Category: പൊതുവാര്‍ത്തകൾ

Total 3481 Posts

കൊയിലാണ്ടിയില്‍ പര്യടനവുമായി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണ

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ പര്യടനം നടത്തി വടകര ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി സി.ആര്‍. പ്രഫുല്‍ കൃഷ്ണ. രാവിലെ ഗുരു ചേമഞ്ചേരിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തികൊണ്ടായിരുന്നു പര്യടനത്തിന് തുടക്കം. ചേലിയ, കാട്ടില പീടിക, വെങ്ങളം, കണ്ണന്‍ കടവ്, ശിവജി നഗര്‍, പൊയില്‍ക്കാവ് ബീച്ച്, ചെറിയ മങ്ങാട്, ബപ്പന്‍കാട്, കുറുവങ്ങാട് സെന്‍ട്രല്‍ സ്‌കൂള്‍, പെരുവട്ടൂര്‍, കാവും വട്ടം,

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനം കേന്ദ്ര ഏജൻസി അന്വേഷിക്കണം: തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി ഷാഫി പറമ്പിൽ

പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ഗൂഡാലോചന കണ്ടെത്താൻ കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വടകര പാർലമെൻ്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കൂത്തുപറമ്പ് നിയമസഭ മണ്ഡലത്തിലെ പാനൂരിൽ ബോംബ് നിർമ്മിച്ചത് സി.പി.എം ജില്ലാ – സംസ്ഥാന നേതാക്കളുടെ അറിവോടെയാണ്. അതീവ ഗുരുതരമായ

ഹൈക്കോടതി അനുമതി നല്‍കി; കണ്‍സ്യൂമര്‍ ഫെഡ് വിഷു ചന്തകള്‍ നാളെ മുതല്‍

കൊച്ചി: വിഷു ചന്ത തുടങ്ങാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. അനുമതി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ സബ്‌സിഡി അടക്കമുള്ള സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതിനുള്ള വിലക്ക് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തുടരും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിധി പ്രസ്താവിച്ചത്. മധ്യവര്‍ഗത്തിന്റെയും സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെയും ജീവിതാവസ്ഥ ബുദ്ധിമുട്ടു നേരിടുന്നു എന്നതും

ലോകസഭാ തെരഞ്ഞടുപ്പ്; സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 66.23 ലക്ഷം രൂപ

കോഴിക്കോട്: ലോക്‌സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതു വരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. അനധികൃത പണമെഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളില്‍ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി

ജ്വല്ലറിയിലെ വിശ്വസ്തനായ ‘ഭായ്’ സ്വർണ്ണാഭരണവുമായി കടന്നു; സിനിമ സ്റ്റെെലിൽ ബം​ഗാൾ വരെ പിന്തുടർന്ന് പിടികൂടി പന്തീരങ്കാവ് പോലീസ്

കോഴിക്കോട്: പൊക്കുന്ന് കോന്തനാരിയിലെ ബിസ്മി ഡയമണ്ട്‌സ് എന്ന ജ്വല്ലറിയില്‍ നിന്ന് സ്വർണ്ണാഭരണം കവർന്ന് മുങ്ങിയ പ്രതിയെ വിദ​ഗ്ദമായി പിടികൂടി പന്തീരാങ്കാവ് പൊലീസ്. പശ്ചിമ ബം​ഗാൾ സ്വദേശി സാബിര്‍ മാലിക്ക് 26) ആണ് അറസ്റ്റിലായത്. പൊലീസ് പശ്ചിമ ബംഗാള്‍ വരെ പിന്‍തുടര്‍ന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 13ാം തീയതിയാണ് ഇയാള്‍ രണ്ട് ലക്ഷത്തോളം വിലവരുന്ന

പിഴയും മൂന്ന് വർഷം തടവും ​ലെെസൻസ് എടുക്കുന്നതിന് വിലക്കും; ഡ്രെെവിം​ഗ് ‘കുട്ടി’ക്കളിയല്ല, മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: വേനൽ അവധിക്കാലത്ത് കുട്ടികളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രശ്നത്തിലാക്കിയേക്കാവുന്ന അപകടത്തെ കുറിച്ച് മുന്നറിയിപ്പുമായി കേരള മോട്ടോര്‍ വാഹന വകുപ്പ്. അവധിക്കാലം വിശ്രമത്തിന്റെയും വിനോദത്തിന്റെയും കാലമെങ്കിലും ഡ്രൈവിങ് വിനോദമോ കുട്ടിക്കളിയോ അല്ലെന്ന് എംവിഡി അടിവരയിടുന്നു. കുട്ടികൾ ഡ്രൈവ് ചെയ്താൽ ഉണ്ടാകുന്ന നിയമ നടപടികളെ കുറിച്ചും എംവിഡി ഫേസ്ബുക്കിൽ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. കുറിപ്പിങ്ങനെ… മധ്യവേനൽ അവധി തുടങ്ങി. പുസ്തകക്കെട്ടുകളുടെ

ഒന്നിച്ചിരുന്ന് മദ്യപിച്ചു, പിന്നാലെ തർക്കം; പാലക്കാട് സുഹൃത്തിന്റെ അടിയേറ്റ് യുവാവ് മരിച്ചു

പാലക്കാട്: മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് യുവാവ് മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി രതീഷ് ആണ് മരിച്ചത്. പാലക്കാട് പാഴികോട് ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. രതീഷിന്റെ അയല്‍വാസി നൗഫലിനെ ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നൗഫലും രതീഷും ബുധനാഴ്ച രാവിലെ മുതല്‍ മദ്യപിച്ചിരുന്നു. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. രതീഷിന്റെ വീടിന്റെ മുന്നില്‍വെച്ചാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ ആയതിനാല്‍

വോട്ട‍ര്‍ പട്ടികയില്‍ പേരുണ്ടോ? വോട്ടു ചെയ്യേണ്ടത് എങ്ങനെയെന്നും നോക്കാം

കോഴിക്കോട്: ഇന്ത്യയെ ഇനി ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യം മുഴുവൻ. വടകരയിൽ ഉൾപ്പെടെ കേരളത്തിൽ രം​ഗത്തുള്ള അന്തിമ സ്ഥാനാർത്ഥികളുടെ പട്ടികകളും ചിഹ്നങ്ങളും പുറത്തുവന്നു കഴിഞ്ഞു. വിവിധ ഘട്ടങ്ങളായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 19-ാം തിയതി ആദ്യഘട്ട വോട്ടെടുപ്പ് നടക്കും. ഏപ്രിൽ 26-ന് രണ്ടാം ഘടത്തിലാണ് കേരളത്തിൽ

‘ഷെയർചാറ്റിൽ വീഡിയോ കണ്ട് സ്ക്രീൻഷോട്ട് അയച്ചാൽ പണമുണ്ടാക്കാം’; പാലക്കാട് സ്വദേശിയിൽ നിന്ന് തട്ടിയത് 12 ലക്ഷം, അറസ്റ്റ്

പാലക്കാട്: ഷെയർചാറ്റിൽ വീഡിയോ കണ്ടാൽ വരുമാനം ലഭിക്കുമെന്ന് പറഞ്ഞ് 12 ലക്ഷം രൂപ മണ്ണാർക്കാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി മഹേഷ് മണിയനാണ് (28) അറസ്റ്റിലായത്. ഷെയർചാറ്റ് വീഡിയോ കണ്ട് സ്ക്രീൻഷോട്ട് അയച്ചുകൊടുത്താൽ വരുമാനമുണ്ടാക്കാമെന്ന് പറഞ്ഞാണ് ഇയാൾ യുവാവിൽ നിന്ന് 12,19,260 രൂപ തട്ടിയെടുത്തത്. പ്രതി മുമ്പ് ജോലിചെയ്തിരുന്ന ഡൽഹിയിൽവച്ച്

‘ഉപഭോഗം കുറക്കൂ’, ട്രാന്‍സ്‌ഫോര്‍മറുകള്‍ കത്തുന്നു, ഫ്യൂസുകള്‍ ഉരുകി ഒലിക്കുന്നു;, കേരളത്തിലെ വൈദ്യുതി ലോഡ് താങ്ങാനാവുന്നില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 11 കോടി യൂണിറ്റ് പിന്നിട്ട് സര്‍വകാലറെക്കോഡില്‍ കുതിച്ചതോടെ വലഞ്ഞ് കെഎസ്ഇബി. ലോഡിലുണ്ടായ ക്രമാതീതമായ വര്‍ധനമൂലം ട്രാന്‍സ്‌ഫോര്‍മറുകളടക്കം കത്തിപോകുയും ഫ്യൂസുകള്‍ ഉരുകുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിയാണ് ഉള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രിവരെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണംവേണമെന്നാണ് കെഎസ്ഇബി നിര്‍ദേശിച്ചിരിക്കുന്നത്. ലോഡ് കൂടി 11 കെവി ലൈനിന്റെ പ്രവര്‍ത്തനം