Category: പയ്യോളി

Total 557 Posts

പഴകിയ മത്സ്യം ആൾപെരുമാറ്റമില്ലാത്ത സ്ഥലത്ത് തള്ളി തിരിച്ച് പോകുന്നതിനിടെ പണികിട്ടി; ലോറിയുടെ ടയർ ചതുപ്പിൽ താഴ്ന്നു ; അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പൊക്കി നാട്ടുകാർ

പയ്യോളി: അയനിക്കാട് പഴകിയ മത്സ്യം തള്ളിയവരെ കയ്യോടെ പിടികൂടി നാട്ടുകാര്‍. ഇന്ന് വൈകുന്നേരമാണ് സംഭവം. അയനിക്കാട് മഠത്തില്‍ മുക്കിലെ ചതുപ്പിലാണ് പിക്കപ്പ് ലോറിയില്‍ കൊണ്ടുവന്ന ദുര്‍ഗന്ധം വമിക്കുന്ന മത്സ്യങ്ങള്‍ നിക്ഷേപിച്ചത്.ജനവാസം അധികമില്ലാത്ത ഈ സ്ഥലത്ത് KL 65N 5570 എന്ന പിക്കപ്പ് ലോറിയിലെത്തിയ സംഘം മത്സ്യം ചതുപ്പില്‍ തള്ളിയ ശേഷം തിരിച്ച് പോകുന്നതിനിടെ ലോറി ചെളിയില്‍

ഒരു റോഡിനായി മുന്നിട്ടിറങ്ങി നാട്ടുകാര്‍; പയ്യോളി എകരത്ത് കോയക്കോട്ട് താഴെ റോഡ് ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു

പയ്യോളി: നഗരസഭയിലെ പത്തൊന്‍പതാം വാര്‍ഡിലെ എകരത്ത് കോയക്കോട്ട് താഴെ റോഡ് ബഹുജനപങ്കാളിത്തത്തോടെ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്കായി തുറന്നു. ഏകദേശം 125 മീറ്റര്‍ നീളമുള്ള റോഡ് നിര്‍മ്മാണത്തിന് 3 ലക്ഷത്തിലധികം രൂപ സാമ്പത്തിക സഹായം നല്‍കി സഹായിച്ചത് കോയക്കോട്ട് കുഞ്ഞബ്ദുള്ള ഹാജിയുടെ മകളും പേരമക്കളും ആണ്. ഏഴിലധികം വീടാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. പണിപൂര്‍ത്തിയാക്കാതെ കാലങ്ങളായി കട്ടറോഡായിരുന്നു പ്രദേശവാസികള്‍

പയ്യോളിയില്‍ വിലക്കുറവില്‍ പൊതുജനങ്ങള്‍ക്കായി ‘ഓണം സഹകരണ വിപണി’ആരംഭിച്ച് സഹകരണ ബാങ്ക്

പയ്യോളി: പയ്യോളി സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ഓണത്തോടനുബന്ധിച്ച്പയ്യോളിയില്‍ ‘ഓണംസഹകരണ വിപണി’ ആരംഭിച്ചു. പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ പൊതുജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടുകൂടിയാണ് ഓണം വിപണി നടത്തുന്നത്. പയ്യോളി നഗരസഭ ചെയര്‍മാന്‍ വി.കെ അബ്ദുറഹിമാന്‍ വിപണന മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.വി കൃഷ്ണന്‍ അധ്യക്ഷനായി. ഡയറക്ടര്‍മാരായ കെ.വി ചന്ദ്രന്‍, രാജന്‍

ആക്രമകാരികളായ തെരുവ് നായകളെ കൂട്ടിലടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണം; പയ്യോളി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി ജനകീയകൂട്ടായ്മ

പയ്യോളി: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പയ്യോളി മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക് ജനകീയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ആക്രമണകാരികളായ തെരുവ് നായകളെ കൂട്ടിലടക്കുക എന്ന ആവശ്യവുമായാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകേണ്ടി വന്ന അതിഥി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തെരുവുനായകളുടെ ആക്രമണം ദിവസേനയെന്നോണം വര്‍ദ്ധിക്കുമ്പോഴും ഇതിനെതിരെ യാതൊരു നടപടിയും നഗരസഭാ അധികൃതര്‍ സ്വീകരിച്ചില്ലെന്ന്

