Category: പൊതുവാര്‍ത്തകൾ

Total 3546 Posts

പിഎംഎഫ്എംഇ പദ്ധതി കണ്‍സള്‍ട്ടന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ പിഎംഎഫ്എംഇ പദ്ധതിയുടെ കണ്‍സള്‍ട്ടന്റുമാരായി നിലവിലുള്ള ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ സ്ഥിരതാമസക്കാരായ 18 വയസ്സ് തികഞ്ഞവരും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ യുവതീ-യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഇതിന് പുറമെ, ബാങ്കിംങ്, വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കലില്‍ പരിജ്ഞാനം തുടങ്ങിയ രംഗങ്ങളില്‍ പ്രാവീണ്യമുള്ളവര്‍ (കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം)

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ഇന്ന്‌ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌. ജനങ്ങള്‍ മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 07/12/2024: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കൻ ഭാഗങ്ങളിൽ

മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ സെക്യൂരിറ്റി തസ്തികയില്‍ ഒഴിവ്; കൂടിക്കാഴ്ച 12-ന്

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച്ഡിഎസിന് കീഴില്‍ അടുത്ത ഒരു വര്‍ഷം ഉണ്ടാകുന്ന സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനായി 755 രൂപ ദിവസക്കൂലി അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 12-ന് രാവിലെ 11.30 ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. ഉദ്യോഗാര്‍ഥികള്‍

ഡിസംബറില്‍ 17 ദിവസം ബാങ്ക് അവധിയോ ? സത്യമിതാണ്‌!

ഡിസംബര്‍ മാസത്തില്‍ 17 ദിവസം രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ട്‌. കേരളത്തില്‍ ഞായറാഴ്ചകള്‍, രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ക്രിസ്മസും അടക്കം എട്ടുദിവസം മാത്രമേ ബാങ്കിന് അവധിയുള്ളൂ. ഡിസംബറിലെ ബാങ്ക് അവധികൾ *ഡിസംബർ 1 – ഞായറാഴ്ച – രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധി *ഡിസംബർ 3 – വെള്ളി

റെന്റിന് കാര്‍ എടുക്കാനുള്ള പ്ലാനാണോ, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, ഇല്ലേല്‍ പണി കിട്ടും

കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ അപകടമരണമായിരുന്നു ആലപ്പുഴ കളര്‍കോട് കഴിഞ്ഞ ദിവസം നടന്നത്. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളാണ് മരിച്ചത്. അപകടത്തിന് പിന്നാലെ അപകടത്തില്‍പ്പെട്ടെ വാഹനത്തിന്റെ ഉടമയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആലപ്പുഴ വളഞ്ഞവളി സ്വദേശി ഷാമില്‍ ഖാന്‍ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ നല്‍കിയത്. കാര്‍ വാടയ്ക്ക നല്‍കിയത് അനധികൃതമായാണെന്നും, ഇയാള്‍ക്ക് റെന്റ് എ

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്; വ്യാജ സന്ദേശങ്ങളില്‍ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ മുന്നറിയിപ്പ്. ഫേസ്ബുക്ക് പേജിലൂടെയാണ് വ്യാജസന്ദേശത്തെക്കുറിച്ച് മന്ത്രി മുന്നറിയിപ്പ് നല്‍കിയത്‌. എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു

കൊല്ലം ആര്യങ്കാവിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 22 പേർക്ക് പരിക്ക്

കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. ഒരാൾ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ​ഗുരുതരമാണ്. സേലം സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ആര്യങ്കാവ് ചെക്പോസ്റ്റിന് സമീപം പുലർച്ചെ ആയിരുന്നു അപകടം. ബസ് ലോറിയുമായി കൂട്ടിയിടിച്ച്

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തില്‍ ക്രൂരമായി മുറിവേല്‍പ്പിച്ചു; മൂന്ന് ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസ്സുകാരിയെ ക്രൂരമായി മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ മൂന്ന് ആയമാര്‍ അറസ്റ്റിലായി. കുട്ടിയുടെ ജനനേന്ദ്രിയത്തിലടക്കം ആയമാര്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. വര്‍ഷങ്ങളായ തിരുവന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അജിത, സിന്ധു, മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ മൂന്ന് സ്ത്രീകളും താല്‍ക്കാലിക ജീവനക്കാരാണ്. മറ്റു ആയമാര്‍ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ കുട്ടി

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; ഒഴിവുകള്‍ അറിയാം

കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ആര്‍ ബി എസ് കെ നഴ്സ്, ഡെവലപ്മെന്റ്‌റ് തെറാപ്പിസ്റ്റ് എംഎല്‍എസ്പി, സ്റ്റാഫ് നഴ്സ്, ഓഡിയോളജിസ്റ്റ് ഡിഇഒ കം അക്കൗണ്ടന്റ്‌റ്, ഫാര്‍മസിസ്റ്റ് എന്റോമോളജിസ്റ്റ് ഡാറ്റ മാനേജര്‍) (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍/ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഡിസംബര്‍ ഒന്‍പതിന് വൈകീട്ട് അഞ്ചിനകം

കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനിയറിങ് കോളേജ് ഹോസ്റ്റലില്‍ പാചക തൊഴിലാളികളെ നിയമിക്കുന്നു- വിശദാംശങ്ങള്‍ അറിയാം

കോഴിക്കോട്: സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് വനിത ഹോസ്റ്റലിലേക്ക് വനിത പാചക തൊഴിലാളികളെ ആവശ്യമുണ്ട്. സമാനമായ തസ്തികയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. താമസിച്ചു ജോലിചെയ്യുന്നവര്‍ക്ക് മുന്‍ഗണന. ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. താല്പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 11 മണിക്ക് കോളേജില്‍ നേരിട്ട് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0495-2383210.