Category: പയ്യോളി
ജനകീയ പങ്കാളിത്തത്തോടെ തണല്‍-പയ്യോളി സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും
പയ്യോളി: ജനകീയ പങ്കാളിത്തത്തോടെ തണല്‍-പയ്യോളി സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡിയും കുടുംബ സംഗമവും. പയ്യോളി പെരുമ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. പരിപാടി തണല്‍ ചെയര്മാന് ഡോ.ഇദ്രീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ തണല്‍ പ്രസിഡന്റ് കെ.ടി.സിന്ധു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കളത്തില്‍ കാസിം വരവുചെലവ് കണക്ക് അവതരിപ്പിച്ചു. പയ്യോളി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ പത്മശ്രീ പള്ളി വളപ്പില്‍,
കയ്യൂരിലെയും കരിവള്ളൂരിലെയും രക്തസാക്ഷി സ്മാരകങ്ങളിലൂടെ പയ്യോളി ഏരിയാ തല പി.കെ.എസിന്റെ പഠനയാത്ര
പയ്യോളി: രക്തസാക്ഷി സ്മാരകങ്ങള്‍ കണ്ടും ചരിത്രമറിഞ്ഞും പയ്യോളി ഏരിയാ തല പി.കെ.എസ് പഠനയാത്ര നടത്തി. മുനയംകുന്ന് രക്തസാക്ഷി സ്മാരകം, ചീമേനി രക്തസാക്ഷി സ്മാരകം, കയ്യൂര്‍ രക്തസാക്ഷി സ്മാരകം, കരിവള്ളൂര്‍ രക്തസാക്ഷി സ്മാരകം, രക്തസാക്ഷി ധനരാജ് സ്മാരകം, വീട് എന്നീ ഇടങ്ങള്‍ സന്ദര്‍ശിച്ചു. ചിമേനി കൂട്ടക്കൊലയെക്കുറിച്ച് ചീമേനി ലോക്കല്‍ സെക്രട്ടറി നളിനാക്ഷനും, കയ്യൂര്‍, കരിവള്ളൂര്‍ ജന്മിത്വത്തിനെതിരെ നടന്ന
പൊടിയില്‍ മുങ്ങി പയ്യോളി പെരുമാള്‍പുരം; യാത്രക്കാരുടെ നടുവൊടിച്ച് കുണ്ടുംകുഴിയും, എന്ന് തീരും ഈദുരിതമെന്ന് യാത്രക്കാര്‍
പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് യാത്ര അത്യന്തം ദുഷ്കരമാവുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള പ്രവൃത്തികളും കുഴിയും പൊടിപടലങ്ങളും കൊണ്ട് യാത്രക്കാരും നാട്ടുകാരും നേരിടുന്നത് വലിയ ബുദ്ധിമുട്ടാണ്. ടാറിങ്ങും കുഴിയടക്കല്‍ പ്രവര്‍ത്തിയും സാമാന്യം ഭേദപ്പെട്ട നിലയില്‍ നടന്നുവെങ്കിലും ഇവിടെ സ്ഥിതിക്ക് മാറ്റം വന്നിട്ടില്ല. മാസങ്ങളായി ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പ് മുതല്‍ പഴയ എ.ഇ.ഒ. ഓഫീസ് പരിസരം വരെ പൊടിയിലും
തച്ചന്‍കുന്നില്‍ വീടുകളില്‍ നിന്നും വയറിങ് കേബിളുകള്‍ മോഷ്ടിച്ച കേസ്; പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍
പയ്യോളി: തച്ചന്‍കുന്നില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറിങ് കേബിളുകള്‍ മോഷ്ടിച്ച കേസില്‍ പയ്യോളി സ്വദേശിയായ യുവാവ് പിടിയില്‍. ബിസ്മി നഗര്‍ കാഞ്ഞിരുള്ള പറമ്പത്ത് മുഹമ്മദ് നിഷാലിനെയാണ് പയ്യോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇരിങ്ങല്‍, കോട്ടക്കല്‍ ഭാഗങ്ങളിലും മോഷണം നടത്തിയതായാണ് വിവരം. പയ്യോളി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഡിസംബര്‍ 9നാണ് മഠത്തില്‍ ബിനീഷ്, പെട്രോള്‍
അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു
പയ്യോളി: അയനിക്കാട് കളരിപ്പടി ചെറുപ്പനാരി ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ബാലൻ നായർ. മക്കൾ: പ്രേമ, പരേതനായ പ്രകാശൻ. മരുമക്കൾ: പദ്മനാഭൻ, പ്രമീള. സഹോദരങ്ങൾ: ശിവശങ്കരൻ, പത്മാവതി, രാജൻ, പരേതരായ കല്യാണി അമ്മ, ഗോപാലകൃഷ്ണൻ, രാമചന്ദ്രൻ, രാഘവൻ. Description: ayanikkad cheruppanari Janaki Amma passed away
