Category: പൊതുവാര്‍ത്തകൾ

Total 3589 Posts

മോട്ടിവേഷന്‍ ക്ലാസും യോഗപരിശീലനവും; തിക്കോടിയന്‍ സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്.പി.സി ഓണം വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഓണം വെക്കേഷന്‍ ക്യാമ്പ് ആരംഭിച്ചു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന ക്യാമ്പില്‍ യോഗ പരിശീലനം, മോട്ടിവേഷന്‍ ക്ലാസ്, റോഡ് സേഫ്റ്റിയും നിയമങ്ങളും, ഡിഫന്‍സ് ക്ലാസുകള്‍, കുട്ടികളുടെ കലാപരിപാടികള്‍ തുടങ്ങി നിരവധി പരിപാടികളാണ് ക്യാമ്പില്‍ സംഘടിപ്പിക്കുന്നത്. ഹൈസ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് ഇന്ന്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കേരളത്തിൽ ഒളിവു ജീവിതം; രാജസ്ഥാൻ സ്വദേശി മട്ടന്നുരിൽ പിടിയിൽ

കണ്ണൂർ: പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച്‌ കേരളത്തിലേക്ക് കടന്ന രാജസ്ഥാൻ സ്വദേശി മട്ടന്നൂരില്‍ പിടിയിൽ. രാജസ്ഥാനിലെ മേദി വില്ലേജ് സ്വദേശി മഹേഷ്ചന്ദ് ശർമയെ (33)യാണ് പിടിയിലായത്. തില്ലങ്കേരി പടിക്കച്ചാലിൽ വെച്ച്‌ വെള്ളിയാഴ്ച മട്ടന്നൂർ പോലീസിൻ്റെ സഹായത്തോടെ രാജസ്ഥാൻ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. മട്ടന്നൂർ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ രാജസ്ഥാന് പൊലീസിന് കൈമാറി. ജയ്പുർ സൗത്തിലെ

കണ്ണൂരിലും എം പോക്സെന്ന് സംശയം; വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണം

കണ്ണൂർ: വീണ്ടും എം പോക്സ് രോഗലക്ഷണത്തോടെ യുവതി ചികിത്സയിൽ. കണ്ണൂരിലാണ് വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദാബിയില്‍ നിന്നെത്തിയ 32കാരിയായ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്. യുവതി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാംമ്പിള്‍ പരിശോധനയ്ക്കയച്ചു. ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. നാടക രംഗത്ത് നിന്നാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലേക്ക് എത്തുന്നത്. ആറ്‌ പതിറ്റാണ്ട് നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാളത്തിലെ മിക്ക താരങ്ങളുടെയും അമ്മ വേഷം കൊണ്ട് ശ്രദ്ധേയയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം

വധശ്രമം, കവര്‍ച്ച, പിടിച്ചുപറി തുടങ്ങി 18 ഓളം കേസുകള്‍; കോഴിക്കോട് സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പരപ്പില്‍ ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ അര്‍ഫാന്‍ കെ.ടിയെയാണ് ജയിലിലടച്ചത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കളവ്, കവര്‍ച്ച, പിടിച്ചുപറി, വധശ്രമം തുടങ്ങി 18 ഓളം കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. 2023 ല്‍ കാപ്പാ നിയമപ്രകാരം നടപടി സ്വീകരിച്ച് ജയിലില്‍

പുറമേരി അരൂരിലെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്; വിശദമായി അറിയാം

പുറമേരി: പുറമേരി പഞ്ചായത്തിൽ അരൂരിൽ പ്രവർത്തിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ ഒഴിവ്. ലാബ് ടെക്നിഷ്യൻ ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. നിയമന കൂടിക്കാഴ്ച നാളെ രാവിലെ 9.30ന് നടക്കും. ഉദ്യോ​ഗാർത്ഥികൾ യോ​ഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. Summary: Vacancy in Family Health Center at Pumari Arur.

ഭര്‍ത്താവ് നിരന്തരം നിര്‍ബന്ധിച്ചു; താമരശ്ശേരിയില്‍ കുടുംബപ്രശ്‌നം പരിഹരിക്കാന്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി, ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

താമരശ്ശേരി: താമരശ്ശേരിയില്‍ യുവതിയെ നഗ്ന പൂജയ്ക്ക് നിര്‍ബന്ധിച്ചതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍. താമരശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി. കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നം പരിഹരിക്കാനും അഭിവൃദ്ധിക്കും വേണ്ടി യുവതിയോട് നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. കുടുംബപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ യുവതിക്കും ഭര്‍ത്താവിനും ഉണ്ടായിരുന്നു. ഭര്‍ത്താവ്

പങ്കെടുത്തത് നൂറിലധികം പേര്‍, ലെമണ്‍സ്പൂണും ഉറിയടിയും, കസേരകളിയും; എളാട്ടേരിയെ ആവേശത്തിലാഴ്ത്തി അരുണ്‍ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപരിപാടി

കൊയിലാണ്ടി: വാശിയേറിയ മത്സരങ്ങളോടെ എളാട്ടേരി അരുണ്‍ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണപരിപാടി ഒരുനാടിന്റെ തന്നെ ആഘോഷമായി. സ്ത്രീകളും കൊച്ചുകുട്ടികളും മുതിര്‍ന്നവരും അടങ്ങുന്ന സംഘമാണ് പരിപാടി ഗംഭീരമാക്കി മാറ്റിയത്. അരുണ്‍ ലൈബ്രറിയുടെ പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ ഉറിയടി, ലെമണ്‍ സ്പൂണ്‍, കസേരകളി, നൂല്‍കോര്‍ക്കല്‍ തുടങ്ങിയ മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ലെമണ്‍ സ്പൂണ്‍ മത്സരത്തില്‍ പ്രദേശത്തെ

സീറ്റില്‍ മറന്നുവെച്ച നിലയില്‍ പേഴ്‌സ്; സ്വര്‍ണ്ണമാലയും പണവുമടങ്ങുന്ന പേഴ്‌സ് ഭദ്രമായി ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ച് കൊയിലാണ്ടി- വടകര റൂട്ടിലോടുന്ന ബസ്സ് ജീവനക്കാര്‍

പയ്യോളി: ബസ്സില്‍വെച്ച് കളഞ്ഞുകിട്ടിയ മൂന്നരപവന്‍ മാലയും പണവുമടങ്ങിയ പേഴ്‌സ് യാത്രക്കാരിയ്ക്ക് ഭദ്രമായി തിരികെ ഏല്‍പ്പിച്ച് കൊയിലാണ്ടി- വടകര റൂട്ടിലോടുന്ന ബസ്സ് ജീവനക്കാര്‍. സാരംഗ് ബസ്സിലെ ഡ്രൈവര്‍ പയ്യോളി കാപ്പിരിക്കാട്ടില്‍ കെ. രജീഷ്, കണ്ടക്ടര്‍ അയനിക്കാട് കമ്പിവളപ്പില്‍ കെ.വി അക്ഷയ് എന്നിവരാണ് മാതൃകകാട്ടിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് 6.30 തോടെയാണ് ബസ്സില്‍ സീറ്റില്‍ മറന്നുവെച്ച നിലയില്‍ ഇരുവരും പേഴ്‌സ്

റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കും; അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിക്കണം

തിരുവനന്തപുരം: റേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍ പുനരാരംഭിക്കാനിരിക്കും. മുന്‍?ഗണന വിഭാഗത്തില്‍ ഒരു കോടി 53 ലക്ഷം ആളുകളുണ്ട്. 45 ലക്ഷം ആളുകളാണ് മസ്റ്ററിങ് പൂര്‍ത്തിയാക്കിയത്. അംഗങ്ങളെല്ലാം നേരിട്ടെത്തി ഇ-പോസില്‍ വിരല്‍ പതിക്കണമെന്നും ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക് പുറമേ സ്‌കൂളുകളിലും അങ്കണവാടികളിലും മസ്റ്ററിങ്ങിന് സൗകര്യമൊരുക്കും. എല്ലാ പ്രവര്‍ത്തി