Category: പൊതുവാര്‍ത്തകൾ
‘മരണം ആരെയും വിശുദ്ധനാക്കുന്നില്ല, അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മം’; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോൾ പിന്തുണയുമായി യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു. മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫൈസൽ ബാബുവിന്റെ പരാമർശം. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; കൂടിക്കാഴ്ച 16 ന്, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്‌സ് (DAME). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍
കണ്ണൂർ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് നവീൻ ബാബു വീട്ടിൽ മരിച്ച നിലയിൽ
കണ്ണൂർ: കണ്ണൂർ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽനിന്നു സ്ഥലം മാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ നവീൻ ബാബു കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു
കൊല്ലം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലുള്ള പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. കൊല്ലത്ത് സ്ഥിരീകരിക്കുന്ന ആദ്യത്തെ അമീബിക് ജ്വര മസ്തിഷ്ക ജ്വര രോഗബാധയാണിത്. കടുത്ത പനിയും തലവേദയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജലാശയത്തിൽ ഇറങ്ങുന്നവർക്ക് ജാഗ്രത
കക്കോടി ഗ്രാമപഞ്ചായത്തിൽ ഓവർസിയർ ഒഴിവ്; വിശദമായി നോക്കാം
കക്കോടി: ഗ്രാമപഞ്ചായത്തിൽ എൽ.എസ്.ജി.ഡി എൻജിനിയർ വിഭാഗത്തിൽ ഓവർസിയറെ താത്കാലികാടിസ്ഥാനത്തിലും തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിലും നിയമിക്കുന്നു. ഒഴിവുകളിലേക്കുള്ള അഭിമുഖം 16ന് രാവിലെ 11 മണി മുതൽ രണ്ട് മണി വരെ നടക്കുന്നതായിരിക്കും. Description: Overseer Vacancy in Kakkodi Gram Panchayat
വീടിനു മുകളിൽ റൂഫ് ഷീറ്റിടാനുള്ള തയ്യാറെടുപ്പിലാണോ ? നിബന്ധനകളോടെ അനുമതി നൽകുന്നതിന് ചട്ടങ്ങളിൽ വ്യക്തത വരുത്തി തദ്ദേശ സ്വയംഭരണ വകുപ്പ്
തിരുവനന്തപുരം: മൂന്നു നിലകള്‍ വരെയുള്ളതും, 10 മീറ്റര്‍ വരെ ഉയരമുള്ളതുമായ ഏക കുടുംബ വാസഗൃഹങ്ങള്‍ക്ക് മുകളില്‍ ഇനി മുതൽ ടെറസ് ഫ്‌ളോറില്‍ നിന്ന് പരമാവധി 1.8 മീറ്റര്‍ വരെ ഉയരത്തില്‍ ഷീറ്റ്/ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കാം. കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന്
ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേയ്ക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗം; കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കോഴിക്കോട്: ജില്ലയില്‍ ലഹരിവില്‍പ്പന നടത്തുന്ന യുവാവ് മാരകമയക്കുമരുന്നുമായി പിടിയില്‍. പയ്യാനക്കല്‍ വള്ളിയില്‍ പറമ്പ് നന്ദകുമാര്‍(24) ആണ് പിടിയിലായത്. ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും റോഡ് മാര്‍ഗ്ഗവും ട്രയിന്‍ മാര്‍ഗ്ഗവും മയക്കുമരുന്ന് ജില്ലയില്‍ എത്തിച്ച് ചില്ലറവില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് പറയുന്നു. ഇന്ന് രാവിലെ ഫറോക്ക് കോളേജ് അടിവാരത്തുവെച്ച് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എം.ഡി.എംയുമായാണ് പോലീസ്
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഊരള്ളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് ഊരള്ളൂര്‍ സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഊരള്ളൂര്‍ സ്വദേശി ഷാനിദിന്റെ പേഴ്‌സാണ് ഇന്നലെ വൈകീട്ട് 5 മണിയ്ക്ക് ശേഷം കാണാതായത്. ആധാര്‍കാര്‍ഡ്, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, മൂത്തൂറ്റ് കാര്‍ഡ് എന്നീ രേഖകള്‍ അടങ്ങിയ പേഴ്‌സാണ് നഷ്ടമായത്. ഇന്നലെ വൈകീട്ട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് പേഴ്‌സ് എടുത്തിരുന്നു.
ലാബ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ അക്വാട്ടിക്ക് ആനിമല്‍ ഹെല്‍ത്ത് ലാബിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൈക്രോബയോളജി / ബയോടെക്നോളജി / ബി എഫ് എസ് സി/തത്തുല്യയോഗ്യതയുള്ള ബിരുദം. ഫീല്‍ഡില്‍ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണനയുണ്ട്. ഒക്ടോബര്‍ 18 ന് രാവിലെ 11 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കുന്ന
ചെന്നൈ കവരൈപ്പേട്ടയിലെ ട്രയിന്‍ അപകടം; 19 പേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം, 28 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു
ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂര്‍ കവരൈപ്പേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരമാണ്. ഇവരെ ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈസൂരുവില്‍ നിന്ന് ദര്‍ഭംഗയിലേക്ക് പോവുകയായിരുന്ന ബാഗ്മതി എക്‌സ്പ്രസ് നിര്‍ത്തിയിട്ട ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി എട്ടരയ്ക്കായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ 13 കോച്ചുകള്‍ പാളംതെറ്റി.