പിടികൂടിയത് പയ്യോളിയിലടക്കം മോഷണക്കേസില്‍ പ്രതിയായ യുവാവിനെ; കഞ്ചാവുമായി രണ്ടുപേര്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട്: വില്പനയ്ക്കായി കൊണ്ടുവന്ന 260 ഗ്രാം കഞ്ചാവുമായി കോഴിക്കോട് രണ്ട് യുവാക്കള്‍ പിടിയില്‍. ചേളന്നൂര്‍ സ്വദേശി ചുഴലി പുറത്ത് വീട്ടില്‍ അതുല്‍ (19 വയസ്സ്) കാരപ്പറമ്പത്ത് കിഴക്കയില്‍ മേത്തല്‍ വീട്ടില്‍ അഭയ്ദേവ് (23 വയസ്സ്) എന്നിവരെയാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. പെട്രോളിങ് ഡ്യൂട്ടിക്കിടെ പൊട്ടന് മുറി ഇടക്കാട്ടുതാഴം റോഡില്‍ വെച്ച് ഹെല്‍മറ്റ് ധരിക്കാതെ ബൈക്കുമായിവരുന്നത് കണ്ടു
കൊടുംവെയിലില്‍ കൃഷി പരിപാലിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകയെ ക്യാമറയില്‍ പകര്‍ത്തി; കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി മത്സരത്തില്‍ പയ്യോളി സ്വദേശിനിയ്ക്ക് ഒന്നാം സമ്മാനം
പയ്യോളി: കുടുംബശ്രീ സംസ്ഥാനതലത്തില്‍ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ ഓക്സിലറി വിഭാഗത്തില്‍ പയ്യോളി നഗരസഭയിലെ 18ാം ഡിവിഷനിലെ അനുഷ മോഹന്‍ ഒന്നാം സമ്മാനം നേടി 25,000 രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം. കുടുംബശ്രീ വിവിധ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കിയാണ് നേര്‍ച്ചിത്രമെന്ന ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചത്. അത്യുഷ്ണസമയത്ത് കാര്‍ഷിക പരിപാലനത്തിലേര്‍പ്പെട്ട കുടുംബശ്രീ പ്രവര്‍ത്തകയായ കര്‍ഷകയെ പേരാമ്പ്ര കൂട്ടുകൃഷി വിളനിലത്തില്‍ വിളനിലം
പകല്‍വീട്ടിലേക്കുള്ള കെയര്‍ടേക്കറെ നിയമിച്ചതില്‍ അപാകമെന്ന് ആരോപണം; പയ്യോളി നഗരസഭയില്‍ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ച് എല്‍.ഡി.എഫ് പ്രതിഷേധം
പയ്യോളി: പയ്യോളി നഗരസഭ ഏഴാം വാര്‍ഡിലെ പകല്‍വീട്ടിലേക്കുള്ള കെയര്‍ടേക്കറെ നിയമിച്ചത് അനധികൃതമായാണെന്ന് ആരോപിച്ച് എല്‍.ഡി.എഫ് പ്രതിഷേധം. നിയമനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു. കെയര്‍ടേക്കറായി ഏഴാം വാര്‍ഡില്‍ നിന്നുള്ളയാളെ നിയമിക്കാമെന്നായിരുന്നു. നഗരസഭ ചെയര്‍മാനുമായുള്ള ധാരണ. ഇതിന് വിരുദ്ധമായി 32ാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ട മഹിളാ കോണ്‍ഗ്രസ് നേതാവിനെ നിയമിച്ചതിനെതിരെയാണ്
മണിക്കൂറുകളുടെ ആശങ്ക, ഒടുവില്‍ കൈവിട്ടുപോയ സ്വര്‍ണാഭരണങ്ങള്‍ തിരികെ കൈകളിലേക്ക്, പയ്യോളി പാലച്ചുവട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവറുടെ സത്യസന്ധതയ്ക്ക് കൈയ്യടി
കൊയിലാണ്ടി: പുറക്കാടേക്കുള്ള യാത്രയ്ക്കിടെ ഓട്ടോറിക്ഷയിൽ വെച്ച് നഷ്ടമായ കോടിക്കല്‍ സ്വദേശിനിയുടെ സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് തിരികെ ലഭിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിക്ക് തിക്കോടിയില്‍ നിന്നും യാത്ര ചെയ്യുന്നതിനിടെയാണ് ആറ് പവനോളം വരുന്ന സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് ഓട്ടോറിക്ഷയില്‍ വെച്ച് മറന്നു പോയത്. പിന്നീട് പുറക്കാട്ടെ വീട്ടിലെത്തിയപ്പോഴാണ് ബാഗ് നഷ്ടമായത് മനസിലായത്. തുടര്‍ന്ന് പയ്യോളി പോലീസില്‍
ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായെ പുറത്താക്കുക; പയ്യോളിയില്‍ പ്രതിഷേധമറിയിച്ച് പി.കെ.എസ്
പയ്യോളി: ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറെ അധിക്ഷേപിച്ച കേന്ദ്രമന്ത്രി അമിത്ഷായുടെ നടപടിക്കെതിരെ പയ്യോളിയില്‍ പട്ടികജാതി ക്ഷേമ സമിതി നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യോളി ടൗണില്‍ പ്രതിഷേധ പ്രകടനവും ബീച്ച് റോഡില്‍ പ്രതിഷേധയോഗവും നടത്തി. പ്രകടനം സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് കെ. സുകുമാരന്‍