Category: പൊതുവാര്‍ത്തകൾ
അതിത്രീവ്ര ന്യൂനമർദ്ദം, കേരളത്തിൽ മഴ കനക്കും; അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ്
നടിയുടെ ലൈംഗികാതിക്രമ പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന്
ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും
തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും. 12ന് ആണ് അവസാനിക്കുക. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം
‘എന്റെ വഴിയില്‍ നിന്ന് മാറ്’; മാധ്യമ പ്രവര്‍ത്തകരെ പിടിച്ച് തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂര്‍: മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ ചോദ്യം ചോദിക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരെ സുരേഷ്‌ഗോപി പിടിച്ചു തള്ളുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ സുരേഷ് ഗോപിയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെയും തുടര്‍ന്ന് വന്ന ആരോപണങ്ങളെ കുറിച്ചും മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ സംഭവങ്ങളെ നിസാരവല്‍ക്കരിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര
‘മോശം ചോദ്യം ചോദിച്ചു, അത് കടുത്ത മാനസിക വിഷമമുണ്ടാക്കി’; നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടി അഞ്ജലി അമീര്‍
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിനെതിരെ ആരോപണവുമായി നടിയും ട്രാന്‍സ്‌ജെന്റഡറുമായ അഞ്ജലി അമീര്‍. സുരാജ് തന്നോട് മോശമായ ഒരു ചോദ്യം ചോദിച്ചുവെന്നും അത് തനിക്ക് കടുത്ത മാനസിക വിഷമം ഉണ്ടാക്കിയെന്നുമാണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍. ”ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ത്രീകളുടേതിന് തുല്യമായ സുഖമാണോ അനുഭവിക്കുന്നത് എന്ന് സുരാജ് എന്നോട് ചോദിക്കുന്നത് വരെ എനിക്ക് ഇത്തരം വേദനാജനകമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല.
രണ്ട് മാസത്തെ പെന്‍ഷന്‍ ഓണത്തിന് കിട്ടും; വിതരണം ഉടന്‍ തുടങ്ങും
തിരുവനന്തപുരം: ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. 5 മാസത്തെ കുടിശികയില്‍ ഒരു ഗഡുവും നടപ്പു മാസത്തെ പെന്‍ഷനുമാണ് നല്‍കുന്നത്. ഈ മാസം അവസാനത്തോടെ 60 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് 3200 രൂപ വീതം കിട്ടിത്തുടങ്ങും. ഇതിനായി 1800 കോടി രൂപയാണ് വകയിരുത്തുന്നത്. ഓണക്കാല ചെലവുകള്‍ക്ക് മുന്നോടിയായി 3000 കോടി രൂപ ധന
ഓര്‍മ്മകളില്‍ പ്രിയ നേതാവ്; ടി.എം കുഞ്ഞിരാമന്‍ നായരുടെ ഏഴാം ചരമവാര്‍ഷികം ആചരിച്ച് സി.പി.ഐ കൊയിലാണ്ടി മണ്ഡലം
കൊയിലാണ്ടി : കമ്യൂണിസ്റ്റ് നേതാവ് ടി.എം കുഞ്ഞിരാമന്‍ നായരുടെ ഏഴാം ചരമവാര്‍ഷികം സി.പി.ഐ കൊയിലാണ്ടി മണ്ഡലം സമുചിതമായി ആചരിച്ചു. നന്തിയില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം സി.പി.ഐ നേതാവ് സി.എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ: എസ്. സുനില്‍ മോഹന്‍ സ്വാഗതം പറഞ്ഞു. ഇ.കെ അജിത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം. നാരായണന്‍, കെ.ടി കല്യാണി, സന്തോഷ്
‘പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ ഇല്ലാതാകണം’; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൃത്യമായ അന്വേഷണം വേണമെന്ന് നടന്‍ പൃഥ്വിരാജ്. നിലവിലെ ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ മാതൃകാപരമായ ശിക്ഷാ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആരോപണവിധേയരുടെ പേര് പുറത്തുവിടുന്നതില്‍ നിയമ തടസ്സമില്ലെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കപ്പെട്ടാല്‍ മറിച്ചും ശിക്ഷാനടപടികള്‍ ഉണ്ടാവണം. ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. സ്ഥാനത്ത് ഇരിക്കുന്നവര്‍ക്കെതിരെ
വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു ; വിശദമായി നോക്കാം
നടുവണ്ണൂര്‍: വാകയാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി. ജോഗ്രഫി തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നു. ഓഗസ്റ്റ് 29-ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തും. Description: Recruitment of teachers in Wakayad Higher Secondary School.
ഇനി കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നോക്കാം വിശദമായി
തിരുവന്തപുരം: കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നത്. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍വരും. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം. എട്ടുസീറ്റുള്ള വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള