Category: പൊതുവാര്‍ത്തകൾ

Total 3480 Posts

വിമാനത്തിന്റെ സീറ്റിനടിയിലും ശരീരത്തിനുള്ളിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമം; 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത് കസ്റ്റംസ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് 52 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 728 ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണമാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ദുബായില്‍നിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന്, ശരീരത്തിനുള്ളില്‍

അറ്റകുറ്റപ്പണിക്കായി ഇറങ്ങി, എന്നാൽ തിരികെ കയറാനായില്ല; അത്തോളിയിൽ കിണറ്റിലിറങ്ങിയ തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് സേന

അത്തോളി: കിണറ്റിൽ ഇറങ്ങി കയറാനാകാതെ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അ​ഗ്നിരക്ഷാ സേന. കിണറ്റിൽ അറ്റകുറ്റപ്പണിക്ക് ഇറങ്ങിയ മണി (48) യെയാണ് സമയോചിതമായ ഇടപെടലിലൂടെ സേന പുറത്തെത്തിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ അത്തോളി പഞ്ചായത്തിലെ കൊളക്കാട് ആയിരുന്നു സംഭവം. കൊളക്കാട് സ്വദേശിയായ അരിയായി എന്നയാളുടെ വീട്ടിലെ കിണറിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയതായിരുന്നു മണി. എന്നാൽ കിണറ്റിൽ

കണ്ണൂരിൽ വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന റിട്ടയേര്‍ഡ് നഴ്സിങ് സൂപ്രണ്ടിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ത്യൻ സൈന്യത്തിൽ നഴ്‌സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു.

കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി; കെ.പി.സി.സി. അംഗം കെ.വി. സുബ്രഹ്മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി

കോഴിക്കോട്: കോഴിക്കോട് കോൺഗ്രസിൽ അച്ചടക്ക നടപടി. കെ.പി.സി.സി അംഗം കെ.വി സുബ്രഹ്മണ്യനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നും പുറത്താക്കി. പാര്‍ട്ടിയേയും മുന്നണിയേയും പ്രതിരോധത്തിലാക്കുകയും പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുകയും ചെയ്തു എന്ന് ചൂണ്ടിക്കാണിച്ചാണ് കെ.പി.സി.സി. അധ്യക്ഷന്റെ നടപടി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോഴിക്കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ പ്രവര്‍ത്തിച്ചു എന്ന് നേരത്തെ ആരോപണം

പൊതുസ്ഥലങ്ങളിലെ സൗജന്യ ചാർജിംഗ് പോയിൻറുകൾ ഉപയോ​ഗിക്കാറുണ്ടോ? ജ്യൂസ്-ജാക്കിംഗ് വഴി ഡാറ്റ ചോരും, നോക്കാം വിശദമായി

പൊതുസ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇവിടെ ഒളിഞ്ഞിരിക്കുന്ന വിപത്തിനെ കുറിച്ച് ആർക്കും ധാരണയില്ലെന്നതാണ് യാഥാർത്ഥ്യം. ഇത്തരം ചാർജിം​ഗ് പോയിന്റുകൾ വഴി ഹാക്കർമ്മാർക്ക് നമ്മുടെ ഡാറ്റ ചോർത്താൻ സാധിക്കുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ജ്യൂസ് ജാക്കിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. പൊതുചാർജ്ജിംഗ് പോയിൻറുകളിൽ നിന്ന് ഉപകരണങ്ങൾ ചാർജ് ചെയ്യുമ്പോൾ ഡാറ്റ

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് ധര്‍ണ്ണ നടത്തി മുസ്ലീം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി

പേരാമ്പ്ര: താലൂക്ക് ആശുപത്രിയോട് ബ്ലോക്ക് പഞ്ചായത്തും സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്ന് ആരോപിച്ച് ധര്‍ണ്ണ സംഘടിപ്പിച്ച് മുസ്ലീം ലീഗ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി. ആംബുലന്‍സ് പ്രവര്‍ത്തന സജ്ജമാക്കുക, പൂര്‍ണ്ണസമയ എക്‌സറേ സംവിധാനം ഏര്‍പ്പെടുത്തുക, ഓര്‍ത്തോ ഡോക്ടറെ നിയമിക്കുക, സ്ഥലം മാറിപോയ ഗൈനക്കോളജി ഡോക്ടര്‍ക്ക് പകരം ആളെ നിയമിക്കുക, ലാബ്‌ടെസ്റ്റുകള്‍ പൂര്‍ണ്ണമായും സൗജന്യ നിരക്കില്‍ ലഭ്യമാക്കുക, സൗജന്യ ഭക്ഷണ

