Category: പൊതുവാര്‍ത്തകൾ
അധ്യാപകദിനാചരണം; പേരാമ്പ്ര എ.യു.പിസ്‌കൂളില്‍ നിന്നും പ്രധാനധ്യാപികയായി വിരമിച്ച് പി കാര്‍ത്ത്യായനി ടീച്ചറെ വീട്ടിലെത്തി ആദരിച്ച് അധ്യാപകരും പിടി.എ ഭാരവാഹികളും
പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളില്‍ നിന്നും പ്രധാന അധ്യാപികയായി വിരമിച്ച പി.കാര്‍ത്ത്യായനി അമ്മയെ വീട്ടില്‍ എത്തി ആദരിച്ചു. സ്‌കൂള്‍ പി.ടി.എ ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്നാണ് ആദരിച്ചത്. പ്രാധാന അധ്യാപകന്‍ പി.പി മധു കാര്‍ത്ത്യായനി ടീച്ചറെ പൊന്നാട അണിയിച്ചു. പി.ടി..എ പ്രസിഡണ്ട് വി.എം. മനേഷ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് സുജ. പി ശ്രീലേഷ്,
അധ്യാപകദിനം; പ്രിയപ്പെട്ട അധ്യാപകര്‍ക്കായി സ്‌നേഹസമ്മാനങ്ങളുമായി നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍
കൊയിലാണ്ടി: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ച് നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങള്‍. ആദ്യ സമ്മാനം പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ ഏറ്റു വാങ്ങി. ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ സി, സ്‌കൂള്‍ ചെയര്‍പേഴ്‌സന്‍ മാളവിക ബാബുരാജ്, ഗൈഡ്‌സ് യൂണിറ്റ് അംഗങ്ങളായ ദേവപ്രിയ
വടകര കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
വടകര: കോളജ് ഓഫ് എന്‍ജിനീയറിങ് വടകരയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. മാത്തമാറ്റിക്‌സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയിലേയ്ക്കാണ് നിയമനം നടത്തുന്നത്. കൂടിക്കാഴ്ച സെപ്തംബര്‍10 ന് രാവിലെ 10 മണിക്ക് കുറുന്തോടിയിലെ കോളജ് ഓഫിസില്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04962536125.
”ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! സംശയിക്കേണ്ട, നമ്മുടെ ഫോണ്‍ എല്ലാം കേള്‍ക്കുന്നുണ്ട്, ചോര്‍ത്തികൊടുക്കുന്നുമുണ്ട്
”ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! പലപ്പോഴും നമ്മള്‍ സുഹൃത്തുക്കളോട് പറഞ്ഞ വാചകങ്ങളാണിത്. പുതിയ ഡ്രസോ. ബാഗോ, ഫോണോ അങ്ങനെ എന്തെങ്കിലും സാധനം വാങ്ങാണമെന്ന് നമ്മള്‍ ഫോണിലൂടെ ആരോടെങ്കിലും ഷെയര്‍ ചെയ്താല്‍ പിന്നെ രണ്ട് ദിവസത്തേക്ക് നമ്മുടെ ഫേസ്ബുക്കിലും മറ്റും ആ ഉത്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരിക്കും. പലപ്പോഴും പലര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമാണിത്. അന്നൊക്കെ ഫോണ്‍
സമയക്രമത്തെ ചൊല്ലി തര്‍ക്കം; കോഴിക്കോട് ബസ് ഡ്രൈവറെ മറ്റൊരു ബസ് ജീവനക്കാരന്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിച്ചു, ഗുരുതരമായി പരിക്കേറ്റ കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി ആശുപത്രിയില്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. സ്വകാര്യബസ് സമയക്രമത്തെചൊല്ലി മറ്റൊരു ഡ്രൈവര്‍ തലയ്ക്കടിക്കുകയായിരുന്നു. കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനാണ് പരിക്കേറ്റത്. ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ഇന്നലെ രാവിലെയാണ് സംഭവം. കോഴിക്കോട് പുതിയസ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ്സില്‍ വിശ്രമിക്കുകയായിരുന്ന നൗഷാദിനെ മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍
കാപ്പാട് മാസപ്പിറവി കണ്ടു; നബിദിനം സെപ്തംബര്‍ 16ന്
കൊയിലാണ്ടി: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ( 05.9.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 16ന് (തിങ്കള്‍) നബിദിനവും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ്
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ സെക്യൂരിറ്റി നിയമനം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റിയെ നിയമിക്കുന്നു. 755രൂപ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. നല്ല ആരോഗ്യമുള്ള വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 56 വയസ്സിന് താഴെ. നിലവില്‍ എച്ച്.ഡി.എസിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല. സെപ്റ്റംബര്‍ ആറിനാണ് അഭിമുഖം. രാവിലെ ഒമ്പതുമണിക്ക് അസല്‍ രേഖകള്‍
‘അങ്ങനെയൊരു പെൺകുട്ടിയെ അറിയില്ല, ആരോപണം വ്യാജം’; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിവിന്‍ പോളി
കൊച്ചി: തനിക്കെതിരെ ഉയര്‍ന്ന ലൈംഗികപീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. പീഡനപരാതി നൽകിയ യുവതിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും, അടിസ്ഥാന രഹിതമായുള്ള ആരോപണമാണെന്നും ആദ്യമായിട്ടാണ് ഇങ്ങനെയൊരു ആരോപണം നേരിടുന്നതെന്നും നിവിന്‍ പറഞ്ഞു നിവിന്‍പോളിയുടെ വാക്കുകള്‍; ”ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. ആദ്യമായാണു
”സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു”; നടന്‍ നിവിന്‍പോളിക്കെതിരെ കേസ്
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ ലൈംഗികാതിക്രമക്കേസ്. എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് നിവില്‍ ദൂബൈയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍ പോളി. നിര്‍മ്മാതാവ് എ.കെ.സുനിലാണ് രണ്ടാം പ്രതി. Summary: sexual abuse case against nivin pauly
തിരുവനന്തപുരത്ത് ഇൻഷുറൻസ് ഓഫീസിൽ വൻതീപിടിത്തം; രണ്ടു സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു
തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയിൽ വൻ തീപിടിത്തം. രണ്ട് സ്ത്രീകൾ പൊള്ളലേറ്റ് മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും ഓഫീസിൽ എത്തിയ മറ്റൊരു സ്ത്രീയുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് ഓഫീസിൽ നിന്ന് കണ്ടെടുത്തത്. ഇന്നു ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പാപ്പനംകോട് ജങ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിന്റെ മുകളിലത്തെ