Category: പൊതുവാര്‍ത്തകൾ

Total 3587 Posts

ഗവ. ഐടിഐകളിലടക്കം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയമനം; ഒഴിവുകളും യോഗ്യതകളും വിശദമായി നോക്കാം

ഗവ. ഐടിഐകളിൽ ഗെസ്റ്റ് ഇൻസ്ട്രക്ടർ കോഴിക്കോട്: പട്ടികജാതി വികസന വകുപ്പിന്‌ കീഴിൽ കോഴിക്കോട്, കാസർകോട്, കണ്ണൂർ, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ നിശ്ചിത കാലയളവിലേക്ക് എംപ്ലോയബിലിറ്റി സ്‌കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10ന് എലത്തൂർ ഗവ. ഐടിഐയിൽ നടക്കുന്നതായിരിക്കും. കൂടുതല്‍

ബാലുശ്ശേരിയില്‍ എം.ഡി.എംഎയുമായി നാല് യുവാക്കള്‍ പിടിയില്‍; പിടിയിലായത് കൊയിലാണ്ടി, വടകര കോഴിക്കോട് ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. പോസ്റ്റ് ഓഫീസ് റോഡില്‍ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടില്‍ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തന്‍ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂര്‍ കൈതോട്ടയില്‍

ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും ഇഷ്ടമുള്ളവരാണോ?; നെസ്റ്റ് കൊയിലാണ്ടിയും കാലിക്കറ്റ് സര്‍വകലാശാല നാഷനല്‍ സര്‍വീസ് സ്‌കിലും ചേര്‍ന്ന് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു, വിശദമായി നോക്കാം

കൊയിലാണ്ടി: നെസ്റ്റ് കൊയിലാണ്ടിയും കാലിക്കറ്റ് സര്‍വകലാശാല കോഴിക്കോട് നാഷനല്‍ സര്‍വീസ് സ്‌കിലും ചേര്‍ന്ന് ‘ജനറേഷന്‍സ് യൂണൈറ്റഡ് ‘ ക്യാമ്പയിന്റെ ഭാഗമായി ഫോട്ടോഗ്രഫി, വീഡിയോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. സാമൂഹ്യ മൊബൈല്‍ ഫോണും ഇന്റര്‍നെററ്റും ഇല്ലാതിരുന്ന കാലഘട്ടത്തിലെ സാമൂഹിക ബന്ധങ്ങള്‍ എങ്ങനെയെന്നു പുതിയ തലമുറയുമായി പങ്കുവെക്കുവാനും അവരുടെ വിദ്യാഭ്യാസം, കൂട്ടായ്മകള്‍, ആഘോഷങ്ങള്‍, വിവാഹങ്ങള്‍, വിനോദങ്ങള്‍ എന്നിവ പരിചയപ്പെടാനും അവരുടെ

‘ഈശ്വര്‍ മാൽപെയും മനാഫിക്കയും തമ്മിലുള്ള നാടകമാണ് ഷിരൂരിൽ നടന്നത്, അര്‍ജുനെ മാര്‍ക്കറ്റ് ചെയ്യുന്നു, കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു’; ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം

കോഴിക്കോട്: ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി ഷിരൂരില്‍ മണ്ണിടിഞ്ഞ് മരിച്ച അര്‍ജുന്റെ കുടുംബം. വീട്ടില്‍ വച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയണ് കുടുംബം മനാഫിനെതിരെ പ്രതികരിച്ചത്. അര്‍ജുന്റെ മരണത്തില്‍ മനാഫ് മാര്‍ക്കറ്റിങ് നടത്തുന്നുവെന്നും അര്‍ജുന് 75,000 രൂപ ശമ്പളമുണ്ടെന്ന് മനാഫ് കള്ളപ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അതേസമയം, അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും കുടുംബം

ദേ പോണൂ…; വീണ്ടും കുതിച്ച് സ്വര്‍ണ്ണവില, ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത് 400 രൂപ

തിരുവനന്തപുരം: വില ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന് ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. നാല് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണ്. കഴിഞ്ഞ നാല് ദിവസംകൊണ്ട് കുറഞ്ഞ 400 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡില്‍

