Category: പൊതുവാര്‍ത്തകൾ

Total 3474 Posts

കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരം, ലഹരി മാഫിയയുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഇടപെടല്‍ നടത്തണം; ഇരിങ്ങലിലെ കെപിഒഎ വേദിയില്‍ മുഖ്യമന്ത്രി

വടകര: കേരള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മുഖ്യമന്ത്രി. മൂന്ന് ദിവസങ്ങളിലായി ഇരിങ്ങല്‍ സര്‍ഗാലയില്‍ നടന്നുവരുന്ന കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ 34-)ാം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സൈബര്‍ കേസുകള്‍ അതിവിദഗ്ദമായി തെളിയിക്കാനും വിദേശങ്ങളില്‍ പോയടക്കം തെളിവെടുക്കാനും കഴിയുന്ന രീതിയിലേക്ക് കേരള പോലീസ് ഉയര്‍ന്നിരിക്കുന്നു. സേനയെ നവീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കൊല്ലം നല്ല ഫലം

കണ്ണൂരില്‍ നിപയെന്ന് സംശയം; രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍, സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും

കണ്ണൂര്‍: കണ്ണൂരില്‍ രണ്ട് പേര്‍ നിപ രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബിലേക്ക് അയക്കും. മട്ടന്നൂര്‍ സ്വദേശികളായ അച്ഛനും മകനുമാണ് നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇവരുടെ പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ രോഗം സ്ഥിരീകരിക്കാനാവു. Description: two-people-are-under-treatment-with-nipah-symptoms-in-kannur

സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി; ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറി’

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.’സംഭവത്തില്‍ പരാതി അറിയിച്ചിരുന്നത് ഡോക്യമെന്റ്‌റി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും പിന്നീട്

ഇരിങ്ങല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം

പയ്യോളി : ഇരിങ്ങല്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോതെറാപ്പിസ്റ്റിനായി അഭിമുഖം നടത്തുന്നു. പി.എസ്.സി. നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ 27-ന് 10 മണിക്ക് ഇന്റര്‍വ്യൂവിന് ഹാജരാവണം. Description: Interview for Physio Therapist Vacancy at Iringal Family Health Centre.

‘കളഭകേസരി’ ഇനി ഓര്‍മ’; പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു

കോട്ടയം: കളഭകേസരി എന്നറിയപ്പെടുന്ന പുതുപ്പള്ളി അര്‍ജുനന്‍ ചരിഞ്ഞു. നാല്‍പ്പത് വയസ് പ്രായമുണ്ട്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് ചരിഞ്ഞത്. കാലിന് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി നോക്കിയെങ്കിലും കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയാത്ത നിലയിലായിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകുന്നേരത്തോടെ ചരിഞ്ഞത്. അസമില്‍ നിന്നാണ് അര്‍ജുന്‍ കേരളത്തിലെത്തിയത്. പാപ്പാലപ്പറമ്പില്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ആന.

ഡെങ്കിപ്പനി; ഭീതിയൊഴിയാതെ കോഴിക്കോട് ജില്ല, കഴിഞ്ഞമാസം ദിനം പ്രതി സർക്കാർ ആശുപത്രികളിൽ എത്തിയത് 20 അധികം രോ​ഗികൾ

കോഴിക്കോട്∙: ജില്ലയിൽ ഡെങ്കിപ്പനി  പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ അടിയന്തര ജാഗ്രത തദ്ദേശ സ്ഥാപനങ്ങൾ കൈക്കൊള്ളണമെന്ന് ആവശ്യം. കൊതുകുകൾ മുട്ടയിട്ടു പെരുകുന്ന പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി വരുന്നത് .കഴിഞ്ഞ മാസം ദിവസേന ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്ക് സ്ഥിരീകരിച്ചു.

35ല്‍ പരം കമ്പനികളിലായി 650ല്‍ പരം ഒഴിവുകള്‍; കൊയിലാണ്ടിയില്‍ ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെഗാ തൊഴില്‍മേള സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ സെപ്തംബര്‍ ഏഴിന് തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജെസിഐ കൊയിലാണ്ടിയുടെയും കെ.എ.എസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടി ആര്‍ട്‌സ്&സയന്‍സ് കോളേജില്‍ വെച്ചാണ് തൊഴില്‍മേള നടത്തുന്നത്. വ്യത്യസ്ത മേഖലകളില്‍ നിന്നായി 35ല്‍ പരം കമ്പനികളില്‍ 650ല്‍ പരം ഒഴിവുകളാണുള്ളത്. തന്നിരിക്കുന്ന ലിങ്കില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ ലഭ്യമാണ്. കൂടാതെ മികച്ച റിക്രൂട്ടര്‍മാരുമായി

തെരുവുനായ ആക്രമണം; ഇരകൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016-2019 കാലത്തെ അപേക്ഷകരിൽ നിന്നുള്ള 34 പേർക്കാണ് തുക ഇപ്പോൾ അനുവദിച്ചത്. 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് സർക്കാർ ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം 15 ദിവസത്തിനകം ഈ

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് കൂടിക്കാഴ്ച നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. 24.08.2024 ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് കൂടിക്കാഴ്ച നടത്തുന്നത്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നതിനായി ബയോഡാറ്റ സഹിതം നേരിട്ട് എംപ്ലോയബിലിറ്റി സെന്ററില്‍ ഹാജരാകേണ്ടതാണ്.

വിപണി വിലയെക്കാള്‍ 30 ശതമാനം വിലക്കുറവ്; ജില്ലയില്‍ കൃഷിവകുപ്പിന്റെ 81 ഓണചന്തകള്‍ സെപ്റ്റംബര്‍ 11മുതല്‍ 14 വരെ

കോഴിക്കോട് : ജില്ലയില്‍ കൃഷിവകുപ്പിന്റെ ഓണചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ 81 കേന്ദ്രങ്ങളില്‍ നടക്കും. ആകെ 155 ഓണചന്തകളാണ് ഉണ്ടാകുക. വിപണി വിലയെക്കാള്‍ 30 ശതമാനം വിലക്കുറവിലാണ് ഓണചന്തകളില്‍ പച്ചക്കറി വില്‍ക്കുക. സ്വകാര്യ കച്ചവടക്കാര്‍ നല്‍കുന്നതിനേക്കാള്‍ 10 ശതമാനം അധികം വില നല്‍കിയാണ് കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിക്കുന്നത്. ജൈവ പച്ചക്കറിയാകട്ടെ കര്‍ഷകരില്‍