വേതനകുടിശ്ശിക ഉടന്‍ ലഭ്യമാക്കുക, വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കുക; പൊയില്‍ക്കാവില്‍ ജില്ലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ച് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍

പൊയില്‍ക്കാവ്: വിരമിക്കല്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്നും വേതന കുടിശ്ശിക ഉടന്‍ ലഭ്യമാക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കേരള സാക്ഷരതാ പ്രേരക് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍. പുനര്‍വിന്യാസ ഉത്തരവ് നടപ്പിലാക്കപ്പെട്ടെങ്കിലും പലര്‍ക്കും പ്രായപരിധി കഴിഞ്ഞതിനാല്‍ ജോലിയില്‍ തുടരാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. ‘പുനര്‍വിന്യാസം നാള്‍വഴികളിലൂടെ’ എന്ന വിഷയത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.സി രാജീവന്‍ സംസാരിച്ചു. ‘സംഘടന ഇന്ന്

നാദാപുരം ഗവ: കോളേജില്‍ വിവിധ വിഷയങ്ങളിലേയ്ക്ക് അധ്യാപകരെ നിയമിക്കുന്നു; അറിയാം വിശദമായി

വടകര: നാദാപുരം ഗവണ്‍മെന്റ് കോളജില്‍ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, അറബിക്, ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിയോളജി, സൈക്കോളജി, കൊമേഴ്‌സ് അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രഫസര്‍ ആയി നിയമിക്കപ്പെടുന്നതിന് യുജിസി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പിഎസ്സി റാങ്ക്/ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മുന്‍ഗണന. 16നു മുന്‍പ് അപേക്ഷിക്കണം. [email protected]. ഫോണ്‍: 0496 2995150. തൊട്ടില്‍പാലം

ജോലി അന്വേഷിച്ച് നടക്കുന്നവരാണോ?, പ്രമുഖ 50 ഓളം കമ്പനികളിലേയ്ക്ക് അവസരം; ഉളളിയേരി എം.ദാസന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ക്യാംപസില്‍ 15ന് മെഗാ ജോബ് ഫെയര്‍

ഉളളിയേരി: എം.ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ (എംഡിറ്റ്) നേതൃത്വത്തില്‍ വിവിധ മള്‍ട്ടി നാഷനല്‍ കമ്പനികളെയും ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ച് ക്യാംപസില്‍ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. മേയ് 15 ന്ആണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇന്‍ഫോസിസ്, റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, പേ ടിഎം, ആസ്‌ട്രോണ്‍ ഗ്രൂപ്പ്, ക്ലൗഡ് സൊലുഷന്‍ തുടങ്ങി രാജ്യത്തെ പ്രമുഖ 50 കമ്പനികള്‍

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ അധ്യാപക നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജ്, പെരുമണ്ണ പയ്യടിമീത്തല്‍ ജി.എല്‍.പി. സ്‌കൂള്‍ എന്നിവടങ്ങളില്‍ അധ്യാപക നിയമനം. ചേളന്നൂര്‍ ശ്രീനാരായണഗുരു കോളേജില്‍ വിവിധ വകുപ്പുകളില്‍ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം മെയ് 23-ന് നടക്കും. ഇക്കണോമിക്‌സ്, ചരിത്രം, ഫിസിക്കല്‍ എജുക്കേഷന്‍, ഇംഗ്ലീഷ്, ജേണലിസം, ഭൗതികശാസ്ത്രം, കണക്ക്, രസതന്ത്രം വിഷയങ്ങളില്‍ രാവിലെ 9.30-നും ബോട്ടണി, ജന്തുശാസ്ത്രം, ബയോളജി എന്നീ വിഷയങ്ങളില്‍