Category: പൊതുവാര്‍ത്തകൾ
വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് ചികിത്സയില്‍ കഴിയുന്ന നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന 4 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. അന്തിമ പരിശോധന ഫലവും പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് സ്ഥരിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കണ്ണൂര്‍ സ്വദേശിയായ നാല് വയസ്സുകാരനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം
കോഴിക്കോട് ഗവ: ജനറല്‍ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ കാത് ലാബിലേക്ക് സീനിയര്‍ കാത് ലാബ് ടെക്‌നിഷ്യന്‍, ജൂനിയര്‍ കാത് ലാബ് ടെക്‌നിഷ്യന്‍, ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികയിലേയ്ക്ക് അഭിമുഖം നടത്തുന്നു. അഭിമുഖം 30നു രാവിലെ 11ന് നടക്കും. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം 12ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2365 367.
കനോലി കനാലില്‍ വീണ യുവാവിനെ കണ്ടെത്തി; കണ്ടെത്തിയത് രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം
കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ യുവാവിനെ കണ്ടെത്തി. കോഴിക്കോട് കനോലി കനാലില്‍ വീണ കുന്ദമംഗലം സ്വദേശി പ്രവീണ്‍ ദാസിനെയാണ് അബോധാവസ്ഥയില്‍ കനാലില്‍ നിന്നും കണ്ടെത്തിയത്. സ്‌കൂബ ടീം നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. കാണാതായി രണ്ട് മണിക്കൂറിന് ശേഷമാണ് ഇയാളെ കണ്ടെത്തിയത്. നിലവില്‍ പ്രാഥമിക പരിശോധനയ്ക്കായി ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സരോവരം കനോലി കനാലില്‍ രാത്രി
കനോലി കനാലില്‍ മീന്‍പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് യുവാവിനെ കാണാതായി
കോഴിക്കോട്: മീന്‍പിടിക്കുന്നതിനിടെ കനോലി കനാലില്‍ വീണ് യുവാവിനെ കാണാതായി. സരോവരം കനോലി കനാലില്‍ രാത്രി എട്ട് മണിയോടെയാണ് സംഭവം. കുന്ദമംഗലം സ്വദേശി പ്രവീണ്‍ദാസിനെയാണ് കാണാതായത്. മീന്‍പിടിക്കുന്നതിനിടെ കനാലിലേയ്ക്ക് മറിയുകായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ക്ക് നീന്തല്‍ അറിയില്ലെന്നും പ്രദേശത്ത് ഉള്ളവര്‍ പറയുന്നു.സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന രണ്ട് പേര്‍ കനാലില്‍ ഇറങ്ങി തപ്പിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. അടിയൊഴുക്കില്‍പ്പെട്ടതാകാം എന്ന്
പേരാമ്പ്ര സി.കെ.ജി.എം ഗവ. കോളേജിൽ അധ്യാപക നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ മലയാളം, പൊളിറ്റിക്കൽ സയൻസ് എന്നീ വിഭാഗങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. താത്‌പര്യമുള്ളവർ ഓഫീസിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ഓഗസ്റ്റ് രണ്ടിന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റില്ലാത്തവരെ പരിഗണിക്കും.
പോലീസിനെ കണ്ട് കള്ളൻ ഓടയില്‍ കയറി ഒളിച്ചു; പുറത്തെടുക്കാൻ ഓടയുടെ സ്ലാബ് പൊളിച്ച് പോലീസും ഫയര്‍ഫോഴ്സും, ഒടുവിൽ പിടിയിൽ
ആലപ്പുഴ: കായംകുളത്ത് പോലീസിനെ കണ്ട് കള്ളൻ ഓടയിൽ കയറിയൊളിച്ചു. കള്ളനെ പുറത്തുചാടിക്കാൻ പതിനെട്ടടവും പയറ്റി പോലീസ്. ഒടുവിൽ ഓട പൊളിച്ചാണ് കള്ളനെ പിടികൂടിയത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു നാടകീയ രംഗങ്ങള്‍. പരിസരത്തെ വീടുകളില്‍ മോഷണശ്രമം നടത്തിയ കള്ളൻ ചെന്നുപെട്ടത് പട്രോളിങ് നടത്തുന്ന പോലീസിന് മുമ്പില്‍. ഇവിടെനിന്ന് ഓടിയ കള്ളന്റെ പിന്നാലെ പോലീസും ഓടി. രക്ഷപ്പെടാനായി
‘അവധിക്കാലത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നു’; പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍. നടപടിയെടുക്കണമെന്ന് നിര്‍ദേശം നല്‍കി സ്പീക്കര്‍
ഡല്‍ഹി : വിമാനക്കമ്പനികള്‍ നിരക്ക് കൂട്ടുന്നത് സംബന്ധിച്ച് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഷാഫി പറമ്പില്‍. അവധിക്കാലത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കി പ്രവാസികളെ വിമാനക്കമ്പനികള്‍ കൊള്ളയടിക്കുന്നതിനെ കണക്കുകള്‍ നിരത്തിയാണ് ഷാഫി പറമ്പില്‍ തന്റെ ആദ്യ സ്വകാര്യ പ്രമേയത്തില്‍ അവതരിപ്പിച്ചത്. ഷാഫിയുടെ പ്രസംഗത്തിനിടയില്‍ ഇക്കാര്യത്തില്‍ വ്യോമയാന മന്ത്രി നടപടിയെടുക്കണമെന്ന് സ്പീക്കര്‍ ഓംബിര്‍ള പറഞ്ഞു. അവധിക്കാലത്ത് നാട്ടില്‍ വരേണ്ട പ്രവാസികളെ വിമാനക്കമ്പനികള്‍
കാര്‍ഗില്‍ വിജയ് പരിപാടിയില്‍ പങ്കാളികളായി നടുവണ്ണൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ എന്‍.സി.സി. കേഡറ്റുകള്‍
നടുവണ്ണൂര്‍: കാര്‍ഗില്‍ വിജയ് ദിവസത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എക്‌സ് സര്‍വീസ്‌മെന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.സി.സി. കേഡറ്റുകള്‍. കാനത്തില്‍ ജമീല എം.എ.ല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ കോഴിക്കോട് എന്‍.സി.സി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഡി. കെ. പാത്ര മുഖ്യാതിഥിയായി. കുട്ടികള്‍ക്കൊപ്പം
‘വിമാന നിരക്കിലെ ചൂഷണം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം’; പ്രവാസികളുടെ പ്രശ്നങ്ങൾ പാര്‍ലമെന്റില്‍ ഉന്നയിച്ച് ഷാഫി പറമ്പില്‍ എം.പി
ന്യൂഡല്‍ഹി: പ്രവാസികളനുഭവിക്കുന്ന വിവിധ വിഷയങ്ങൾ പാർലമെൻ്റിൽ ഉന്നയിച്ച് വടകര എം.പി ഷാഫി പറമ്പിൽ. അവധിക്കാലത്തെ വിമാന ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നും പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാര സമിതിയെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണ സമയത്ത് അയ്യായിരമോ ആറായിരമോ കൊടുക്കേണ്ട ടിക്കറ്റിന് അവധിക്കാലത്ത് സ്വന്തം കുടുംബത്തെ കാണാന്‍ വരുമ്പോള്‍ അന്‍പതിനായിരത്തിന് മുകളിലാണ് ഓരോ പ്രവാസിയും നല്‍കേണ്ടി
കോഴിക്കോട് ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ അധ്യാപക നിയമനം നടത്തുന്നു; വിശദമായി അറിയാം
കോഴിക്കോട്: ഗവ. കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ 2024-25 അദ്ധ്യയന വര്‍ഷം ഉര്‍ദ്ദു വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 22 ന് ഉച്ച രണ്ട് മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പിജി, എംഎഡ്, നെറ്റ് എന്നിവയാണ് യോഗ്യത. പിഎച്ച്ഡി, എംഫില്‍ അഭികാമ്യം. ബയോഡാറ്റ, പ്രായം, യോഗ്യത