Category: പൊതുവാര്‍ത്തകൾ
മജീദും സുഹറയും പാത്തുമ്മയുമെല്ലാം കഥാപാത്രങ്ങളായി എത്തി; വിവിധ പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീര്‍ ദിനം ആഘോഷമാക്കി പേരാമ്പ്ര എ.യു.പി സ്‌കൂള്‍
പേരാമ്പ്ര: വിവിധ പരിപാടികളോടെ ബഷീര്‍ദിനം ആഘോഷിച്ച് പേരാമ്പ്ര എ യു പി സ്‌കൂള്‍. ബഷീര്‍ കൃതി പാത്തുമ്മാന്റെ ആട് ദൃശ്യാവിഷ്‌കരണം, വിവിധ ബഷീര്‍ കൃതികളുടെ പ്രദര്‍ശനം എന്നിവ സംഘടിപ്പിച്ചു. ഉപജില്ല വിദ്യഭ്യാസ ഓഫീസര്‍ കെ.വി പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ പി.പി മധു അദ്ധ്യക്ഷത വഹിച്ചു.ടി.കെ ഉണ്ണികൃഷ്ണന്‍, ടി. ആര്‍ സത്യന്‍, ഇ. ഷാഹി,
കെ.സുധാകരന്റെ വീടിൻ്റെ കന്നിമൂലയിൽ തകിടും കൂട്രോത്ര വസ്തുക്കളും കുഴിച്ചിട്ട നിലയിൽ; ജീവൻ പോകാതിരുന്നത് ഭാഗ്യമെന്ന് കെ.പി.സി.സി അധ്യക്ഷൻ
കണ്ണൂർ: കെ.പി.സി.സി. അധ്യക്ഷനും കണ്ണൂർ എം.പിയുമായ കെ. സുധാകരനെ അപായപ്പെടുത്താൻ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരൻ്റെ കണ്ണൂർ നടാലിലെ വീട്ടില്‍നിന്ന് കൂടോത്രത്തിന്റെതെന്ന് ആരോപിക്കപ്പെടുന്ന വസ്തുക്കള്‍ കണ്ടെടുത്തതിൻറെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒന്നര വർഷം മുമ്പ് കാസർകോട് എം.പി. രാജ്മോഹൻ ഉണ്ണിത്താന്റെയും സുധാകരന്റെയും സാന്നിധ്യത്തില്‍ ഒരു മന്ത്രവാദി തകിടും തെയ്യത്തിന്റെ രൂപമുള്ള വസ്തുക്കളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സ്‌ക്കൂളിന് സമീപത്ത ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ചു; കാഞ്ഞങ്ങാട് 50 വിദ്യാർഥികൾ ആശുപത്രിയിൽ
കാഞ്ഞങ്ങാട്: സ്‌ക്കൂളിന് സമീപത്തെ ആശുപത്രിയിലെ ജനറേറ്റില്‍ നിന്നുള്ള പുക ശ്വസിച്ച് കാഞ്ഞങ്ങാട് അമ്പത് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. ലിറ്റില്‍ ഫ്‌ളവര്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‌ക്കൂളിന് തൊട്ടടുത്തുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ നിന്നുള്ള പുക ശ്വസിച്ചതാണ് ശാരീരിക അസ്വാസ്ഥ്യത്തിന് കാരണം. ക്ലാസ് മുറിക്ക് അടുത്തയിട്ടായിരുന്നു ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. പുക ശ്വസിച്ച കുട്ടികള്‍ക്ക് ശ്വാസതടസ്സവും തലക്കറക്കവും അനുഭവപ്പെടുകയായിരുന്നു.
ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രെയിന്‍; പയ്യോളിയിലും സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രിയ്ക്ക് നിവേദനം നല്‍കി ഷാഫി പറമ്പില്‍
പയ്യോളി: ഷൊര്‍ണ്ണൂര്‍-കണ്ണൂര്‍ സ്‌പെഷ്യല്‍ ട്രയിനിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി ഷാഫി പറമ്പില്‍ എം.പി. കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിട്ട് കണ്ട് നിവേദനം നല്‍കിയിരിക്കുകയാണ് എം.പി. കൊയിലാണ്ടിയിലും വടകരയിലും നേരത്തെ സ്റ്റോപ്പ് അനുവദിച്ചിരുന്നു. ഇന്നലെ മുതല്‍ ഓടിത്തുടങ്ങിയ ട്രെയിന്‍ വൈകീട്ട് 5.30 ന് കോഴിക്കോടെത്തുന്ന ട്രെയിന്‍ 6.01 ന് കൊയിലാണ്ടിയിലും
നാളെ (04/07/24) ഇടത് വിദ്യാർത്ഥി സംഘടനകളുടെ ദേശീയ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ (04/07/24) ഇടത് വിദ്യാർത്ഥി സംഘടനകളുടെ നേൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ ബന്ദ്. എസ്എഫ്ഐ, എഐഎസ്എഫ് എന്നിവരാണ് പഠിപ്പ് മുടക്കുന്നത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് ആവശ്യം. എല്ലാ സ്കൂളുകളും കോളേജുകളും പഠിപ്പ് മുടക്കി പ്രകടനം നടത്തണമെന്നതാണ് ആഹ്വാനം.