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി നിയമനം; വിശദമായി നോക്കാം

കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിമുക്തഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 755 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. (നിലവില്‍ എച്ച്.ഡി.എസ്സിനു കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കില്ല) പ്രായം 56 ല്‍ താഴെ. ഒക്ടോബര്‍ അഞ്ചിന് രാവിലെ ഒന്‍പത് മണിക്ക് അസ്സല്‍

കൊയിലാണ്ടി, ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളുകളിലേയ്ക്ക് കായിക പരിശീലകനെ നിയമിക്കുന്നു; ഇന്റര്‍വ്യൂ 11 ന്, വിശദമായി നോക്കാം

കൊയിലാണ്ടി: ഫിഷറീസ് സ്‌കൂളുകളായ GRFTHS കൊയിലാണ്ടി, ബേപ്പൂര്‍ എന്നിവിടങ്ങളിലേക്ക് വിദ്യാതീരം പദ്ധതിയുടെ ഭാഗമായി കായിക പരിശീലകനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു. സംസ്ഥാന തലത്തില്‍ സീനിയര്‍ വിഭാഗത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ/ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതല കളിക്കാരനോ/സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. ഫുട്ബോള്‍ കോച്ചുകള്‍ക്ക് മുന്‍ഗണന.

ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട; ലൈസന്‍സും ആര്‍.സി ബുക്കുമെല്ലാം ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണില്‍, ഇനിയെല്ലാം ഹൈടെക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ വാഹന ലൈസന്‍സും ആര്‍.സി ബുക്കും വണ്ടിയില്‍ സൂക്ഷിക്കേണ്ടതില്ല, ഇനി ഇവയെല്ലാം ഡൗണ്‍ലോഡ് ചെയ്ത് ഫോണില്‍ സൂക്ഷിക്കാം. ലൈസൻസും ആർ.സി ബുക്കും പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. ആധുനിക കാലത്ത് പ്രിന്റഡ്‌ രേഖകളുടെ ആവശ്യമില്ലെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തൽ. ആധാർ ഡൗൺലോഡ് ചെയ്യുന്നതിന്‌ സമാനമായി ഇനി ലൈസൻസും

വടകരയടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അധ്യാപക നിയമനം; നോക്കാം വിശദമായി

വടകര: ബിഇഎം എച്ച്എസ്എസിൽ എച്ച്എസ്എസ്ടി (ജൂനിയർ) കംപ്യൂട്ടർ സയൻസ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ഒക്ടോബർ 4ന് രാവിലെ 10മണിക്ക്‌ കോഴിക്കോട് സിഎസ്ഐ കോർപറേറ്റ് മാനേജ്മെന്റ് ഓഫീസിൽ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 0495 2724799. വടകര: വടകര ടെക്നിക്കൽ സ്‌ക്കൂള്‍ ജിഐഎഫ്ഡി സെന്ററിൽ ഇംഗ്ലിഷ് ആൻഡ് വർക്ക് പ്ലേസ് സ്കിൽ ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച

സംസ്ഥാനത്ത് ചരക്ക് ​ഗതാ​ഗതം സ്തംഭിക്കും; ഒക്ടോബർ നാലിന് ചരക്കുലോറി പണിമുടക്ക്

പാലക്കാട് : ചരക്കുഗതാഗത മേഖലയിലെ തൊഴിലാളികളും ഉടമകളും ഒക്ടോബർ നാലിന് 24 മണിക്കൂർ പണിമുടക്കും. ഒക്ടോബർ രണ്ടിന്‌ തൊഴിലാളികളും തൊഴിലുടമകളും സംയുക്തമായി പ്രതിജ്ഞയെടുക്കും. പണിമുടക്ക് ദിവസം രാവിലെ ഒൻപതിന് വാളയാർ അതിർത്തിയിൽ സംയുക്തധർണ നടത്തും. ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. കേന്ദ്ര മോട്ടോർവ്യവസായ നിയമം പിൻവലിക്കുക, സംസ്ഥാനതലത്തിലുണ്ടാക്കിയ