Category: പയ്യോളി

Total 622 Posts

പയ്യോളിയില്‍ അതിഥി തൊഴിലാളിയ്ക്ക് മലമ്പനി ; പ്രതിരോധ നടപടികളുമായി ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളി നഗരസഭയില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളിയ്ക്ക് മലമ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ച് നഗരസഭ അധികൃതര്‍. ഇയാള്‍ താമസിച്ചിരുന്ന കെട്ടിടം നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പടെയാണ് സന്ദര്‍ശിച്ചത്. രണ്ട് ദിവസം മുന്‍പാണ് കടുത്ത പനിയെ തുടര്‍ന്ന് തൊഴിലാളി ചികിത്സ തേടിയത്. മലമ്പനി ബാധിച്ച തൊഴിലാളിയെ

പയ്യോളിയില്‍ ചരക്ക് കയറ്റിപ്പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് ദേശീയപാത മതിലില്‍ ഇടിച്ച് അപകടം

പയ്യോളി: പയ്യോളിയില്‍ നിയന്ത്രണംവിട്ട ചരക്ക് ലോറി മതിലില്‍ ഇടിച്ച് അപകടം. ഇന്ന് രാവിലെ 11.30 തോടെ ദേശീയപാതയില്‍ സര്‍വ്വീസ് റോഡിലാണ് സംഭവം. ദേശീയപാതാ മതിലില്‍ ഇടിച്ച ലോറി സമീപത്തെ വശത്തെ മണ്ണില്‍ താഴ്ന്നുപോവുകയായിരുന്നു. മഹാരാഷ്ട്രയിലേയ്ക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയാണ് പയ്യോളി രണ്ടാംഗേറ്റിന് സമീപം സര്‍വ്വീസ് റോഡില്‍ അപകടത്തില്‍പ്പെട്ടത്. ലോറിയുടെ മുന്നില്‍ അശ്രദ്ധമായി പോവുകയായിരുന്ന ബൈക്കിനെ രക്ഷപ്പെടുത്താനുള്ള

സി.പി.എം പയ്യോളി ഏരിയ സമ്മേളനം ഡിസംബര്‍ 7,8 തിയ്യതികളില്‍; മൂടാടിയില്‍ മഹിളാ സംഗമം ചേര്‍ന്നു

പയ്യോളി: മൂടാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ വച്ച് നടക്കുന്ന സിപിഐഎം പയ്യോളി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് വനിതാ സംഗമം സംഘടിപ്പിച്ചത്. സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നിലജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ

പയ്യോളിയിൽ വനിതാ കൗൺസിലറുടെ വീടിനു നേരെ അക്രമം; ജനൽ ചില്ലും മെയിൻ സ്വിച്ച് ബോർഡും അടിച്ചു തകർത്തു

പയ്യോളി : പയ്യോളി മുൻസിപ്പാലിറ്റിയിലെ വനിതാ കൌൺസിലരുടെ വീടിനു നേരെ അക്രമം. ഇരുപത്തിയോന്നാം വാർഡ് കൗൺസിലർ ഫാത്തിമയുടെ പെരുമാൾ പുരത്തെ സി പി ഹൌസിനു നേരെയാണ് അക്രമം ഉണ്ടായത്. വീടിന്റെ ജനൽ ചിലും മെയിൻ സ്വിച്ച് ബോർഡും ബൾബും അടിച്ചു തകർത്തു. ഇന്നലെ രാത്രി 10.45 ഓടെ ആയിരുന്നു സംഭവം. ആരോ വീടിന്റെ കാളിങ് ബെൽ

ഓരോ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് ക്ലാസുകള്‍; കുഞ്ഞാലിമരക്കാര്‍ എച്ച്.എസ്.എസില്‍ കരിയര്‍ ക്ലിനിക് ക്ലാസുമായി സ്‌കൂള്‍ പി.ടി.എ

പയ്യോളി: വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ക്ലിനിക് സംഘടിപ്പിച്ച് കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂള്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ സ്‌കൂളിലെ മുഴുവന്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് കരിയര്‍ ക്ലാസ് സംഘടിപ്പിച്ചത്. ജനറല്‍ ഓറിയന്റേഷന്‍ ക്ലാസിനു ശേഷം ഓരോ വിദ്യാര്‍ത്ഥികള്‍ക്കും വ്യക്തിപരമായ കൗണ്‍സിലിംഗ് ക്ലാസ്സ് കൂടി സംഘടിപ്പിച്ചിരുന്നു.വിവിധ വിഷയങ്ങളില്‍ പ്രാവീണ്യമുള്ള പത്തോളം ഫാക്കല്‍റ്റികള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കി. സിജി

നാളെ പുലര്‍ച്ചെ മുതല്‍ പയ്യോളിയില്‍ ഗതാഗത നിയന്ത്രണം; വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വഴിമാറിപോകണം- പോകേണ്ടതിങ്ങനെ

