Category: തൊഴിലവസരം

Total 385 Posts

ബില്‍ഡിങ്ങ്, റോഡ് ടെക്‌നീഷ്യന്‍ തുടങ്ങി നിരവധി ഒഴിവുകള്‍; ഊരാളുങ്കൽ സൊസൈറ്റി നിങ്ങളെ കാത്തിരിക്കുന്നു, തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ സാങ്കേതികവിദ്യാപരിശീലനം

നിർമ്മാണമേഖലയിൽ യുവതീയുവാക്കൾക്ക് തൊഴിൽ നല്കുന്ന പദ്ധതിയുമായി ഊരാളുങ്കൽ സൊസൈറ്റി. കെട്ടിടം, റോഡ്, പാലം നിർമ്മാണങ്ങളുടെ വിവിധ തൊഴിൽമേഖലകളിലാണ്‌ നിയമനം. തെരഞ്ഞെടുക്കുന്നവർക്ക് സ്റ്റൈപ്പന്റോടെ ഒരു വർഷത്തെ സാങ്കേതികവിദ്യാപരിശീലനം നല്‍കിയാണ്‌ നിയമിക്കുന്നത്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഊരാളുങ്കൽ സൊസൈറ്റിതന്നെ പ്ലേസ്മെന്റ് ഉറപ്പുനല്കുന്ന പദ്ധതിയിൽ പത്താംതരമോ പ്ലസ് ടൂവോ ജയിച്ചവർക്ക് അപേക്ഷിക്കാം. നിർമ്മാണപ്രവൃത്തിയിൽ പരിചയമുള്ളവർക്കു മുൻഗണന. ശാരീരികക്ഷമതയും മാനദണ്ഡമാണ്. പ്രായം

മെഡിക്കല്‍ ഓഫീസര്‍ നിയമനം; വിശദമായി അറിയാം

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിന് കീഴില്‍ മെഡിക്കല്‍ ഓഫീസറുടെ (പീഡിയാട്രിക് സര്‍ജറി) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംബിബിഎസ്. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് അഞ്ചിന് രാവിലെ 11ന് ഐ എം സി എച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം. Description: Medical Officer Appointment; Know the details

സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ഗെസ്റ്റ് അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മാത്തമാറ്റിക്സ്, സുവോളജി, ഇക്കണോമിക്സ്, മലയാളം, സംസ്കൃതം, കൊമേഴ്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലിഷ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലാണ് ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 9400331046. www.zgcollege.ac.in

വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഫര്‍മസിസ്റ്റിനെ നിയമിക്കുന്നു; വിശദമായി അറിയാം

വടകര: വില്യാപ്പള്ളി കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫര്‍മസിസ്റ്റിനെ നിയമിക്കുന്നു. അഭിമുഖം 07/05/2025 ബുധനാഴ്ച്ച 11 മണിക്ക് വില്യാപ്പള്ളി പഞ്ചായത്ത് ഓഫീസില്‍. യോഗ്യത: ബി ഫാം / ഡി ഫാം ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത രെജിസ്‌ട്രേഷന്‍ പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളുമായി ഹാജരാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:04962534200.

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സില്‍ താഴെ. താല്‍പര്യമുള്ളവര്‍ മെയ് അഞ്ചിന് രാവിലെ ഒമ്പതിന് അസ്സല്‍ രേഖകള്‍ സഹിതം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495 2355900.

ഇനി സുഗമമായ യാത്ര; എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കിളിയാടന്‍ കണ്ടി സൗപര്‍ണ്ണിക റോഡ് ജനങ്ങളിലേയ്ക്ക്

കൊയിലാണ്ടി: കിളിയാടന്‍ കണ്ടി സൗപര്‍ണ്ണിക റോഡ് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ കാനത്തില്‍ ജമീലയുടെ പ്രത്യേക വികസന നിധിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നിര്‍മ്മിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രവൃത്തി ഏറ്റെടുത്ത് നടത്തിയ സുമേഷിനെ യോഗത്തില്‍ വെച്ച് ആദരിച്ചു. എം.എല്‍.എ.യുടെ

കോഴിക്കോട് ഗവ: ലോ കോളേജില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനത്തിന് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗെസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. അപേക്ഷയും ബന്ധപ്പെട്ട രേഖകളുടെ സ്വയം

വിവിധ തസ്തികളില്‍ ഒഴിവ്; എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച ഇന്ന്

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ അക്കൗണ്ടന്റ്, സ്റ്റോര്‍ കീപ്പര്‍, ഇന്റേണല്‍ ഓഡിറ്റര്‍, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, മേണ്‍ സ്റ്റാക്ക് ട്രെയിനര്‍, സോഫ്റ്റ്വെയര്‍ ടെസ്റ്റര്‍, സെയില്‍സ് എക്സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ഡാറ്റാ അനലിറ്റിക്സ് ട്രെയിനര്‍ എന്നീ തസ്തികകളിലേക്ക് ഇന്ന് (ഏപ്രില്‍ 24) രാവിലെ 10.30ന് കൂടിക്കാഴ്ച നടക്കും. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര്

വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധം; മനുഷ്യച്ചങ്ങല തീര്‍ത്ത് എളാട്ടേരി അരുണ്‍ ലൈബ്രറി

ചേമഞ്ചേരി: വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ലൈബ്രറി പ്രസിഡന്റ് എന്‍. എം . നാരായണന്‍ അധ്യക്ഷത വഹിച്ച പരിപാടി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി നിയമനം

കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്ത ഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു (നിലവില്‍ എച്ച്ഡിഎസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). ഉയര്‍ന്ന പ്രായ പരിധി: 56 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 19 ന് രാവിലെ ഒന്‍പതികം അസ്സല്‍ രേഖകള്‍