Category: പൊതുവാര്‍ത്തകൾ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
വെങ്ങളം അഴിയൂര്‍ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നു; നിലവിലുള്ള യാത്ര സൗകര്യം തടസ്സപ്പെടുത്തിയാണ് നിര്‍മ്മാണമെന്ന് യാത്രക്കാര്‍
കൊയിലാണ്ടി: വെങ്ങളം – അഴിയൂര്‍ ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി ഉയരുന്നു. പലയിടങ്ങളിലും നിലവിലുള്ള യാത്ര സൗകര്യം തടസ്സപ്പെടുത്തിയാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. വെങ്ങളം – രാമനാട്ടുകര ആറ് വരി പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ഈ ഡിസംബറില്‍ സമര്‍പ്പിക്കാനിരിക്കെ അഴിയൂര്‍ വെങ്ങളം പാത 42. 93 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. അദാനി ഗ്രൂപ്പാണ് നിര്‍മ്മാണ
ദിനംപ്രതി കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; ഇനി ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 64,500 രൂപയെങ്കിലും നല്‍കേണ്ടിവരും, ഇന്നത്തെ വില അറിയാം
തിരുവനന്തപുരം: വീണ്ടും അടിച്ചുകയറി സ്വര്‍ണ്ണവില. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി അറുപതിനായിരത്തിലേയ്ക്ക് കുതിക്കുകയാണ് സ്വര്‍ണ്ണവില. പവന്റെ വിലയില്‍ 520 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,520 രൂപയായി. ഗ്രാമിന് 7,440 രൂപയുമായി. ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 27 ശതമാനമാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍
സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍! പവന് ഇന്ന് കൂടിയത് 480രൂപ
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ
കോഴിക്കോട് ജില്ലാ കളക്ടേറേറ്റില്‍ ക്ലാര്‍ക്ക് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : ജില്ലാ കളക്ടറേറ്റില്‍ നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്ലുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ (മാസ വേതനം) രണ്ട് ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് നവംബര്‍ രണ്ടിന് പകല്‍ 11 ന് നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത – ബിരുദം, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം
നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
കണ്ണൂര്‍: ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികില്‍ പണിയെടുക്കുന്ന സമയത്താണ് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ആദ്യം റോഡരികിലെ മരത്തിൽ ഇടിച്ച ലോറി സമീപത്ത് ജോലി
മകള്‍ ഇതരജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്തു, 88-ാം നാള്‍ വരനെ കൊലപ്പെടുത്തി, വധുവിന്റെ പിതാവിനും അമ്മാവനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ. പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയ കേസിലാണ് വിധി. 2020 ഡിസംബര്‍ 25നാണ് കൊലപാതകം നടന്നത്. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ആര്‍.വിനായക റാവു ആണു കേസ് പരിഗണിച്ചത്. 2020 ഡിസംബര്‍ 25നു
കച്ചേരി,തിരുവാതിരക്കളി, സംഘനൃത്തം; പത്താം വാര്‍ഷികം ആഘോഷമാക്കി അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍
ചേമഞ്ചേരി: അഭയപുരി റസിഡന്റ്‌സ് അസോസിയേഷന്‍ പത്താം വാര്‍ഷികം ആഘോഷിച്ചു. പരിപാടിയില്‍ വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ചവരെ ആദരിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ മുഖ്യാതിഥിയായി. ചേലിയ കഥകളി വിദ്യാലയം പ്രിന്‍സിപ്പാളും കഥകളി ആചാര്യനുമായ കലാമണ്ഡലം പ്രേംകുമാറിനെ ആദരിച്ചു. ഉണ്ണിഗോപാലന്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. സതി കിഴക്കയില്‍
ദമ്പതിമാരെന്ന വ്യാജേന താമസം; എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ
കണ്ണൂർ: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിയും സുഹൃത്തും അറസ്റ്റിൽ. പന്തീരാംകാവ് പാലാഴി ജി.എ.കോളേജ്, മുയ്യായിപറമ്പ് വീട്ടില്‍ മുഹമ്മദ് അമീര്‍, അമീറിനോടൊപ്പം താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശി സല്‍മ ഖത്തൂണ്‍ എന്നിവരെയാണ് ഇരിട്ടി എസ്.ഐ കെ.ഷറഫുദ്ദീനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്ന് 101.832 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുപുഴ ചെക്പോസറ്റില്‍ വെച്ചാണ്
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് (സീനിയര്‍) നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29നു രാവിലെ 11 മണിക്ക്. അസ്സല്‍ രേഖകളുമായി ഓഫിസില്‍ എത്തുക. കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്‌കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം 28ന് രാവിലെ 11 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722 509. വളയം