പയ്യോളി: ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ഭാഗമായി പയ്യോളിയില്‍ നാളെ ഗതാഗത നിയന്ത്രണം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണി മുതലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം. ഈ വാഹനങ്ങളെല്ലാം നന്തിയില്‍ നിന്നും പള്ളിക്കര വഴി കീഴൂരിലേക്കും തുടര്‍ന്ന് തുറശ്ശേരിക്കടവ് വഴി വടകരയിലേക്കും പോകേണ്ടതാണ്. ദേശീയപാത സര്‍വ്വീസ് റോഡില്‍ ടാറിങ്

പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; രജിസ്‌ട്രേഷന്‍ വകുപ്പ് വിട്ടുതരാമെന്ന് പറഞ്ഞ സ്ഥലം സന്ദര്‍ശിച്ച് കാനത്തില്‍ ജമീല എം.എല്‍.എ

പയ്യോളി: നിലവില്‍ വളരെ പരിമിതമായ സൗകര്യത്തില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പയ്യോളി ട്രഷറിയ്ക്ക് പുതിയ കെട്ടിടം പണിയുന്നതിനായി റജിസ്‌ട്രേഷന്‍ വകുപ്പ് വിട്ടുതരാമെന്ന് പറഞ്ഞ സ്ഥലം എം.എല്‍എ കാനത്തില്‍ ജമീല സന്ദര്‍ശിച്ചു. തച്ചന്‍കുന്നില്‍ പയ്യോളി സബ് റജിസ്ട്രാര്‍ ഓഫീസ് കെട്ടിടത്തിനോട് ചേര്‍ന്നുള്ള സ്ഥലമാണ് പയോളി സബ്ട്രഷറിയ്ക്ക് പെര്‍മിസീവ് സാങ്ഷനായി അനുവദിക്കപ്പെട്ടത്. ഇത് അളന്ന് തിട്ടപ്പെടുത്തി നല്‍കുന്നതിന് സര്‍വ്വയറെ

ഇരുഭാഗങ്ങളിലും സര്‍വ്വീസ് റോഡുവഴി വാഹനങ്ങള്‍ കടന്നുപോകാനാവുന്നില്ല; ദേശീയപാതയില്‍ മൂരാട് വന്‍ഗതാഗതക്കുരുക്ക്

പയ്യോളി: ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് വന്‍ ഗതാഗതക്കുരുക്ക്. കണ്ണൂര്‍ഭാഗത്തേക്കും കോഴിക്കോട് ഭാഗത്തേക്കും പോകുന്ന സര്‍വ്വീസ് റോഡുകളില്‍ വാഹനങ്ങള്‍ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സര്‍വ്വീസ് റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകരാറിലായതിനെ തുടര്‍ന്നാണ് ഗതാഗതക്കുരുക്കുണ്ടായത്. ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാനായി കണ്ണൂര്‍ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട സ്വകാര്യ ബസുകള്‍ നിരതെറ്റിച്ച് കണ്ണൂര്‍ ഭാഗത്തേക്കുള്ള

തച്ചന്‍കുന്നുമ്മലിനെ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ സ്ഥലം വിട്ടുനല്‍കാന്‍ തീരുമാനമായി; പയ്യോളി സബ് ട്രഷറിയ്ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു

പയ്യോളി: പയ്യോളി സബ് ട്രഷറിക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ തടസ്സങ്ങള്‍ നീങ്ങുന്നു. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ കീഴില്‍ തച്ചന്‍കുന്നില്‍ പയ്യോളി സബ് രജിസ്ട്രാര്‍ ഓഫീസിനോട് ചേര്‍ന്നുള്ള സ്ഥലം ട്രഷറി നിര്‍മ്മാണത്തിനായി വിട്ടുനല്‍കുന്നതിന് പെര്‍മിനീസ് സാങ്ഷന്‍ നല്‍കാന്‍ തീരുമാനമായിരിക്കുകയാണ്. നിലവില്‍ പയ്യോളി ടൗണിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സബ്ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുക എന്നത് ഏറെ നാളായുള്ള ആവശ്യമാണ്.

തിക്കോടിയില്‍ അടിപ്പാത നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തം; സമര സ്ഥലം സന്ദര്‍ശിച്ച് എം.പി പി.ടി.ഉഷ

തിക്കോടി: തിക്കോടിയിലെ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സ്ഥലം പി.ടി.ഉഷ എം.പി സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം വി.പി.ദുല്‍ഖിഫില്‍ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എ.കെ ബൈജുവും പി.ടി.ഉഷയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വിവിധ സമര സമിതികളും രാഷ്ട്രീയ പാര്‍ട്ടിനേതാക്കളും എം.പിയ്ക്ക് നിവേദനം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം വി.പി. ദുല്‍ഖിഫില്‍, ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് എ.കെ