിക്കാട്: ഒടുവിലായി ഒരുനോക്ക് അനുശ്രീയെ കാണാനെത്തിയവർക്കാർക്കും ഇനിയും ആ മരണവാർത്ത വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇന്നലെ വരെ സന്തോഷത്തോടെ തങ്ങൾക്കിടയിൽ പാറിപ്പറന്നു നടന്നവൾ ഇനിയില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അയനിക്കാടെന്ന നാട് ബുദ്ധിമുട്ടുകയാണ്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അനുശ്രീക്ക് നാട് അന്ത്യ യാത്രാമൊഴി നൽകി. എല്ലാവരോടും നന്നായി പെരുമാറുകയും സംസാരിക്കുകയും ചെയ്ത തങ്ങളുടെയെല്ലാം പ്രിയപ്പെട്ട കുട്ടിയായിരുന്നു അനുശ്രീ

മൂരാട് പുതിയ പാലം: അതിവേഗം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു, ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷ

വടകര: മൂരാട് പുതിയ പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു. പുഴയില്‍ സ്ഥാപിക്കുന്ന രണ്ടു തൂണുകളുടെ പൈലിങ് അവസാന ഘട്ടത്തിലാണ്. പുഴക്കരയിലെ പൈലിങ് ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതോടൊപ്പമുള്ള അനുബന്ധ കോണ്‍ക്രീറ്റ് ബീമുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. [ad2] കാലവര്‍ഷം ശക്തിപ്രാപിക്കുന്നതിനു മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞതവണയുണ്ടായ കനത്ത മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പ്രവൃത്തി മന്ദഗതിയിലാക്കുകയുും

പയ്യോളിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ: തളർന്ന് വീണ് അനുശ്രീയുടെ കുടുംബം, വാർത്ത വിശ്വസിക്കാനാവാതെ നാട്

പയ്യോളി: പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അനുശ്രീയുടെ മരണ വിവരമറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് നാട്. ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അയനിക്കാട് സ്വദേശിനിയും പയ്യോളി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനിയുമായ അനുശ്രീ ആത്മഹത്യ ചെയ്തത്. പതിവുപോലെ പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ അനുശ്രീ വസ്ത്രം മാറി വരാമെന്ന് സഹോദരിയോട് പറഞ്ഞ് മുറിയിലേക്ക് കയറി പോകുകയായിരുന്നു. പിന്നീട് വിളിച്ചപ്പോൾ

പയ്യോളി ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതി തിരിച്ചെത്തിയതിനു പിന്നാലെ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

പയ്യോളി: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതി തിരിച്ചെത്തിയതിനു പിന്നാലെ പത്താംക്ലാസുകാരി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. അയനിക്കാട് പുത്തന്‍പുരയില്‍ ജയദാസന്റെ മകള്‍ അനുശ്രീ (15)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് 12.30ഓടെയാണ് സംഭവം. [ad1] ഫിസിക്‌സ് പരീക്ഷയായിരുന്നു ഇന്ന്. ഫിസിക്‌സ്, കണക്ക് പരീക്ഷകള്‍ ഏറെ പ്രയാസമായിരുന്നെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതായി അറിയുന്നു. പിന്നീട് മുകളിലെ മുറിയില്‍ കയറി വാതിലടച്ച

പയ്യോളി ചിക്കൻ സ്റ്റാളിൽ നിന്നും കഞ്ചാവ് പിടികൂടി; ഉടമ പിടിയിൽ

പയ്യോളി: പയ്യോളിയിൽ കോഴി വിൽപന ശാലയിൽ നിന്നും കഞ്ചാവ് പിടികൂടി. ബിസ്മി നഗറിലെ റാഡോ ചിക്കൻ സ്റ്റാളിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ചിക്കൻ സ്റ്റാൾ ഉടമകളിലൊരാളായ സുനീറിനെ പയ്യോളി പോലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. പയ്യോളി എസ്.ഐ പി.എം സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇരുപത്തിയേഴു ഗ്രാം കഞ്ചാവാണ് പിടികൂടിയത്.  പോലീസിന്

‘ഇത് കായിക കഥ’; കേരളത്തിന്റെ കായിക ചരിത്രം പറയുന്ന ഫോട്ടോവണ്ടിയുടെ പര്യടനത്തിന് പയ്യോളിയില്‍ തുടക്കമായി

പയ്യോളി: കായിക കേരളത്തിന്റെ അപൂര്‍വ്വ ചിത്രങ്ങളുടെ പ്രദര്‍ശനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഫോട്ടോവണ്ടി പര്യടനം ആരംഭിച്ചു. ഒളിമ്പ്യന്‍ പി.ടി. ഉഷയുടെ ജന്മനാടായ പയ്യോളിയില്‍ നിന്നാരംഭിച്ച ഫോട്ടോ വണ്ടിയുടെ ഫ്ളാഗ് ഓഫ് പൊതുമരാമത്ത്-ടൂറിസം വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കായിക മേളയുടെ വിളംബരത്തിനും കായിക ചരിത്ര അവബോധത്തിനും ഫോട്ടോവണ്ടിയുടെ യാത്ര സഹായകമാകുമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

എല്‍.എസ്.എസ് വിജയികള്‍ക്ക് അനുമോദനവുമായി കാരയാടെ ഏക്കാട്ടൂര്‍ ഗ്രാന്‍മ കലാകായിക സമിതി

പേരാമ്പ്ര: കാരയാട് ഏക്കാട്ടൂര്‍ ഗ്രാന്‍മ കലാകായിക സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ എല്‍.എസ്.എസ് വിജയികളെ അനുമോദിച്ചു. പി.എം രാജന്‍ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാന്‍മയുടെ സെക്രട്ടറി ടി.എം സജീഷ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡണ്ട് വി.കെ ബിനീഷ് അദ്ധ്യക്ഷത വഹിച്ചു. ശശി, സുരേന്ദ്രന്‍, ഷാജി, അനില്‍,സന്തോഷ്, ശ്രീനീഷ് എന്നിവര്‍ സംസാരിച്ചു.  

പയ്യോളി കൃഷി ഭവൻ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു; വിശദാംശങ്ങൾ അറിയാം

പയ്യോളി: കേരള സർക്കാർ കാർഷിക വകുപ്പിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന കാർഷിക പദ്ധതിയുടെ പ്രചരണാർത്ഥം പയ്യോളി കൃഷിഭവൻ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്നതാണ് ചിത്രരചനാ മത്സരത്തിന്റെ വിഷയം. ഏത് പ്രായത്തിലുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. ചിത്രം വരയ്ക്കുന്നതിന് പ്രത്യേക മാധ്യമം നിഷ്കർഷിച്ചിട്ടില്ല. ചിത്രങ്ങൾ ഏപ്രിൽ 24 ന് മുമ്പായി ലഭിക്കണം. 7592011636 എന്ന വാട്ട്സ്ആപ്പ്

വളരുകയാണ് വലുതാവുകയാണ്; പയ്യോളി ജി.വി.എച്ച്.എസ്.എസ്സിന് പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ

പയ്യോളി: വികസനതേരിൽ പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപ അനുമതി ലഭിച്ചതായി കനത്തിൽ ജമീല എം.എൽ.എ അറിയിച്ചു. സ്കൂളിന് തെക്കു ഭാഗത്തായുള്ള പഴയെ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം പണിയുക. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ 4 കോടി രൂപയാണ് പയ്യോളി ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ

ദേശീയപാത വികസനം: ഒടുവിൽ പയ്യോളിയില്‍ കെട്ടിടംപൊളിക്കല്‍ തുടങ്ങി; ടൗണ്‍ ജുമാമസ്ജിദ് റമദാന് ശേഷം പൊളിക്കും

പയ്യോളി: ദേശീയപാത വികസന പ്രവൃത്തികളുടെ ഭാഗമായി പയ്യോളിയില്‍ കെട്ടിടം പൊളിക്കല്‍ തകൃതി. കോഴിക്കോട് ജില്ലയില്‍ കെട്ടിടങ്ങള്‍ പൊളിക്കാന്‍ ശേഷിക്കുന്ന ഒരേ ഒരു ടൗണ്‍ പയ്യോളി ആയിരുന്നു. പയ്യോളി ടൗണ്‍ ജുമാമസ്ജിദിന് അപ്പുറവും ഇപ്പുറവുമുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. റമദാന് ശേഷമാവും പള്ളി പൊളിച്ചുമാറ്റുക. അഴിയൂര്‍-വെങ്ങളം റീച്ചില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് പയ്യോളി. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പിന്റെ