Category: പൊതുവാര്‍ത്തകൾ

Total 3477 Posts

ഇന്‍സ്റ്റാഗ്രാമിലൂടെ അശ്ലീല സന്ദേശമയച്ചത് ചോദ്യംചെയ്തു; ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് യുവതിയെ ആക്രമിച്ച് യുവാവ്

ഓമശ്ശേരി: സാമൂഹികമാധ്യമത്തില്‍ അശ്ലീലസന്ദേശം അയച്ചത് ചോദ്യംചെയ്ത വിദ്യാര്‍ഥിനിയെ യുവാവ് ആക്രമിച്ചു.സംഭവത്തില്‍ യുവതിയുടെ കണ്ണിനും തലയ്ക്കും പരിക്കേറ്റു. യുവതിയുടെ പരാതിയില്‍ പുത്തൂര്‍ നടമ്മല്‍പൊയില്‍ ചെറുവോട്ട് മിര്‍ഷാദിന്റെപേരില്‍ കൊടുവള്ളി പോലീസ് കേസെടുത്തു. യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് നിരന്തരം അശ്ലീലസന്ദേശങ്ങളയക്കുന്ന കാര്യം യുവതി മിര്‍ഷാദിന്റെ വീട്ടിലറിയിക്കുകയായിരുന്നു. ഇതില്‍ ക്ഷുഭിതനായ മിര്‍ഷാദ് അടുത്തദിവസം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യുവതിയെ ആക്രമിച്ചു. ഒളിവില്‍പ്പോയ മിര്‍ഷാദിനെ

പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലറെ നിയമിക്കുന്നു; അഭിമുഖം ജൂലൈ മൂന്നിന് അറിയാം വിശദമായി

കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ്

പേരാമ്പ്ര എ.യു.പി സ്‌കൂള്‍ അനുമോദന സദസ്സും പി.ടി.എ ജനറല്‍ ബോഡിയും സംഘടിപ്പിച്ചു

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂള്‍ എല്‍.എസ്.എസ്, യു.എസ്. എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൂടാതെ പി.ടി.എ ജനറല്‍ ബോഡിയും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി ബാബു പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് വി.എം. മനേഷ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ ഭാരവാഹികളായി വി.എം മനേഷ് (പ്രസിഡണ്ട്),

ജൂലായ് 8,9 ന് റേഷന്‍കടകള്‍ അടച്ച് സമരം ചെയ്യുവാനൊരുങ്ങി റേഷന്‍ വ്യാപാരികള്‍; സമരപരിപാടികല്‍ വിജയിപ്പിക്കാന്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം തീരുമാനം

കൊയിലാണ്ടി: സംസ്ഥാനത്ത് ജൂലായ് 8,9 തിയ്യതികളില്‍ റേഷന്‍കടകള്‍ അടച്ച് സമരം ചെയ്യാന്‍ തീരുമാനം. സമരപരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. കേന്ദ്ര-കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ പൊതു വിതരണ മേഖലയോട് കാണിക്കുന്ന അവഗണനകള്‍ അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജും ക്ഷേമനിധിയും കലോചിതമായി പരിഷ്‌കരിക്കുക, കെ.ടി.പി.ഡി.എസ്

പുതിയങ്ങാടിയില്‍ രണ്ട് കോടിയുടെ മയക്കുമരുന്ന് പിടിച്ച സംഭവം; ബാംഗ്ലുരുവില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് ലഹരിയെത്തിച്ച ആലപ്പുഴ സ്വദേശിനിയായ യുവതി അറസ്റ്റില്‍

കോഴിക്കോട്: പുതിയങ്ങാടിയില്‍ നിന്നും രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശിനിയായ ജുമിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍പ് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ജുമിയാണ് കോഴിക്കോടേയ്ക്ക് ബംഗുളുരുവില്‍ നിന്നും മയക്കുമരുന്ന് കടത്തിയതെന്ന് പോലീസ് പറയുന്നു. ബംഗുളുരുവില്‍ നിന്നുമാണ് പോലീസ് ജുമിയെ വെള്ളയില്‍

വാട്സ്ആപ്പിലെ നീല വളയം കണ്ട് ഞെട്ടിയോ? വാട്സ്ആപ്പിലെ എഐ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം

വാട്സ്ആപ് തുറക്കുമ്പോൾ കാണുന്ന നീല വളയം എന്തെന്നറിയാതെ ആശയക്കുഴപ്പത്തിലാണോ? മെറ്റയുടെ എഐ ചാറ്റ്ബോട്ടാണിത്. വാട്‌സ്‌ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് ഉപയോക്താക്കൾക്കെല്ലാം ഇപ്പോൾ മെറ്റയുടെ എഐ ലഭ്യമാണ്. ഇതുവരെ കമ്പനി പുറത്തിറക്കിയ ഏറ്റവും ആധുനികമായ എല്‍എല്‍എം ആയ മെറ്റാ ലാമ3 കൊണ്ട് നിര്‍മിച്ചതാണ് അത്. മെറ്റയുടെ വിവിധ സേവനങ്ങളിൽ മെറ്റ എഐ ഫീച്ചറുകൾ ഉപയോഗിക്കാൻ ഇന്ത്യൻ ഉപയോക്താക്കൾക്കാകും. കൂടാതെ

മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍; ഞാറ്റുവേല ചന്ത ആരംഭിച്ച് കീഴരിയൂര്‍ പഞ്ചായത്ത്

കീഴരിയൂര്‍: കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. കീഴരിയൂര്‍ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി നടത്തപ്പെടുന്ന ഞാറ്റു വേല ചന്തയില്‍ തെങ്ങിന്‍ തൈകള്‍, കമുകിന്‍ തൈകള്‍, ഫല വൃക്ഷ തൈകള്‍, വാഴക്കന്നുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, അലങ്കാര ചെടികള്‍ എന്നിവ മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാവുന്നതാണ്. കീഴരിയൂര്‍ കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഞാറ്റു

കെഎസ്‌യു മെമ്പര്‍ഷിപ്പ് ക്യാമ്പയിനിങ്ങിന് പൊയില്‍ക്കാവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കെ.എസ്.യു മെമ്പര്‍ഷിപ്പ് ക്യാമ്പയിനിങ്ങിന് തുടക്കമായി. കെ എസ്‌യു ജില്ലാ ജനറല്‍ സെക്രട്ടറി അഭിനവ് കണക്കശ്ശേരി യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് നിഹാലിന് മെമ്പര്‍ഷിപ്പ് നല്‍കി ക്യാമ്പയിനിങ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി അവകാശങ്ങൾക്കായി പോരാടുമ്പോഴും ലഹരിക്കും, അക്രമ വിദ്യാർത്ഥി രാഷ്ട്രീയത്തിനും, വർഗീയ രാഷ്ട്രീയതിനുമെതിരെ ജനാധിപത്യമൂല്യമുയർത്തിപ്പിടിച്ചു പ്രവർത്തിക്കാൻ കെ എസ് യു മുൻകൈഎടുക്കും

ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണു; കോഴിക്കോട് യുവാവ് മുങ്ങി മരിച്ചു

കോഴിക്കോട്: ബണ്ടില്‍ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു. മാത്തറ സ്വദേശി രതീഷാണ് മരിച്ചത് കുന്നത്ത് പാലം മാമ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. പുഴയ്ക്ക് കുറുകെയുള്ള ബണ്ടില്‍ നില്‍ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി പുഴയിലേക്ക് വീണതാണെന്നാണ് കരുതുന്നത്. തുടര്‍ന്ന് മുങ്ങി മരിക്കുകയായിരുന്നു. മീഞ്ചന്തയില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്‌കൂബ

സംസ്ഥാനത്ത് അഞ്ച് പുതിയ തിയേറ്റര്‍ സമുച്ചയങ്ങള്‍ വരുന്നു; പേരാമ്പ്രയില്‍ നിര്‍മ്മിക്കുന്നതിനായി നടപടികള്‍ സ്വീകരിച്ചതായി മന്ത്രി സജി ചെറിയാന്‍

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ അഞ്ച് തീയേറ്റര്‍ സമുച്ചയങ്ങള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴില്‍ കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റര്‍ സമുച്ചയങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നത്. പേരാമ്പ്രയിലും മലപ്പുറം ജില്ലയിലെ താനൂരിലും തീയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പില്‍ നിന്നും സ്ഥലം