ചെങ്ങോട്ടുകാവില്‍ ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ പയ്യോളി സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. പയ്യോളി എലിപ്പറമ്പിൽ പട്ടേരി റഹീസ് (34 വയസ്സ്) ആണ് മരിച്ചത്. ഇന്ന് രാത്രി 8.15ഓടെയാണ് സംഭവം. മംഗലാപുരം- ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നാണ് റഹീസ് വീണത്. കൊയിലാണ്ടി അരങ്ങാടത്ത് വെച്ചാണ് ട്രെയിനില്‍ നിന്നും റഹീസ് വീഴുന്നത്. കൂടെ യാത്ര ചെയ്ത സുഹൃത്താണ്

പയ്യോളി തച്ചൻകുന്നിലെ ആദ്യകാല ടാക്‌സി ഡ്രൈവര്‍ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ (ചിന്നേട്ടൻ) അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: സുമതി. മക്കൾ: ശ്രീജിത്ത് (ടാക്സി ഡ്രൈവർ, പയ്യോളി), രഞ്ജിത്ത് (പോലീസ്, നടക്കാവ് സ്റ്റേഷൻ കോഴിക്കോട്). മരുമകൾ: സജിത (ചെങ്ങോട്ട്കാവ്). സഹോദരങ്ങൾ: ശാന്ത, സരസ (പതിയാരക്കര), പരേതരായ ഗംഗാധരക്കുറുപ്പ്, പത്മനാഭക്കുറുപ്പ്, ശ്രീധരക്കുറുപ്പ്, പ്രഭാകരക്കുറുപ്പ്, ജാനൂട്ടി അമ്മ. സംസ്കാരം: ഇന്ന്

ദേശീയപാതയിലെ മഴവെള്ളം പയ്യോളിയിലെ പരിസരപ്രദേശങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധം ശക്തം

പയ്യോളി: ദേശീയപാതയിലെ മഴവെള്ളം പയ്യോളിയിലെ പരിസരപ്രദേശങ്ങളിലേക്ക് ഒഴുക്കിവിടാനുള്ള നഗരസഭ അധികൃതരുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. 21ാം ഡിവിഷനിലെ ജനങ്ങളാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. വോട്ടര്‍മാര്‍ ആവശ്യപ്പെട്ടപ്രകാരം വിളിച്ചുചേര്‍ത്ത അടിയന്തിര വാര്‍ഡ് സഭയിലാണ് പ്രതിഷേധം അറിയിച്ചത്. പ്രദേശത്തേക്ക് വെള്ളം ഒഴുക്കി വിടുന്നതിനെതിരെ വാര്‍ഡ് സഭയില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്‌ഠേന പാസാക്കി. മഴ വെള്ളത്തോടൊപ്പം മലിനജലവും ഒഴുക്കിവിടുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി മേലടി ഉപജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു

പയ്യോളി: ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി മേലടി ഉപജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ യൂണിറ്റുകളാക്കി

വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ വാഗ്ദാനം നല്‍കി യുവാവിന്റെ കൈയില്‍ നിന്നും പണംതട്ടിയ കേസ്; ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് പയ്യോളി പോലീസ്

പയ്യോളി: വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ വാഗ്ദാനം നല്‍കി യുവാവിന്റെ കൈയില്‍ നിന്നും പണംതട്ടിയ കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് പയ്യോളി പോലീസ്. കോഴിക്കോട് മേനിച്ചാലില്‍ മീത്തല്‍ കൊമ്മേരി മുജീബ് എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എ.കെ അറസ്റ്റ് ചെയ്തത്. പയ്യോളി സ്വദേശി സായൂജിനാണ് പണം നഷ്ടമായത്. 50000 രൂപ വായ എടുക്കാന്‍ ശ്രമിച്ച യുവാവില്‍ നിന്നും

പയ്യോളിയിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു

പയ്യോളി: പയ്യോളി ബീച്ച് റോഡിലെ വര്‍ണം സ്റ്റുഡിയോ ഉടമ ചന്ദ്രന്‍ കണ്ടിയില്‍ സി.കെ സുരേഷ് ബാബു അന്തരിച്ചു. എ.കെ.പി.എ മുൻ ജില്ലാ പ്രസിഡണ്ടും, സി.ഒ.സി എ സ്ഥാപക നേതാവും രക്ഷാധികാരിയുമായിരുന്നു. അച്ഛൻ: പരേതനായ ചന്ദ്രൻ കണ്ടിയിൽ കുമാരൻ. അമ്മ: പരേതയായ ദേവി. ഭാര്യ: പ്രേമലത. മകൻ: അതുൽ സുരേഷ് (ആർക്കൈവ്സ് വകുപ്പ് കോഴിക്കോട്). സഹോദരങ്ങൾ: അജിത