Category: പയ്യോളി
‘കേന്ദ്ര അവഗണനയ്ക്കെതിരെ പോരാടുക, നവകേരളത്തിനായ് അണിചേരുക’; മുദ്രാവാക്യവുമായി കെ.എസ്.ടി.എ മേലടി സബ് ജില്ലാ സമ്മേളനത്തിന് പയ്യോളിയില്‍ തുടക്കമായി
തിക്കോടി: ‘കേന്ദ്ര അവഗണനക്കെതിരെ പോരാടുക. നവകേരളത്തിനായ് അണിചേരുക ‘ എന്ന മുദ്രാവാക്യമുയത്തി കെ.എസ്.ടി.എ മേലടി സബ്ജില്ലാ സമ്മേളനത്തിന് ടി.എസ്.ജി.വി.എച്ച് എസ്.എസ് പയ്യോളിയില്‍ തുടക്കമായി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് പി.ജനാര്ദനന് സ്വാഗതം പറഞ്ഞു. സബ്ജില്ലാ പ്രസിഡണ്ട് പി.രമേശന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തി.
ചികിത്സയ്ക്കായി വേണ്ടത് 25 ലക്ഷത്തോളം രൂപ; വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ ചിലവിനായി സുമനസ്സുകളുടെ സഹായം തേടി പയ്യോളി സ്വദേശി
പയ്യോളി: ഗുരുതരമായ വൃക്കരോഗം ബാധിച്ച പയ്യോളി സ്വദേശി ചികിത്സാ ചിലവിനായി സമുനസ്സുകളുടെ സഹായം തേടുന്നു. തച്ചന്‍കുന്ന് 19-ാം ഡിവിഷനിലെ മംഗലശ്ശേരി ദിനേശന്റെ (48) ചികില്‍സക്കായി ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്. വൃക്ക മാറ്റിവെയ്ക്കല്‍ ചികിത്സാ ചെലവിനായി 25 ലക്ഷം രൂപ ചെലവ് വരും. ടാക്സി ഡ്രൈവറായ ദിനേശനെ സംബന്ധിച്ചിടത്തോളം ഈ സംഖ്യ വലിയ സംഘടിപ്പിക്കാവുന്നതിലും അപ്പുറമാണ്. ഭാര്യയും
മൂരാട് ഗേറ്റിന് സമീപം ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു
പയ്യോളി: മൂരാട് ട്രെയിനില്‍ നിന്നും വീണ് യുവതി മരിച്ചു. മൂരാട് ഗേറ്റിന് സമീപം ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് അപകടം. മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസില്‍ നിന്നാണ് നിന്നാണ് യുവതി വീണത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അയനിക്കാട് വെസ്റ്റ് യു.പി സ്കൂള്‍ വിദ്യാര്‍ത്ഥി അയനിക്കാട് ചൊറിയന്‍ചാലില്‍ ശ്രിയ.എസ് അന്തരിച്ചു
പയ്യോളി: അയനിക്കാട് ചൊറിയന്‍ചാലില്‍ ശ്രിയ.എസ് അന്തരിച്ചു. ഏഴ് വയസായിരുന്നു. അയനിക്കാട് വെസ്റ്റ് യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്: ചൊറിയിന്ചാലില് ഷൈജു ടി.ഇ.കെ. അമ്മ: ബിജിന പി.പി. Description: ayanikkad choriyanchalil sriya s passed away
‘ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ മുഴുവൻ ട്രെയിൻ സർവീസുകളും പുന:സ്ഥാപിക്കുക’; എംപി പി.ടി ഉഷയ്ക്ക് നിവേദനം നൽകി ഇരിങ്ങൽ റെയിൽവേ വികസന സംഘം
പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ മുഴുവൻ ട്രെയിൻ സർവീസുകളും പുന: സ്ഥാപിക്കുക, റെയിൽവേ പ്ലാറ്റ്ഫോം ഉയർത്തുക, ഇരു ഭാഗത്തുമുള്ളവർക്ക് സഞ്ചരിക്കാൻ നട പാലം നിർമിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ വികസന സംഘം ഇരിങ്ങൽ രാജ്യസഭാ എംപി പി.ടി ഉഷയ്ക്ക് നിവേദനം നൽകി. ബിജെപി
തിക്കോടിയന് സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അനുകൂല പാനലിന് വിജയം; പുതിയ കമ്മിറ്റി നിലവില്‍ വന്നത് വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവില്‍
