Category: പൊതുവാര്‍ത്തകൾ

Total 3478 Posts

കൊയിലാണ്ടി ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക നിയമം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കൊയിലാണ്ടി: ഗവ. താലൂക്ക് ഹോമിയോ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 28ന് രാവിലെ 10 മണിക്ക് താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതമാണ് പങ്കെടുക്കേണ്ടത്. ഫോണ്‍: 9446314406. തസ്തിക, യോഗ്യത, വേതനം എന്നീ ക്രമത്തില്‍:

ഹൃദയാഘാതത്തെ തുടർന്ന് മരുതോങ്കര സ്വദേശി യുകെയില്‍ അന്തരിച്ചു

മരുതോങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് മരുതോങ്കര സ്വദേശി യുകെയില്‍ അന്തരിച്ചു. വള്ളിക്കുന്നേല്‍ നോബിള്‍ ജോസ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസായിരുന്നു. യുകെയിലെ വൈറ്റ്ഹാവന്‍ കുംബ്രിയായിലായിരുന്നു നോബിളും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ഉറക്കത്തില്‍ നിന്നും ഉണരാത്തതിനെ തുടര്‍ന്ന് ഭാര്യ അജിന ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്നാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. മൂന്ന് വര്‍ഷം മുമ്പ് നോബിളിന് വൃക്ക

രാജ്യത്തിന് അഭിമാനമായി കോഴിക്കോട്: യുനെസ്‌കോ സാഹിത്യ നഗരം ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: രാജ്യത്ത് ആദ്യമായി കോഴിക്കോട് നഗരം യുനെസ്കോയുടെ സാഹിത്യ നഗര പദവി സ്വന്തമാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം 23നു മന്ത്രി എം.ബി.രാജേഷ് നടത്തും. വൈകിട്ട് 5.30നു തളി കണ്ടംകുളം ജൂബിലി ഹാളിലാണ് ഔദ്യോഗിക പ്രഖ്യാപനം. സാഹിത്യ നഗരത്തിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. സാഹിത്യ നഗര കേന്ദ്രത്തിന്റെ പ്രഖ്യാപനം ഗാനരചയിതാവ് കൈതപ്രം

അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ശക്തമായ കാറ്റിനും കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും

പൊതു പ്രവര്‍ത്തകനും സി.പി.എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍

കൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സി.പി.എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ അനുസ്മരണം സംഘടിപ്പിച്ച് സുഹൃത്തുക്കള്‍. വാര്‍ഡ് കൗണ്‍സിലര്‍ എ. അസീസ് മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എന്‍.വി ബാലകൃഷണന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. പി.പി അനീസ് അലി അനുശോചന പ്രമേയം അവതരിപ്പിച്ചു. അഡ്വ. സുനില്‍ മോഹനന്‍, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, യു.കെ ചന്ദ്രന്‍, കെ.

ലാബ് ടെക്നീഷ്യന്‍ ട്രെയിനി അഭിമുഖം 26 ന്; വിശദമായി നോക്കാം

കോഴിക്കോട്:  മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസിന് കീഴില്‍ ലാബ് ടെക്നീഷ്യന്‍ ട്രെയിനികളെ (അഞ്ച് ഒഴിവ്) ആറു മാസത്തേക്ക് നിയമിക്കുന്നു. പ്രായപരിധി: 18-35. ട്രെയിനിങ് കാലയളവില്‍ മാസം 5000 രൂപ സ്‌റ്റൈപെന്‍ഡ് നല്‍കും. യോഗ്യത: ഡിഎംഎല്‍റ്റി. (ഡിഎംഇ അപ്രൂവ്ഡ്). സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 26 ന് രാവിലെ 11.30 മണിക്ക് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഇംഹാന്‍സിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 28 ന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളജ് പിഒ, 673 008 എന്ന വിലാസത്തില്‍ അയക്കണം. യോഗ്യത: ആര്‍.സി.ഐ. രജിസ്ട്രേഷനോടു കൂടിയ എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി. കുട്ടികളുടെ മാനസിക മേഖലയില്‍ പ്രവൃത്തി പരിചയം അഭികാമ്യം.

‘നര്‍മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നു’; വിവിധ കലാപരിപാടികളോടെ അന്തരാഷ്ട്ര യോഗദിനം ആഘോഷമാക്കി സെന്‍ലൈഫ് ആശ്രമം പൂക്കാട്

ചേമഞ്ചേരി: സെന്‍ലൈഫ് ആശ്രമം പൂക്കാട് അന്താരാഷ്ട്ര യോഗാദിന പരിപാടികള്‍ സംഘടിപ്പിച്ചു. നര്‍മം ജീവിതത്തെ ആസ്വാദ്യകരമാക്കുന്നുവെന്ന് നടന്‍ വിനോദ് കോവൂര്‍ പറഞ്ഞു. എ.എ ഹാളില്‍ സംഘടിപ്പിച്ച യോഗാദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആതുര സേവന രംഗത്തെ മികച്ച സേവനങ്ങള്‍ക്കുള്ള സ്വാസ്ഥ്യമിത്ര പുരസ്‌ക്കാരം ഡോ. സുജാത ചാത്തമംഗലത്തിന് ചടങ്ങില്‍ സമ്മാനിച്ചു. കൂടാതെ മുതിര്‍ന്ന പൗരന്മാര്‍ യോഗ

ഒരു കണ്ണൂര്‍ സ്‌ക്വാഡ് മോഡല്‍!! ; ഡീപ് ഫേക്ക് സാമ്പത്തികതട്ടിപ്പിലെ കുറ്റവാളികളെ അവരവരുടെ സംസ്ഥാനങ്ങളില്‍ പോയി അറസ്റ്റ് ചെയ്ത് ‘കോഴിക്കോട് സ്‌ക്വാഡ്’

കോഴിക്കോട്: എ.ഐയുടെ സഹായത്തോടെ വ്യാജവീഡിയോയും ശബ്ദവും ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തെ മുഴുവന്‍ അറസ്റ്റ് ചെയ്ത്് ‘കോഴിക്കോട് സ്‌ക്വാഡ്. അടുത്തിടെ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ രാജ്പാല്‍ മീണയുടെയും ഡി.സി.പി. അനൂജ് പലിവാളിന്റെയും മേല്‍നോട്ടത്തില്‍ ഒരു സംഘത്തെ നിയോഗിക്കുകയായിരുന്നു. തട്ടിപ്പില്‍ നഷ്ടപ്പെട്ടത് വലിയ തുക അല്ലാതിരുന്നിട്ടും സംഘം മുന്‍കൈയെടുത്ത് കുറ്റവാളികളുടെ സംസ്ഥാനങ്ങളില്‍

കോടതിയോടുള്ള വെല്ലുവിളി, സര്‍ക്കാര്‍ നീക്കത്തെ നിയമപരമായി നേരിടും’: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ കെ.കെ രമ

വടകര: ടിപി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം അങ്ങയേറ്റം പ്രതിഷേധാര്‍ഹമെന്ന് കെ.കെ രമ. ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണെന്ന് രമ പറഞ്ഞു. പ്രതികളുടെ പേര് ശിക്ഷായിളവ് നല്‍കുന്നവരുടെ ലിസ്റ്റില്‍ പോലും ഉണ്ടാവാന്‍ പാടില്ലാത്തതാണ്. ശക്തമായ കോടതി