Category: പൊതുവാര്‍ത്തകൾ
വീണ്ടും ഇരുട്ടടി; വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ജൂലൈയിൽ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്. ജൂണിൽ 69.50 രൂപയും മെയ് മാസത്തിൽ 19 രൂപയും കുറച്ചിരുന്നു.
എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ ജെ ബേബി അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേർന്ന കളരിയിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാടക കലാകാരൻ, സാഹിത്യകാരൻ, ബദൽ വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലെല്ലാം പ്രശസ്തനായിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാർത്ഥികളുടെ ബദൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ
‘മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും, ഞാന്‍ പവര്‍ഗ്രൂപ്പിലില്ല, വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രി, തകര്‍ക്കരുത്’; ഹേമ കമ്മിറ്റി വിവാദത്തില്‍ പ്രതികരിച്ച് മോഹന്‍ലാല്‍
തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നും താന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ലെന്നും പവര്‍ ഗ്രൂപ്പിനെക്കുറിച്ച് ആദ്യമായാണ് അറിയുന്നതെന്നും നടന്‍ മോഹന്‍ലാല്‍. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് വിവാദത്തില്‍ തിരുവന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാല്‍ പറയുന്നതിങ്ങനെ.. ”കഴിഞ്ഞ 47 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നയാളാണ്
കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു
കൊച്ചി: ഓടിക്കൊണ്ടിരുന്ന ബസ്സില്‍ക്കയറി കണ്ടക്ടറെ കുത്തിക്കൊന്നു. കളമശ്ശേരി എച്ച് എം ടി ജംങ്ഷനിലാണ് സംഭവം. അസ്ത്ര എന്ന സ്വകാര്യ ബസിലെ കണ്ടക്ടർ ഇടുക്കി രാജകുമാരി സ്വദേശിയായ അനീഷ് പീറ്റർ (34) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ചെത്തിയ പ്രതി ബസില്‍ ഓടിക്കയറിയ ശേഷം കണ്ടക്ടറായ അനീഷിനെ കുത്തുകയായിരുന്നു. ശേഷം പ്രതി ഇറങ്ങി ഓടി. മൃതദേഹം കളമശ്ശേരി മെഡിക്കല്‍
പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണന്‍ പുതിയ എല്‍.ഡി.എഫ് കണ്‍വീനര്‍
കോഴിക്കോട്: എൽഡിഎഫ് കൺവീനറായി പകരം ചുമതല മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും, കൊയിലാണ്ടി സ്വദേശിയും പേരാമ്പ്ര എം.എൽ.എയുമായ ടിപി രാമകൃഷ്ണന്. കണ്‍വീനറായി എ.കെ ബാലനെയായിരുന്നു പാര്‍ട്ടി ആദ്യ സമീപിച്ചത്. എന്നാല്‍ അദ്ദേഹം ഒഴിഞ്ഞുമാറിയതോടെയാണ് ടി.പി രാമകൃഷ്ണനിലേക്ക് പദവിയെത്തുന്നത്. ഇ.പി.ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ വിഷയത്തില്‍ ടി.പി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എല്‍ഡിഎഫ്
വിദഗ്ധ രോഗപരിശോധന,ആയുര്‍വേദം, യോഗ-നാച്ചുറോപ്പതി തുടങ്ങി എല്ലാവിധ ചികിത്സകളും; സംസ്ഥാനത്ത് വയോജനങ്ങള്‍ക്ക് ആയുഷ് മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ ഒരുങ്ങുന്നു
കോഴിക്കോട്: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ 2400 സ്‌പെഷ്യല്‍ വയോജന മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. യോഗ-നാച്ചുറോപ്പതി, സിദ്ധ, യുനാനി, ആയുര്‍വേദം, ഹോമിയോപ്പതി, തുടങ്ങി എല്ലാ
കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കൊയിലാണ്ടി: കൊയിലാണ്ടി ഗവ: ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മ്മാരെ നിയമിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റെനന്‍സ് (ICTSM) , മള്‍ട്ടിമീഡിയ ആനിമേഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ എഫക്ടസ് (MASE ) , കംപ്യൂട്ടര്‍ ഹാര്‍ഡ്വേയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റെനന്‍സ് (CHNM), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാം അസിസ്റ്റന്‍ഡ് (COPA ) , എന്നീ ട്രേഡുകളിലാണ് ജൂനിയര്‍
ഗെയില്‍ ഇന്ത്യ ലിമിറ്റഡില്‍ ജോലി, 391 ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം
ഗെയില്‍ ഇന്ത്യ ലിമിറ്റഡ് ന്യൂഡല്‍ഹി രാജ്യത്തെ വിവിധ യൂനിറ്റുകള്‍/ വര്‍ക്ക് സെന്ററുകളിലേക്ക് നോണ്‍ എക്‌സിക്യൂട്ടിവ് കേഡറിലുള്ള വിവിധ തസ്തികകളില്‍ നിയമനത്തിന് പരസ്യ നമ്പര്‍ GAIL/OPEN/MISC/1/2024 പ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു. തസ്തികകളും ഒഴിവുകളും: ജൂനിയന്‍ എന്‍ജിനീയര്‍ -കെമിക്കല്‍ 2, മെക്കാനിക്കല്‍ 1, ഫോര്‍മാന്‍ ഇലക്ട്രിക്കല്‍ 1, ഇന്‍സ്ട്രുമെന്റേഷന്‍ 1, സിവില്‍ 6, ജൂനിയര്‍ സൂപ്രണ്ട് ഓഫിഷ്യല്‍ ലാങ്ഗ്വേജ്
അതിത്രീവ്ര ന്യൂനമർദ്ദം, കേരളത്തിൽ മഴ കനക്കും; അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ്
നടിയുടെ ലൈംഗികാതിക്രമ പരാതി; മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു
കൊച്ചി: നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ നടനും കൊല്ലം എം.എൽ.എയുമായ എം. മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. മരട് പൊലീസാണ് കേസെടുത്തത്. മുകേഷ് ലൈംഗികാതിക്രമം നടത്തിയതായി നടി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയിരുന്നു. അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ തനിക്ക് ലൈംഗികമായി വഴങ്ങണമെന്ന് മുകേഷ് ആവശ്യപ്പെട്ടതായി നടി ആരോപിച്ചിരുന്നു. താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന്