Category: പൊതുവാര്‍ത്തകൾ

Total 3589 Posts

ആഘോഷങ്ങള്‍ക്കിടയിലും വയനാടിനെ കൈവിടാതെ ലയണ്‍സ് ക്ലബ്ബ്; ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിസിറ്റും ഓണാഘോഷ പരിപാടിയും ആഘോഷമാക്കി കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ്

കൊയിലാണ്ടി: ഡിസ്ട്രിക്ട് ഗവര്‍ണര്‍ വിസിറ്റും വിവിധ ഓണാഘോഷ പരിപാടിയും സംഘടിപ്പിച്ച് ആഘോഷമാക്കി കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ്. കാപ്പാട് വെച്ച് സംഘടിപ്പിച്ച ആഘോഷത്തില്‍ ഡിസ്ട്രിക്ട് ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ ഷാജി ജോസഫ് എം.ജെ.എഫിന് കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബിന്റെ വക വയനാട് ദുരന്ത ഫണ്ടിലേക്ക് 50,000 രൂപ കൈമാറി. കൂടാതെ സര്‍വീസ് പ്രോജക്ടിന്റെ ഭാഗമായി കൊയിലാണ്ടി ഗവണ്‍മെന്റ് ഹയര്‍

റെക്കോർഡ് കുറിച്ച് മിൽമ; ഓണ വില്പനയിൽ കഴിഞ്ഞ വർഷത്തേക്കാളും വൻ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മിൽമ വിറ്റത്. പാൽ, തൈര് എന്നിവക്ക് പുറമെ മാർക്കറ്റിൽ ഓണം എത്തിയപ്പോൾ മിൽമയുടെ പായസം മിക്സും നല്ല രീതിയിൽ വിൽപന നടന്നു. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ സംഘം വഴി

ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി മാളിക്കടവില്‍ ദേശീയപാത അടച്ചു; കൊയിലാണ്ടിയിൽ നിന്നുള്ള വാഹനങ്ങൾ പോകേണ്ടത് ഇപ്രകാരം

കൊയിലാണ്ടി: ദേശീയപാതയിലെ മാളിക്കടവ് ജംഗ്ഷനില്‍ ഇരട്ട അടിപ്പാതയുടെ നിര്‍മാണത്തിന്റെ ഭാഗമായി ​ദേശീയപാത അടച്ചു. ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിര്‍മാണത്തിന്റെ ഭാഗമായി മൂന്ന് മാസത്തേക്കാണ് മാളിക്കടവില്‍ ദേശീയപാത അടച്ചത്. നിയന്ത്രണത്തിന്റെ ഭാഗമായി വന്ന പുതിയ ക്രമീകരണങ്ങള്‍ ഇവയാണ്: കണ്ണൂര്‍, കൊയിലാണ്ടി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ മാവിളിക്കടവ് ‘നയാര’ പെട്രോള്‍ പമ്പിനു മുന്നില്‍ ഇടത്തോട്ട് തിരിഞ്ഞു സര്‍വീസ് റോഡില്‍ 800

മാഹിയിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മാഹിയിൽ ഹർത്താൽ

വടകര: വാഹനങ്ങളിൽ ഇന്ധനം നിറക്കാനും മദ്യം വാങ്ങാനും പോകുന്നവരുടെ ശ്രദ്ധയ്ക്ക്. നാളെ മാഹിയിൽ ഹർത്താൽ. വൈദ്യുതിചാർജ് വർധനയിലും വൈദ്യുതി വകുപ്പ് സ്വകാര്യവൽക്കരണനീക്കത്തിനുമെതിരെ പുതുച്ചേരി സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുയാണ്. ഇതിന്റെ ഭാ​ഗമായാണ് മാഹിയിലും ഹർത്താൽ. മാഹിയിൽ രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. വൈദ്യുതിചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടി ക്കുകയാണ് കേന്ദ്ര സർക്കാർ. വൈദ്യുതിവകുപ്പ്

ഉപഭോക്താവിന് സ്വന്തമായി റീഡിങ് നടത്താം, ഓരോ മാസവും ബിൽ ഈടാക്കുന്നതും പരിഗണനയിൽ; അടിമുടി മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് സ്വന്തമായി റീഡിംഗ് നടത്തി കറന്റ് ബില്ല് അടക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുൾപ്പെടെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി കെഎസ്ഇബി. രണ്ട് മാസം കൂടുമ്പോഴുള്ള ബില്ലിന് പകരം മാസം തോറും ബില്ല് ഈടാക്കുന്ന കാര്യം കെഎസ് ഇബി പരിഗണിക്കുന്നുണ്ട്. സ്പോട്ട് ബില്ലിനൊപ്പം ക്യൂ ആര് കോഡ് ഏര്‍പ്പെടുത്തി ഉടൻ പേയ്മെന്‍റ് നടത്തുന്നതും താമസിയാതെ നിലവിൽ വരും. 1.40

എംപോക്സ് രോഗ ലക്ഷണങ്ങളോടെ മലപ്പുറത്ത് ഒരാൾ ചികിത്സയിൽ

[‌top1] മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറം മഞ്ചേരിയിൽ ഒരാൾ ചികിത്സയിൽ. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ നിപഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. പനി

നിപ: കോഴിക്കോട് മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡ് തുറന്നു

കോഴിക്കോട്: നിപ ബാധിച്ച്‌ മലപ്പുറം തിരുവാല സ്വദേശിയായ യുവാവ് മരിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളജിൽ വീണ്ടും ഐസൊലേഷൻ വാർഡ് തുറന്നു. കെ.എച്ച്‌.ആർ.ഡബ്ല്യു.എസ് പേ വാർഡ് കെട്ടിടത്തിന്റെ താഴെ നിലയിലാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. നിപ ലക്ഷണങ്ങളോടെ അത്യാഹിത വിഭാഗം, ഒ.പി. എന്നിവിടങ്ങളിൽ വരുന്നവരെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലാക്കും. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലും മുൻകരുതൽ നടപടികൾ

ഹോം നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കോഴിക്കോട്ടെ ഹോട്ടല്‍മുറിയിയിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; പ്രതിയായ യുവാവ് അറസ്റ്റില്‍

കോഴിക്കോട്: ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട് വെച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സ്വദേശി പിടിയില്‍. മലപ്പുറം എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റു ചെയ്തത്. ഹോം നഴ്‌സിങ് സ്ഥാപനം നടത്തുന്നയാളാണ് പ്രതി. 2023 ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ഹോം നഴ്‌സിങ് സ്ഥാപനത്തിലേക്ക് ജോലിക്ക് ആളെ വേണമെന്ന പരസ്യം

മൗലിദ് പാരായണവും, മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും; മേപ്പയൂര്‍ ചാവട്ട് മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാല് ദിവസം നീണ്ടുനിന്ന പരിപാടികള്‍ക്ക് നബിദിന സന്ദേശ റാലിയോടെ സമാപനം

മേപ്പയൂര്‍: നബിദിന സന്ദേശ റാലിയോടെ ചാവട്ട് മഹല്ല്കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവാചകന്‍ പ്രകൃതവും പ്രഭാവവും എന്ന റബീഅ കാമ്പയിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനിന്ന പരിപാടി സമാപിച്ചു. മൗലിദ് പാരായണവും, മദ്രസ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയും ആകര്‍ഷകമായി. തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കി. ‘പ്രവാചകന്‍ പ്രകൃതവും പ്രഭാവവും’ എന്ന വിഷയത്തെ അധികരിച്ച് തന്‍സീര്‍ ദാരിമി

അഴിയൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്; വിശദമായി അറിയാം

വടകര: അഴിയൂർ കുടുംബാരോ​ഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഉദ്യോ​ഗാർത്ഥികളുടെ അഭിമുഖം സെപ്തംബർ 19 ന് നടക്കും. താൽപ്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.