Category: പൊതുവാര്‍ത്തകൾ

Total 3584 Posts

റേഷൻ കാർഡ് മസ്റ്ററിം​ഗ് ഇതുവരെ ചെയ്തില്ലേ ? വിഷമിക്കേണ്ട, ഇനിയും സമയമുണ്ട്‌

തിരുവനന്തപുരം: റേഷൻകാർഡ് മസ്റ്ററിം​ഗിന്റെ സമയപരിധി വീണ്ടും നീട്ടി. നവംബർ 30വരെയാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് പൂർത്തിയാക്കാത്തവർക്ക് ഈ സമയം ഉപയോ​ഗിക്കാമെന്ന് മന്ത്രി ജി ആർ അനിൽ‍ അറിഞ്ഞു. മുൻ​ഗണനാ വിഭാ​ഗത്തിൽപ്പെട്ട മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിം​ഗ് സമയമാണ് പുതുക്കിയിരിക്കുന്നത്. മുഴുവൻ പേരുടേയും മസ്റ്ററിം​ഗ് പൂർത്തീകരിക്കുന്നതിന് വേണ്ടിയാണ് നവംബർ 30വരെ സമയപരിധി നീട്ടിയതെന്നും മന്ത്രി പറഞ്ഞു.

ഇനി പരാതികള്‍ക്ക് അതിവേഗം പരിഹാരം; ന്യൂനപക്ഷ കമ്മീഷനിൽ ഇനി വാട്സ് ആപ്പിലൂടെയും പരാതി നൽകാം

തിരുവനന്തപുരം: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ വാട്സ് ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കം കുറിച്ചു. കേരളപ്പിറവി ദിനത്തിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്സ് ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. ഇനി മുതൽ ലോകത്തിന്റെ ഏത് കോണിൽ നിന്നും സംസ്ഥാനത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് കമ്മീഷനിൽ ഞൊടിയിടയിൽ പരാതി സമർപ്പിക്കാനാകും. നമ്മുടെ രാജ്യത്ത്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബി.എം.എസ്. ടെക്നീഷ്യന്‍ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട്: ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ബി.എം.എസ്. ടെക്നീഷ്യനെ നിയമിക്കുന്നു. പ്രായപരിധി : 18-36 ഇടയില്‍. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ അഞ്ചിന് രാവിലെ 11 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോഴിക്കോട് മെഡിക്കല്‍ കോളേജ് എച്ച്.ഡി.എസ് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ –

ഒരു ലഡു എടുക്കാനുണ്ടോ ഫ്രണ്ടേ! ട്രെൻഡിങ്ങായി ഗൂഗിൾ പേയുടെ ലഡു ​ഗെയിം, അടിച്ചാല്‍ 1001 രൂപ

ദീപാവലി സ്പെഷ്യൽ വെറൈറ്റി ലഡുവുമായി ​ഗൂ​ഗിൾ പേ. ഫെസ്റ്റിവൽ സീസണിനോടനുബന്ധിച്ച് ​ഗൂ​ഗിൾ പേ അവതരിപ്പിച്ച ​ഗെയിമാണ് ദീപാവലി സ്പെഷ്യൽ ലഡു. മണിക്കൂറുകൾക്കുള്ളിൽ തന്നെ ഏവർക്കും താല്പര്യമുള്ള ​ഗെയിമായി ഇത് മാറിക്കഴിഞ്ഞു. സ്പെഷ്യൽ ലഡു കിട്ടാനായി ഗൂഗിൾ പേയിൽ മിനിമം 100 രൂപയുടെ ട്രാൻസാക്ഷൻ എങ്കിലും നടത്തണം. മർച്ചന്റ് പേയ്മെന്റ് , മൊബൈൽ റീചാർജിങ് , അല്ലെങ്കിൽ

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും; നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാളെ പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

വെങ്ങളം അഴിയൂര്‍ ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നു; നിലവിലുള്ള യാത്ര സൗകര്യം തടസ്സപ്പെടുത്തിയാണ് നിര്‍മ്മാണമെന്ന് യാത്രക്കാര്‍

കൊയിലാണ്ടി: വെങ്ങളം – അഴിയൂര്‍ ദേശീയപാത നിര്‍മ്മാണപ്രവര്‍ത്തി ഇഴഞ്ഞുനീങ്ങുന്നതായി പരാതി ഉയരുന്നു. പലയിടങ്ങളിലും നിലവിലുള്ള യാത്ര സൗകര്യം തടസ്സപ്പെടുത്തിയാണ് നിര്‍മ്മാണം നടക്കുന്നതെന്നാണ് യാത്രക്കാരുടെ ആരോപണം. വെങ്ങളം – രാമനാട്ടുകര ആറ് വരി പാതയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി ഈ ഡിസംബറില്‍ സമര്‍പ്പിക്കാനിരിക്കെ അഴിയൂര്‍ വെങ്ങളം പാത 42. 93 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. അദാനി ഗ്രൂപ്പാണ് നിര്‍മ്മാണ

ദിനംപ്രതി കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; ഇനി ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ചുരുങ്ങിയത് 64,500 രൂപയെങ്കിലും നല്‍കേണ്ടിവരും, ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: വീണ്ടും അടിച്ചുകയറി സ്വര്‍ണ്ണവില. കഴിഞ്ഞ ദിവസത്തെ റെക്കോഡ് തിരുത്തി അറുപതിനായിരത്തിലേയ്ക്ക് കുതിക്കുകയാണ് സ്വര്‍ണ്ണവില. പവന്റെ വിലയില്‍ 520 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,520 രൂപയായി. ഗ്രാമിന് 7,440 രൂപയുമായി. ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 27 ശതമാനമാണ്. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍

സംസ്ഥാനത്ത് സ്വര്‍ണ്ണവില പുതിയ റെക്കോര്‍ഡില്‍! പവന് ഇന്ന് കൂടിയത് 480രൂപ

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില പുതിയ റെക്കോര്‍ഡിട്ടു. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59, 000 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ

കോഴിക്കോട് ജില്ലാ കളക്ടേറേറ്റില്‍ ക്ലാര്‍ക്ക് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം

കോഴിക്കോട് : ജില്ലാ കളക്ടറേറ്റില്‍ നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്ലുമായി ബന്ധപ്പെട്ട ആര്‍ബിട്രേഷന്‍ സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ (മാസ വേതനം) രണ്ട് ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് നവംബര്‍ രണ്ടിന് പകല്‍ 11 ന് നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത – ബിരുദം, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം

നിയന്ത്രണം വിട്ട പിക്കപ്പ് ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു

കണ്ണൂര്‍: ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു. ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്‌. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡരികില്‍ പണിയെടുക്കുന്ന സമയത്താണ് പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് തൊഴിലാളികള്‍ക്കിടയിലേക്ക് പാഞ്ഞുകയറിയത്‌. ആദ്യം റോഡരികിലെ മരത്തിൽ ഇടിച്ച ലോറി സമീപത്ത് ജോലി