Category: പൊതുവാര്‍ത്തകൾ
സര്‍ക്കാറുണ്ടാക്കാന്‍ സഹായിച്ചവര്‍ക്ക് കൈനിറയെ; ആന്ധ്രയ്ക്ക് 15000 കോടിയും ബീഹാറിന് 26,000 കോടിയും, പ്രഖ്യാപിച്ചത് വമ്പന്‍ പാക്കേജുകള്‍
ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങളെ സഹായിച്ച ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ കൈനിറയെ. ബീഹാറിന് വികസനത്തിന് വന്‍ തുക അനുവദിച്ച ധനമന്ത്രി ബജറ്റില്‍ ആന്ധ്രയ്ക്ക് പ്രത്യേക ധന പാക്കേജും പ്രഖ്യാപിച്ചു. അടിസ്ഥാന സൗകര്യവികസനത്തിന് ബീഹാറിന് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വിമാനത്താവളങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, കായിക സ്ഥാപനങ്ങള്‍ എന്നിവ ബീഹാറില്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ അനസ്തേഷ്യോളജിസ്റ്റ് അഭിമുഖം 25 ന്; വിശദമായി നോക്കാം; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ അനസ്തേഷ്യോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: അനസ്തേഷ്യാളജിയിലുള്ള എംഡി/ഡിഎന്‍ബി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോടു കൂടിയ ഡിപ്ലോമ ഇന്‍ അനസ്തേഷ്യ. പ്രതിമാസം 1,00,000 രൂപയാണ് വേതനം. ജൂലൈ 25 ന് രാവിലെ 11.30 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം
നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന പതിനാലുകാരന്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. നിപ രോഗലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുന്നത്. സംസ്ഥാനത്ത് നടത്തിയ നിപ പരിശോധനയില്‍ ഇന്നലെ കുട്ടിക്ക് നിപ സ്ഥിരീകരിച്ചിരുന്നു. ജൂലൈ 15-)ാം തീയതിയാണ്
കോഴിക്കോട് കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 94.31 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ച് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വെച്ച് കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 94.31 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ച് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ ചക്കരക്കല്ല് അയിഷ മന്‍സിലില്‍ പി.എസ്. മുഹമ്മദ് ആദില്‍ (19), ചക്കരക്കല്ല് ബിസ്മില്ല മന്‍സിലില്‍ സി.എം. മുഫീഡിന്‍ ഷിബിലി (20), മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസില്‍ കെ. സല്‍മാന്‍ ഫാരിസ്(26), മഞ്ചേരി തലാപ്പില്‍ ഹൗസില്‍ ടി.
കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ അധ്യാപകരെ തെരഞ്ഞെടുക്കുന്നു; വിശദമായി നോക്കാം
കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള കോഴിക്കോട് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവരെ ബയോളജി, എക്കണോമിക്‌സ്, ചരിത്രം എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് അധ്യാപകരെ തെരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദമുള്ളവരും കുറഞ്ഞത് രണ്ടുവര്‍ഷം മത്സര പരീക്ഷാ കേന്ദ്രങ്ങളില്‍ പഠിപ്പിച്ച് പരിചയമുള്ളവരും ആയിരിക്കണം. പ്രായപരിധി പരമാവധി 45. താല്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍,
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് സെക്യൂരിറ്റി അഭിമുഖം 25 ന്; വിശദമായി നോക്കാം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ 755 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് ആരോഗ്യ ദൃഡഗാത്രരായ വിമുക്തഭടന്‍മാരെ താല്‍കാലിക സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. പ്രായം 57 ല്‍ താഴെ. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ന് രാവിലെ 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം എച്ച്ഡിഎസ് ഓഫീസില്‍ എത്തണം. ഫോണ്‍: 0495-2355900.
കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം; റഡാറില്‍ സിഗ്‌നല്‍ ലഭിച്ചു, ലോറിയെന്ന് സംശയം
കര്‍ണാടക: കര്‍ണാടക അങ്കോലയിലെ ഷിരൂരില്‍ മലയിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുനിനു വേണ്ടിയുടെ തിരച്ചിലില്‍ നിര്‍ണായക വിവരം. റഡാര്‍ പരിശോധനയില്‍ സിഗ്‌നല്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. സിഗ്‌നല്‍ ലോറിയില്‍നിന്നു തന്നെയാണെന്നാണു സൂചന. ഇന്നു രാവിലെയാണ് ബെംഗളൂരുവില്‍നിന്ന് റഡാര്‍ സംവിധാനങ്ങള്‍ എത്തിച്ചു പരിശോധന ആരംഭിച്ചത്. മണ്ണിടിഞ്ഞ ഭാഗത്തുതന്നെ ലോറിയുണ്ടെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നാവികസേന, എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്,
മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം, സ്കൂളിലെ കിണർ വെള്ളം പരിശോധിച്ചു; രോഗകാരണം സ്കൂളിന് പുറത്തെ കടകളിലെ വെള്ളമെന്ന് സംശയം
വടകര: മേമുണ്ട സ്കൂളിലെ 20ൽ അധികം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം ബാധ. ഇതേ തുടർന്ന് സ്കൂളിലെ കിണർ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചു. ഈ പരിശോധന ഫലം നെഗറ്റീവാണ്. വില്ല്യാപ്പള്ളി,ആയഞ്ചേരി,തിരുവള്ളൂർ,മണിയൂർ,വേളം, വടകര മുനിസിപ്പൽ പരിധിയിലേയും വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. വില്ല്യാപ്പള്ളി പഞ്ചായത്ത് പരിധിയിൽ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും മേമുണ്ട പ്രദേശത്തെ കടകളിൽ പരിശോധന
സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം; രോഗ ലക്ഷണങ്ങളുമായി പതിനഞ്ചുവയസ്സുകാരന്‍ കോഴിക്കോട് ചികിത്സയില്‍
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സംശയം. മലപ്പുറം സ്വദേശിയായ പതിനഞ്ച് വയസ്സുകാരനാണ് നിപ രോഗമുണ്ടെന്ന് സംശയിക്കുന്നത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കര്‍ശനമായി നിര്‍ദേശിച്ചു. സ്ഥിരീകരണത്തിനായി സാമ്പിള്‍
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മൂന്നര വയസുകാരന്‍ ചികിത്സയില്‍
കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഈ കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇന്നലെ വൈകുന്നേരമാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ദ്ധ ചികില്‍സക്കായി കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