യൂത്ത് ടാലന്റ് ഫെസ്റ്റ്; വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ് നോര്‍ത്ത് മണ്ഡലം കമ്മറ്റി. യൂത്ത് പ്ലസ് ടാലന്റ് ഫെസ്റ്റ് എന്ന പേരില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍കളെയാണ് അനുമോദിച്ചത്. കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് സംഘടിപ്പിച്ച ചടങ്ങ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി ദുല്‍ഖിഫില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള
പയ്യോളി നഗരസഭ എട്ടാംഡിവിഷനില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു.
പയ്യോളി: നഗരസഭ എട്ടാം ഡിവിഷന്‍ വികസന സമിതിയും ഡോ:ചന്ദ്രകാന്ത് മലബാര്‍ നേത്രാലയ കോഴിക്കോടിന്റെയും ആഭിമുഖ്യത്തില്‍ സൗജന്യനേത്ര പരിശോധന ക്യാമ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു. വാര്‍ഡ് പരിധിയിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ ഉപഹാരം നല്‍കി ആദരിച്ചു . അയനിക്കാട് വെല്‍നസ് സെന്റെറില്‍ നടന്ന പരിപാടി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്
റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും, ഓണത്തിന് മുൻപ് 1000 കെ സ്റ്റോറുകൾ കൂടി: ഭക്ഷ്യ മന്ത്രി ജി ആർ അനിൽ
കോഴിക്കോട്: സംസ്ഥാനത്തെ റേഷൻ വ്യാപാര മേഖലയിലെ പ്രശ്നങ്ങൾക്കും വ്യാപാരികളുടെ ആവശ്യങ്ങൾക്കും പരിഹാരം കാണുന്നതിന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്തിയ പരിഗണന നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. കെ സ്റ്റോറുകളുടെ പ്രവർത്തനങ്ങളുടെ കോഴിക്കോട് മേഖലാ തല അവലോകന യോഗവും റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിൽ കുടിശ്ശിക ആയിട്ടുള്ള ഫയലുകളുടെ അദാലത്തും ജില്ലാ പഞ്ചായത്ത്
അമ്മയെ കൊന്നതിന് 17 വര്‍ഷമായി ജയിലില്‍; പരോളിലിറങ്ങിയ പ്രതി സഹോദരനെ ഉലക്കകൊണ്ട് അടിച്ചുകൊന്നു, സംഭവം അടൂരില്‍
അടൂര്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി സഹോദരനെ ഉലക്ക കൊണ്ട് അടിച്ചുകൊന്നു. അടൂര്‍ പന്നിവിഴ കോട്ടപ്പുറം മറ്റത്തില്‍ പുത്തന്‍വീട്ടില്‍ മോഹനന്‍ ഉണ്ണിത്താനാണ് അനുജന്‍ സന്തോഷ് കുമാറിനെ കൊലപ്പെടുത്തിയത്. വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് 17 വര്‍ഷമായി തിരുവനന്തപുരത്തെ തുറന്ന ജയിലില്‍ കഴിയുകയായിരുന്നു മോഹനന്‍ ഉണ്ണിത്താന്‍. ജൂണ്‍
യൂട്യൂബർമാരായ ഇ-ബുൾ ജെറ്റ് സഹോദരന്മാരുടെ വാഹനം കാറുമായി കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരുക്ക്
പാലക്കാട്: പ്രശസ്ത യൂട്യൂബ് വ്ലോഗേഴ്സ് ഇ-ബുൾ ജെറ്റ് സഹോദരമാര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ പത്തര മണിയോടെ ചെര്‍പ്പുളശ്ശേരി ആലിക്കുളത്തിന് സമീപത്തായിരുന്നു അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇ-ബുള്‍ ജെറ്റ് സഹോദരന്മാര്‍ സഞ്ചരിച്ച കാറും എതിര്‍ ദിശയില്‍ നിന്ന് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. കുഞ്ഞുള്‍പ്പെടെ ആറു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