Category: പൊതുവാര്‍ത്തകൾ
കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്നത് 7 വര്‍ഷം; ഒടുവില്‍ പ്രതിയെ പിടികൂടി പോലീസ്
ബേപ്പൂര്‍: ജാമ്യത്തിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയില്‍. കല്ലായി പുളിക്കല്‍തൊടി മുജീബ് റഹ്‌മാന്‍ (47)നാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പൊതുജനശല്യത്തിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇയാള്‍ 2018 ല്‍ അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. പോലീസിന്റെ അന്വേഷണത്തില്‍ പ്രതി പയ്യാനക്കല്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദേ.. വീണ്ടും; സ്വര്‍ണ്ണ വില വീണ്ടും ഉയര്‍ന്നു; ഇന്ന് വര്‍ധിച്ചത് 680 രൂപ, പവന്റെ വില അറിയാം
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ന് 680 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ സ്വര്‍ണവില വീണ്ടും 58000 കടന്നു. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് കൂടിയത്. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതോടെ സ്വര്‍ണ്ണവിലയില്‍ ഇന്നലെ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്.
അധ്യാപക ജോലിയാണോ ലക്ഷ്യം? വിവിധ സ്‌കൂളുകളില്‍ അധ്യാപകരെ നിയമിക്കുന്നു
ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ജി. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ് അധ്യാപക ഒഴിവിലേക്കാണ് നിയമനം. അഭിമുഖം തിങ്കളാഴ്ച (നവംബർ 11) രാവിലെ 10.30-ന് നടക്കും. കോഴിക്കോട്: മീഞ്ചന്ത ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അറബിക് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബർ 11-ന് രാവിലെ 11 മണിക്ക് സ്‌കൂള്‍
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി.പി ദിവ്യയ്ക്ക് ജാമ്യം
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കിൽ ആണ് വിധിപ്രസ്താവിച്ചത്. കണ്ണൂർ പള്ളിക്കുന്ന് വനിത ജയിലിലാണ്
നവംബർ 11 വരെ കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: നവംബർ 11 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല ഇന്ന് തെക്കൻ ആന്ധ്രാപ്രദേശ് തീരം, അതിനോട് ചേർന്ന വടക്കൻ തമിഴ്‌നാട് തീരം, അതിനോട്
കുറ്റ്യാടി ഉള്‍പ്പെടെ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ അധ്യാപക നിയമനം; വിശദമായി നോക്കാം
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപക നിയമനം. കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. ചെറുവണ്ണൂർ: ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ യു.പി വിഭാഗത്തിൽ ഹിന്ദി അധ്യാപകൻ, ഓഫീസിൽ പ്യൂൺ എന്നീ ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ നടക്കുന്നതായിരിക്കും. Description: Recruitment
സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട്: കുതിരവട്ടം ഗവ. മാനസിക ആശുപത്രയില സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു വേണ്ടി വിമുക്തഭാടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ള വിമുക്തഭടന്മാര്‍ നവംബര്‍ എട്ടിന് വൈകീട്ട് അഞ്ചിനകം ജില്ല സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 0495 2771881. Summary: recruitment-of-security-guard-vacancy.
വനിതകള്‍ക്ക് മോണ്ടിസ്സോറി, പ്രീ പ്രൈമറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷിക്കാം; വിശദമായി നോക്കാം
കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നവംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ – പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ഡിഗ്രി/പ്ലസ് ടു/ എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍ – 7994449314. ടീച്ചര്‍ ട്രെയിനിംഗ് കെല്‍ട്രോണ്‍ മോണ്ടിസൊറി ടീച്ചര്‍
അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം ; വിശദമായി നോക്കാം
കോഴിക്കോട് : അത്തോളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപക നിയമനം നടത്തുന്നു. എച്ച്.എസ്.എസ്.ടി. മലയാളം(സീനിയര്‍) തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. അഭിമുഖം ബുധനാഴ്ച രാവിലെ 10 മണിക്ക് സ്‌കൂളില്‍.
കാപ്പാട് ബീച്ച്, സരോവരം ബയോ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കായി ഗാര്‍ഡനര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ച്, സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, വടകര സാന്‍ഡ് ബാങ്ക്‌സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് താല്‍ക്കാലിക ഒഴിവുകളാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി. യോഗ്യത: