Category: പൊതുവാര്‍ത്തകൾ

Total 3474 Posts

‘ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാല് ഇത്രേയുള്ളൂ..’; മലയാള സിനിമ ഭരിക്കുന്ന ‘15 അംഗ പവർ ടീമിന്റെ ലിസ്റ്റ്’ പുറത്തുവിട്ട് സന്തോഷ് പണ്ഡിറ്റ്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. മലയാള സിനിമയിലെ പതിനഞ്ച് അംഗ പവര്‍ ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സന്തോഷ്പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കില്‍, ഇരകള്‍ക്ക് പരാതി ഇല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്

നാളെ ഭാരതബന്ദ്; കേരളത്തിലും ഹർത്താൽ ആചരിക്കുമെന്ന് ആദിവാസി-ദലിത് സംഘടനകൾ

തിരുവനന്തപുരം: നാളെ ഭാരതബന്ദ്. ഭീം ആർമിയും വിവിധ ദലിത് -ബഹുജൻ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരെ വേർതിരിച്ച്‌ സംവരണാനുകൂല്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം. സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതിവിധി മറികടക്കാൻ

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചു

ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ന്യൂഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ പ്രധാന ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നും അടക്കമുള്ള പരിശോധന തുടരുകയാണ്. ചികിത്സയില്‍ കഴിയുന്ന ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടുവരികയാണ്    

വിവരാവകാശ അപേക്ഷയിന്മേൽ 30 ദിവസത്തിനുള്ളിൽ മറുപടി നൽകണം, കൃത്യമായ മറുപടി നൽകാത്ത ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി

കോഴിക്കോട്: 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിന്മേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി.കെ രാമകൃഷ്ണൻ. ഒരു ഓഫീസിൽ ലഭിക്കുന്ന വിവരാവകാശ അപേക്ഷയിൽ ചോദിച്ച വിവരങ്ങൾ മറ്റൊരു ഓഫീസിൽ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കിൽ പോലും അത് ആ ഓഫീസിലേക്ക് കൈമാറേണ്ട ചുമതല വിവരാവകാശ ഓഫീസർക്കുണ്ട്. വിവരങ്ങൾ ഈ ഓഫീസിൽ

ഇഎംഐ പിടിച്ചത് ശരിയല്ല, വയനാട് ദുരന്തബാധിതരുടെ വായ്പകൾ ബാങ്കുകൾ എഴുതിത്തള്ളണം: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന് ചൂരൽമലയിലെ ഗ്രാമീൺ ബാങ്ക് വായ്പയുടെ ഇഎംഐ പിടിച്ചത് ശരിയല്ല. ഇത്തരം ഘട്ടങ്ങളിൽ യാന്ത്രികമായ സമീപനം ബാങ്കുകൾ സ്വീകരിക്കരുത്. റിസർവ് ബാങ്ക്,

ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം, ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്‍മാരും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്

തിരുവനന്തപുരം: മലയാള സിനിമാമേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഉള്‍പ്പെടെയുള്ള ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്‌. വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ച എട്ട് പേർക്കാണ് റിപ്പോർട്ടിൻ്റെ പകർപ്പ് സാംസ്കാരിക വകുപ്പ് നൽകിയത്. 2019 ഡിസംബര്‍ 31നായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയത്. എന്നാല്‍ ഡബ്ല്യൂസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട് സാമൂതിരി എച്ച്.എസ്.എസ്സില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപക ഒഴിവ്

കോഴിക്കോട് : സാമൂതിരി എച്ച്.എസ്.എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. പൊളിറ്റിക്കല്‍ സയന്‍സ് (ജൂനിയര്‍), ഹിസ്റ്ററി (സീനിയര്‍) എന്നീ വിഷയങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. ഗസ്റ്റ് അധ്യാപകരുടെ അഭിമുഖം ബുധനാഴ്ച 10.30-ന് നടക്കും.

കടുത്ത പനി; നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍

കൊച്ചി: സിനിമാതാരം മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകളും നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മോഹല്‍ലാലിനെ പരിശോധിക്കുന്ന ഡോക്ടറുടെ കുറിപ്പ് ആശുപത്രി അധകൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. താരത്തിന് പനിയും മസില്‍ വേദനയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അഞ്ചു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. താരം സുഖം പ്രാപിച്ചുവരികയാണെന്നും തിരക്കുള്ള

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട് അടക്കം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്‌. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ്‌ അലര്‍ട്ട് പ്രഖ്യാപിച്ചത്‌. നാളെ പത്തനംതിട്ട, എറണാകുളം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 19ന്‌ കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും, 20ന്‌

സ്വർണവില വീണ്ടും റെക്കോഡിലേക്ക്; ഇന്ന് പവന് 840 രൂപ വർധിച്ചു

കോഴിക്കോട്: ആഗസ്റ്റ് മാസം പകുതിയായതോടെ സ്വർണവില ഈ മാസത്തെ റെക്കോഡിലെത്തി. ഇന്ന് വലിയ കുതിപ്പാണ് വിപണിയിൽ ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 105 രൂപയാണ് വർദ്ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വർദ്ധനവും ഇന്നത്തേതാണ്. ഇതോടെ ഗ്രാമിന് വില 6,670 രൂപയായി. ഒരു പവൻ സ്വർണത്തിന് 840 രൂപ വർദ്ധിച്ച് 53,360 രൂപയായി വില. ഈ