Category: പൊതുവാര്‍ത്തകൾ

Total 3474 Posts

അർജുനായുളള തിരച്ചില്‍; നദിക്കടിയില്‍ നിന്ന് ട്രക്ക് കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി,

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ദൗത്യത്തില്‍ നിര്‍ണായക വിവരം പുറത്ത്. ഷിരൂരിലെ ഗംഗാവലിയില്‍ നദിക്കടിയില്‍ നിന്ന് അര്‍ജുന്റെ ട്രക്ക് കണ്ടെത്തിയെന്ന് ജില്ലാ പൊലീസ് മേധാവി സ്ഥിരീകരിച്ചു. നദിയുടെ അടിഭാഗത്ത് ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബയരെ ഗൗഡ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ട്രക്ക്

മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പയ്യോളി: മേലടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സിഡിഎംസി (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍) യിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ യോഗ്യതയുളളവര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായും റിഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ എംഫില്‍ അല്ലെങ്കില്‍ പിജിഡിആര്‍പി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥിയെ റിഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റായും ബിഎ എസ്എല്‍പി യോഗ്യതയുള്ള ആളെ സ്പീച്ച് തെറാപ്പിസ്റ്റായും ബിപിറ്റി

എ.എ.വൈ വിഭാഗങ്ങൾക്ക്‌ സൗജന്യ കിറ്റ്, സ്‌പെഷ്യൽ പഞ്ചസാര, ആദിവാസി വിഭാഗത്തിന്‌ പ്രത്യേക കിറ്റുകൾ; ഇത്തവണ ഓണം കളറാകും

തിരുവനന്തപുരം: ഓണത്തിന് എഐവൈ വിഭാഗങ്ങള്‍ക്ക് സൗജന്യ കിറ്റും സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. സൗജന്യ കിറ്റ് വിതരണം, സ്‌പെഷ്യൽ പഞ്ചസാര വിതരണം, സ്‌കൂൾ കുട്ടികൾക്കുള്ള ഉച്ച ഭക്ഷണ പദ്ധതി, ആദിവാസി വിഭാഗങ്ങൾക്കുള്ള പ്രത്യേക കിറ്റുകൾ എന്നിവ സപ്ലൈക്കോ വഴി വിതരണം ചെയ്യും. ഓണത്തോടനുബന്ധിച്ച്‌ പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത മുതലായവ നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശോധനകൾ ഊർജ്ജിതമാക്കാൻ

ജലപരപ്പിലെ ആവേശപ്പോരാട്ടം ; പത്താമത് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ നാളെ മുതല്‍, പോരാട്ടം ചാലിപുഴയിലും ഇരുവഞ്ഞിയിലും മീന്‍തുള്ളിപ്പാറയിലും

കോഴിക്കോട് : ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ പത്താമത് പതിപ്പിന് ജൂലൈ 25 ന് തുടക്കമാകും. നാല് നാള്‍ നീളുന്ന ജലപരപ്പിലെ ആവേശ പോരാട്ടം കോടഞ്ചേരിയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിയിലും ചക്കിട്ടപ്പാറയിലെ മീന്‍തുള്ളിപ്പാറയിലുമായി നടക്കും. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഡിടിപിസി,

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം; വിശദമായി നോക്കാം

കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം വിവിധ ട്രേഡുകളില്‍ ട്രേഡ്സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 25 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10 മണിക്കകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവിരങ്ങള്‍ക്ക്

‘ഒരു മലയാളിക്ക് വേണ്ടി നിങ്ങള്‍ ഇത്രപേര്‍ വന്നില്ലേ, എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി ആരും വന്നില്ല’; ഷിരൂരില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്റെ കുടുംബം ചോദിക്കുന്നു

‘ഒരു മലയാളിയുള്ളതിനാല്‍ ഇപ്പോഴും തിരയുന്നു, അല്ലെങ്കില്‍ റോഡും ശരിയാക്കി അവര്‍ പോയേനെ’ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്‍റെ ഭാര്യ ബേബി വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രധാന ഭാഗമാണിത്‌. മലയാളിയായ അര്‍ജുനെ കണ്ടെത്താനായി ദിനംപ്രതി കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സന്നഹാങ്ങളുമെത്തുമ്പോഴും അധികാരികളോ പോലീസുകാരോ ജഗന്നാഥന്റെ വീട്ടിലേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. വണ്‍ ഇന്ത്യ മലയാളത്തില്‍

കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; വിശദമായി അറിയാം

കോഴിക്കോട്: കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി ഒരു സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17,600 രൂപ വേതനത്തില്‍ താല്‍കാലികമായി നിയമിക്കുന്നു. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദമാണ് (എംഎ/എംഎസ് സി) യോഗ്യത. ക്ലിനിക്കല്‍ /കൗണ്‍സിലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, ജീവനിയിലെ പ്രവര്‍ത്തിപരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിംഗ് ഡിപ്ലോമ എന്നിവ

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സഹായമില്ല, എയിംസില്ല; രണ്ട്‌ കേന്ദ്രമന്ത്രിമാര്‍ ഉണ്ടായിട്ടും ബജറ്റിൽ കേരളത്തിന് അവഗണന

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 2 4,000 കോടിയുടെ സാമ്പത്തിക പാക്കേജ് കേരളത്തിനായി അനുവദിക്കണമെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുള്‍പ്പെടെഒരു പദ്ധതിയോ പാക്കേജോ കേരളത്തിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സംസ്ഥാനത്ത് നിന്ന് രണ്ട്

ബജറ്റിന് പിന്നാലെ കേരളത്തിൽ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്‌; പവന് കുറ‍ഞ്ഞത് 2000 രൂപ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2,000 (ഗ്രാമിന് 250) രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 6495രൂപയും പവന് 51,960രൂപയുമായി. ബജറ്റിന് മുൻപ് രാവിലെ പവന് 200 രൂപ കുറഞ്ഞിരുന്നു. ബജറ്റ് അവതരണത്തിന് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ ഇടിവുണ്ടായത്. ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി തീരുവ

പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപക ഒഴിവ്; വിശദമായി അറിയാം

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ സംഗീതാധ്യാപകരെ നിയമിക്കുന്നു. സംഗീതത്തില്‍ ഡിപ്ലോമയോ, ബിരുദമോ ഉള്ളവരെ കൂടാതെ ഗുരുകുല സമ്പ്രദായത്തില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895421009 ഈ നമ്പറില്‍ വിളിക്കാവുന്നതാണ്.