Category: പൊതുവാര്‍ത്തകൾ
എം.ടി വാസുദേവൻ നായരുടെ സംസ്കാരം നാളെ; സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം
കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ മൃതദേഹം അൽപസമയത്തിനകം വസതിയിലേക്ക് കൊണ്ടുപോകും. പൊതുദർശനം വീട്ടിൽ നടക്കും. 26ന് വൈകിട്ട് മാവൂർ പൊതുശ്മശാനത്തിൽ സംസ്കാരം നടക്കും. സമയം പിന്നീട് തീരുമാനിക്കും. എംടിയോടുള്ള ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തീയതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26ന് ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ
മലയാളത്തിന്റെ മഹാസാഹിത്യകാരന് വിട; എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രി 10മണിയോടെയാണ് മരണം സംഭവിച്ചത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഇന്ന് കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിലായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ എം.ടി എഴുത്തില്‍ സജീവമായിരുന്നു. കോളേജ്
ആവശ്യമില്ലാത്ത ഡാറ്റയ്ക്ക് പണം നൽകുന്നത് എന്തിന്; വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ
ന്യൂഡൽഹി: വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ നൽകണമെന്ന് ടെലികോം കമ്പനികളോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). വിവിധ കാരണങ്ങളാൽ ഇന്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അനുയോജ്യമായ ഓപ്ഷനുകൾ നൽകാനാണ് ഈ നീക്കം. ടെലികോം കൺസ്യൂമർ പ്രൊട്ടക്ഷൻ (12-ാം ഭേദഗതി) റെഗുലേഷൻ 2024ലാണ് ട്രായ് ഇത് സംബന്ധിച്ച മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.
സ്വര്‍ണമാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്
കോഴിക്കോട്: സ്വര്‍ണമാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. തമിഴ്നാട് പൊള്ളാച്ചി സ്വദേശിനി അമ്മു (28 വയസ്സ്) വിനെയാണ് കോഴിക്കോട് സിറ്റി പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു യുവതി. ഈ സമയം രാജാജി റോഡിലെ
ആയുർവേദ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; എട്ട് സ്ത്രീകളുള്‍പ്പെടെ 12 പേര്‍ പിടിയിൽ, കൊച്ചിയിലെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രമെന്ന് പോലീസ്, നടത്തിപ്പുകാരൻ്റെ വര്‍ഷത്തെ വരുമാനം 1.68 കോടി രൂപ
കൊച്ചി: ആയുര്‍വേദ സ്പായുടെ മറവില്‍ അനാശാസ്യ കേന്ദ്രം. കൊച്ചിയിലെ മോക്ഷ ആയുര്‍വേദ ക്ലിനിക്കില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 12 പേര്‍ പിടിയിലായി. എട്ടുയുവതികളും നടത്തിപ്പുകാരന്‍ എരുമേലി സ്വദേശി പ്രവീണും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. കൊച്ചി നഗരത്തിലെ തന്നെ ഏറ്റവും വലിയ അനാശാസ്യ കേന്ദ്രങ്ങളിലൊന്നാണ് ഇതെന്ന് പൊലിസ് പറഞ്ഞു. ഉടമ പ്രവീണിന്റെ ഒരു അക്കൗണ്ടില്‍ മാത്രം ഈവര്‍ഷം ഒരുകോടി
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് ‘അടിച്ച് പൂസാവാന്‍ നില്‍ക്കണ്ട’; ജില്ലയിൽ എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ പരിശോധന ശക്തം
കോഴിക്കോട്: ക്രിസ്മസ്/പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ 2025 ജനുവരി 04 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. ഡിസംബര്‍ 09 ആരംഭിച്ച എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 452 റെയ്ഡുകളും 22 സംയുക്ത റെയ്ഡുകളും (പോലീസ്-6, കോസ്റ്റല്‍ പേലീസ്-2, ഫോറസ്റ്റ്-3, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്-4, റവന്യൂ വകുപ്പ്-1, ഫുഡ് ആന്റ്
കേരള ഗവർണർക്ക് മാറ്റം; രാജേന്ദ്ര ആർലേകർ പുതിയ ഗവർണർ
തിരുവനന്തപുരം: കേരള ഗവർണർക്ക് മാറ്റം. രാജേന്ദ്ര ആർലേകർ ആണ് പുതിയ കേരള ഗവർണർ. ബിഹാർ ഗവർണർ ആണ് രാജേന്ദ്ര ആർലേകർ. ഗോവയില്‍ നിന്നുള്ള ബി.ജെ.പി നേതാവാണ് . ഹിമാചലിലും ഗവര്‍ണറായിരുന്നു രാജേന്ദ്ര അർലേക്കർ. ഗോവയില്‍ മന്ത്രിയും സ്പീക്കറും ആയിരുന്നു. കേരള ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ ബിഹാർ ഗവർണറാകും. സെപ്തംബർ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാൻ
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തീരുമാനം; കോഴിക്കോട് ഡിഎംഒ കസേര ആശദേവിക്ക്
കോഴിക്കോട്: ഡിഎംഒ ആരെന്നുള്ളതിന് ഒടുവിൽ തീരുമാനമായി. ഡിഎംഒ ആയി ഡോ. ആശാദേവി ചുമതലയേറ്റു. ആരോഗ്യ വകുപ്പിൻ്റെ ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ഡിഎംഒമാരുടെ കസേര കളി അവസാനിച്ചത്. സർക്കാർ നേരത്തെ ഇറക്കിയ സ്ഥലമാറ്റ ഉത്തരവ് നിലനിൽക്കും. ട്രാൻസഫർ ചെയ്യപ്പെട്ടവർ ചുമതലയേറ്റതായി ഉറപ്പാക്കാൻ ഡിഎച്ച്എസിന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ഒരേസമയം രണ്ട് ഡിഎംഒമാരാണ് ജില്ലയിൽ ഉണ്ടായത്. സ്ഥലം മാറി എത്തിയ
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജില്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്; വിശദമായി അറിയാം
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 30 ന് അസ്സല്‍ പ്രമാണങ്ങളുമായി രാവിലെ 10.30 മണിക്കകം സ്ഥാപനത്തില്‍ നേരിട്ട് എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി എസ് സി നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ ഒഴിവുകള്‍; വിശദമായി അറിയാം
കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം കാസ്പിന് ഒരു വര്‍ഷത്തിനുള്ളില്‍ വരുന്ന ആരോഗ്യമിത്ര തസ്തികയിലെ ഒഴിവുകളിലേക്ക് 755/രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത – ജിഎന്‍എം/മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ കാര്‍ഡിയോവാസ്‌കുലര്‍ ടെക്‌നോളജിസ്റ്റ്/അനസ്‌തെറ്റിസ്റ്റ് ടെക്‌നീഷ്യന്‍/റെസ്പിറേറ്ററി ടെക്‌നീഷ്യന്‍/ഡിസിഎ/പിജിഡിസിഎ. കൂടാതെ കാസ്പ് കൗണ്ടറില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും. 20 മുതല്‍ 45 വയസ്സിനിടയിലുള്ള