പയ്യോളി: തിക്കോടിയന് സ്മാരക ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന പി.ടി.എ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അനുകൂല പാലിന് വന്‍വിജയം. വാശിയേറിയ മത്സരത്തിലൂടെയാണ് എല്‍.ഡി.എഫ് അനുകൂല പാനല്‍ പി.ടി.എ ഭരണം തിരിച്ചുപിടിച്ചത്. ഉച്ചയ്ക്ക് മൂന്നുമണിക്ക് തുടങ്ങിയ ജനറല്‍ ബോഡി യോഗം രാത്രി ഒമ്പതുമണിയോടെയാണ് അവസാനിച്ചത്. നേരത്തെയുണ്ടായിരുന്ന യു.ഡി.എഫ് അനുകൂല പാനലിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനറല്‍ ബോഡിയില്‍ രൂക്ഷമായ
കൊടക്കാട് ശ്രീധരന്മാസ്റ്റരുടെ കവിതകളുടെ സംഗീതാവാവിഷ്കാരം; ശ്രീധരന് മാസ്റ്ററുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന അനുസ്മരണ പരിപാടി നവംബര്‍ 1ന്
പയ്യോളി: കൊടക്കാട് ശ്രീധരന് മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നവംബര്‍ 1 ന് പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ്, പയ്യോളി ഗവ. ഹൈസ്കൂള്‍ അധ്യാപകന്, എ.ഇ.ഓ കേരളത്തിനകത്തും പുറത്തും അറിയപ്പെടുന്ന ശാസ്ത്ര പ്രചാരകന്, പ്രഭാഷകന്‍, കലാ-സാസ്കാരിക പ്രവര്ത്തകന് എന്നീ നിലകളിലെല്ലൊം നാലുപതിറ്റാണ്ടിലേറെക്കാലം
പയ്യോളിയിലെ ബാറിന് സമീപത്ത് ദേശീയപാതയ്ക്കരികിലൂടെ കടന്നുപോകുകയായിരുന്ന യുവാവിനെ ബാര്‍ ജീവനക്കാര്‍ ക്രൂരമായി ആക്രമിച്ചു; ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് തലയ്ക്കും ദേഹത്തും പരിക്കേല്‍പ്പിച്ചെന്ന് ഇരിങ്ങല്‍ സ്വദേശിയുടെ പരാതി
പയ്യോളി: പയ്യോളി തീര്‍ത്ഥ ഇന്റര്‍നാഷണലിന്റെ ഭാഗമായ ബാറിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചതായി യുവാവിന്റെ പരാതി. ഇരിങ്ങല്‍ സ്വദേശിയായ ദിബിന് (21) നെയാണ് ബാര്‍ ജീവനക്കാര്‍ അകാരണമായി ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്നലെ രാത്രി 10.30ഓടെ തീര്‍ത്ഥ ബാറിന് സമീപത്തായി ദേശീയപാതയ്ക്ക് അരികില്വെച്ചായിരുന്നു സംഭവം. ബൈക്കില്‍ പെട്രോള്‍ അടിച്ചശേഷം എ.ടി.എമ്മില്‍ നിന്നും പണമെടുക്കാനായി പയ്യോളി ഭാഗത്തേക്ക് പോകവെ ബാറിന് സമീപത്തുവെച്ച്
പയ്യോളി അക്ഷര കോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു
പയ്യോളി: അക്ഷര കോളേജിന് സമീപം ഇടുക്ക് ചാലിൽ രാധ അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭർത്താവ്: ദാസപ്പൻ. മക്കൾ: സുരേഷ്, പരേതയായ ഉഷ. മരുമക്കൾ: കവിത, ശശി( പേരാമ്പ്ര). Description: payyoli idukk chalil radha passed away
പതിനാലുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം; പിടിയിലായ മണിയൂര്‍ സ്വദേശിയായ വയോധികന് റിമാന്റില്‍
പയ്യോളി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പിടിയിലായ മണിയൂര്‍ സ്വദേശിയായ വയോധികനെ റിമാന്‍ഡ് ചെയ്തു. കുന്നത്തുകര മീത്തലെ പൊട്ടന്ണ്ടി രാജന് (61) നെയാണ് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഇന്നലെ ഉച്ചയോടെയാണ് പയ്യോളി പോലീസ് ഇയാളെ പിടികൂടിയത്. ഒക്ടോബര്‍ 15നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യോളി പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത്