Category: ചരമം

Total 2595 Posts

പുളിയഞ്ചേരി പുത്തന്‍പുരയില്‍ താമസിക്കും താഴെ പുരയില്‍ നന്ദന അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി പുത്തന്‍പുരയില്‍ താമസിക്കും താഴെ പുരയില്‍ നന്ദന അന്തരിച്ചു. ഇരുപത്തിമൂന്ന് വയസ്സായിരുന്നു. അഛന്‍: ബാബു ടി.പി( ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം) അമ്മ: ശൈലജ. സഹോദരന്‍: ഷിബിന്‍. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ഉച്ചയ്ക്ക് 12 മണി വീട്ട് വളപ്പില്‍ സംസ്‌ക്കരിക്കും.

കൊല്ലം കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം കുന്നുമ്മല്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: പരേതയായ കാര്‍ത്ത്യായനി മക്കള്‍: സവിത, പരേതരായ ഗിരീഷ്, രജീഷ് ബാബു. മരുമക്കള്‍: നിഷ, ബവിന, പരേതനായ ചന്ദ്രന്‍. സഞ്ചയനം വ്യാഴാഴ്ച.

മുചുകുന്ന് ചൂരക്കാട്ട് ബാലന്‍ നായര്‍ അന്തരിച്ചു

മുചുകുന്ന്: ചൂരക്കാട്ട് ബാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: രാധ. മക്കള്‍: പ്രദീഷ്, പ്രിയ. മരുമക്കള്‍: രജില, ബിജു. സഹോദരങ്ങള്‍: പത്മനാഭന്‍ നായര്‍, ബാലകൃഷ്ണന്‍, പരേതരായ വേലായുധന്‍ നായര്‍, ലക്ഷ്മി. സഞ്ചയനം: വ്യാഴാഴ്ച.

പുറക്കാട് കണ്ടംചേരി ജിനീഷ് അന്തരിച്ചു

തിക്കോടി: പുറക്കാട് കണ്ടംചേരി ജിനീഷ് അന്തരിച്ചു. മുപ്പത്തിയൊന്‍പത് വയസായിരുന്നു. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: പത്മിനി. സഹോദരങ്ങള്‍: ജീജ. മൃതദേഹം നന്തിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Summary: Purakkad Kandamcheri Jinish passed away

അയനിക്കാട് കുണ്ടാടേരി ജമാല്‍ അന്തരിച്ചു

പയ്യോളി: അയനിക്കാട് കുണ്ടാടേരി താമസിക്കും വടകര അഴിത്തല കുയ്യണ്ടത്തില്‍ ജമാല്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ജുമൈലത്ത്. മക്കള്‍: ജുനൈദ്, ജസ്ലിന. മരുമക്കള്‍: നജില്‍ (കൊയിലാണ്ടി), ഫര്‍സാന. സഹോദരങ്ങള്‍: നബീസ , റംല, കരിം, ഖാലിദ്, ഹൈദര്‍, ഖൗലത്ത്, പരേതനായ അബൂബക്കര്‍. സംസ്‌കാരം: ചൊവ്വ രാവിലെ 10 ന് വടകര അഴിത്തലക്കല്‍ ജുമാ മസ്ജിദില്‍ നടക്കും.

നടുവത്തൂര്‍ പാലാത്തന്‍കണ്ടി നാണിയമ്മ അന്തരിച്ചു

കീഴരിയൂര്‍: നടുവത്തൂര്‍ പാലാത്തന്‍കണ്ടി നാണിയമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. മക്കള്‍: പരേതനായ സുരേന്ദ്രന്‍, സുകുമാരന്‍. മരുമക്കള്‍: ലത, സജിത. സഹോദരിമാര്‍: പരേതരായ ലക്ഷ്മി അമ്മ, ദാക്ഷായനി, കാര്‍ത്ത്യായനിയമ്മ, മാധവിയമ്മ. സഞ്ചയനം: ബുധനാഴ്ച.

റിട്ട. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ പുളിയഞ്ചേരി കളത്തില്‍ മധുസൂദനന്‍ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കളത്തില്‍ മധുസൂദനന്‍ അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായി വിരമിച്ചതാണ്. പരേതരായ കളത്തില്‍ മാധവന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെയും മകനാണ്. സഹോദരി: ഹേമലത. സംസ്‌കാരം: രാത്രി ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.

കൊയിലാണ്ടി മേലൂര്‍ ഉരുന്നേരിപൊയിലില്‍ ശ്രീധരന്‍ അന്തരിച്ചു

കൊയിലാണ്ടി: മേലൂര്‍ ഉരുന്നേരിപൊയിലില്‍ ശ്രീധരന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. അച്ഛന്‍: പരേതനായ പോത്തന്‍. സഹോദരങ്ങള്‍: ശാരദ, മീനാക്ഷി, കമലാക്ഷി, ദേവി, പരേതനായ ഭാസ്‌കരന്‍.

വിയ്യൂര്‍ ചന്തച്ചം കുനി തിരുമാല അന്തരിച്ചു

വിയ്യൂര്‍: വിയ്യൂര്‍ ചന്തച്ചം കുനി തിരുമാല അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ചന്തച്ചം കുനി കടുങ്ങോന്‍. മക്കള്‍: ലീല, ദേവകി, ഗംഗാധരന്‍, പരേതരായ നാരായണന്‍, രാധ. സഞ്ചയനം വെള്ളിയാഴ്ച. Summary: viyyoor-tachamkuni-tirumala-passed-away.

കൊയിലാണ്ടി വിരുന്നുകണ്ടി ബീച്ചില്‍ സ്ത്രീയുടെ മൃതദേഹം

കൊയിലാണ്ടി: വിരുന്നുകണ്ടി ബീച്ചില്‍ വിരുന്നുകണ്ടി ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ ആരംഭിച്ചു. ചെറിയമങ്ങാട് സ്വദേശിനിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. Summary: Woman’s body