Category: പൊതുവാര്‍ത്തകൾ

Total 3596 Posts

തിരുവനന്തപുരത്ത്‌ ഇൻഷുറൻസ് ഓഫീസിൽ വൻതീപിടിത്തം; രണ്ടു സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ

ഓണം ഇങ്ങെത്തി; ഓണപൂക്കളം തീർക്കാൻ ഇക്കുറി അരളിപ്പൂവ് ഉണ്ടാകില്ല

അത്തം പിറക്കാൻ രണ്ട് നാൾ മാത്രം. മലയാളിക്ക് ഇനി ഓണനാളുകൾ. പക്ഷെ ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തോടെ കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത് വിവിധ

രാത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്, പുലര്‍ച്ചെ വന്നപ്പോള്‍ കാണാനില്ല; കുന്നംകുളത്ത് സ്വകാര്യ ബസ് മോഷണം പോയി

കുന്നംകുളം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം നിര്‍ത്തിയിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ട്, പക്ഷേ ബസ് മോഷണം പോയതായി അധികം കെട്ടിട്ടില്ല. എന്നാലിപ്പോള്‍ പൊതു സ്ഥലത്തെ ബസ് നിര്‍ത്തിയിട്ട് പോകുന്നതും സുരക്ഷിതമല്ലെന്നാണ് കുന്നംകുളത്ത് നടന്ന സംഭവം സൂചിപ്പിക്കുന്നത്. സര്‍വ്വീസ് അവസാനിപ്പിച്ച് കുന്നംകുളം പഴയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് പോയതാണ് ഷോണി ബസുടമ.

വെളിച്ചെണ്ണ, ചെറുപയർ ഉള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം സെപ്തംബർ ഒമ്പത് മുതൽ

തിരുവന്തപുരം: ഓണം പ്രമാണിച്ച് 300 കോടി വില മതിക്കുന്ന സാധനങ്ങൾക്ക് ഓർഡർ നൽകിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റ് സെപ്റ്റംബർ ഒമ്പതാം തീയതി വിതരണം ആരംഭിക്കുമെന്നും റേഷൻ കടകളിലൂടെയായിരിക്കും ഓണക്കിറ്റുകൾ നൽകുകയെന്നും മന്ത്രി അറിയിച്ചു. കർഷകരിൽ നിന്ന് സംഭരിക്കുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനുളള എല്ലാ തയ്യാറെടുപ്പുകളും

നടപ്പന്തല്‍ നിര്‍മ്മാണം; ഇരിങ്ങത്ത് മുണ്ടപ്പുറം ശിവക്ഷേത്രത്തിൽ നടപ്പന്തലിന് തറക്കല്ലിട്ടു

പയ്യോളി: ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തില്‍ നടപ്പന്തല്‍ നിര്‍മ്മാണ പ്രവര്‍ത്തി ആരംഭിച്ചു. ഭൂമി പൂജക്ക്‌ശേഷം നടന്ന തറക്കല്ലിടല്‍ കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി ദേവദാസന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ തന്ത്രി എളപ്പില ഇല്ലം സന്തോഷ് നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. ഭക്തജനങ്ങള്‍ക്ക് നടപ്പന്തല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാധനങ്ങള്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ക്ഷേത്ര പരിപാലന സമിതി അറിയിച്ചു. ശിലാസ്ഥാപന ചടങ്ങില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി.വി.

വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയി​ൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും​ മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.

എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ

‘മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും, ഞാന്‍ പവര്‍ഗ്രൂപ്പിലില്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രി, തകര്‍ക്കരുത്’; ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നതെന്നും നടന്‍ മോഹന്‍ലാല്‍. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.. ”കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നയാളാണ്

കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു

കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം കണ്ടക്ടറായ അനീഷിനെ കുത്തുകയായിരുന്നു. ശേഷം പ്രതി ഇറങ്ങി ഓടി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍

പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍

കോഴിക്കോട്: എൽഡിഎഫ് കൺവീനറായി പകരം ചുമതല മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും, കൊയിലാണ്ടി സ്വദേശിയും പേരാമ്പ്ര എം.എൽ.എയുമായ ടിപി രാമകൃഷ്ണന്. കണ്‍വീനറായി എ.കെ ബാലനെയായിരുന്നു പാര്‍ട്ടി ആദ്യ സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതോടെയാണ് ടി.പി രാമകൃഷ്ണനിലേക്ക് പദവിയെത്തുന്നത്. ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന്‌ പിന്നാലെ വിഷയത്തില്‍ ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ്