Category: പൊതുവാര്‍ത്തകൾ
ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് നിയമനം
കോഴിക്കോട്: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ 2.0-നീര്‍ത്തടഘടകം) പദ്ധതിയില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ്, അനിമല്‍ ഹസ്ബന്‍ഡറി എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലൊന്നിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന.
വിവാഹ വിപണിയ്ക്ക് ആശ്വാസം; സ്വര്‍ണ്ണവില 57,000ത്തില്‍ താഴെ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില 57,000 ത്തിന് താഴെയെത്തി. ഇന്ന് 320 രൂപയോളം കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56880 രൂപയാണ്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണവില കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപയാണ് കുറഞ്ഞത്. വിപണി വില 7110 രൂപയാണ്. ഒരു ഗ്രാം 18
പൊതുയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ നില്‍ക്കേണ്ട; നിങ്ങൾ സിസിടിവി നിരീക്ഷണത്തിലാണ്! വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന ‘വലിച്ചെറിയൽ വിരുദ്ധ’ വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് ടീം വഴിയുള്ള നിയമ നടപടികൾ കൂടുതൽ ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം. ബി. രാജേഷ് നിർദ്ദേശം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ
ലാഭം നോക്കി മാഹിയിൽ എണ്ണയടിക്കാന്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; നാളെ മുതല്‍ കീശ കാലിയാകും
മാഹി: വില കുറവാണെന്ന് കരുതി മാഹിയിലേക്ക് ഇന്ധനം നിറയ്ക്കാൻ പോകുന്നവരുടെ ശ്രദ്ധയ്ക്ക്. ജനുവരി മുതല്‍ മാഹിയിൽ പെട്രോളിനും ഡീസലിനും വില കൂടും. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. പുതുക്കിയ വില അനുസരിച്ച് ഒന്നു മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. പെട്രോളിനുള്ള 13.32 ശതമാനം നികുതി
ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! നഴ്സിങ് ഓഫീസര്‍, ലക്ചറർ തുടങ്ങി ജില്ലയില്‍ നിരവധി ഒഴിവുകള്‍
*യോഗാ ഇൻസ്ട്രക്ടർ നിയമനം ബാലുശ്ശേരി: തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 10മണിക്ക് ആശുപത്രിയിൽ കൂടിക്കാഴ്ച. *നഴ്സിങ് ഓഫീസര്‍ നിയമനം ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി3ന് രാവിലെ 10മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ. *സ്‌കാവഞ്ചര്‍ നിയമനം കോഴിക്കോട്: ഗവ. മെഡിക്കൽ
കണ്ണ് തുറന്നു, കൈ കാലുകൾ ചലിപ്പിച്ചു; ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യനിലയിൽ പുരോഗതി. രാവിലെ ഉമ തോമസ് കണ്ണ് തുറന്നു. കൈകാലുകള്‍ അനക്കി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഉമയെ സന്ദര്‍ശിച്ച ശേഷം മകനാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞത്. രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തും. അതേസമയം, കേസില്‍,
സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധ; യുവ ഛായാഗ്രാഹക കെ.ആർ കൃഷ്ണ അന്തരിച്ചു
കൊച്ചി: യുവ ഛായാഗ്രാഹക പെരുമ്പാവൂർ സ്വദേശിനി കെ.ആർ. കൃഷ്ണ അന്തരിച്ചു. മുപ്പത് വയസായിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചിൽ അണുബാധയുണ്ടായതിനെ തുടർന്ന് ശ്രീനഗറിൽ വച്ചായിരുന്നു മരണം. പ്രശസ്ത സംവിധായകൻ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ സീരീസിലെ മൂന്നാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു കൃഷ്ണ. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വർഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം
മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി അറിയാം
മേപ്പയ്യൂര്‍: ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം അധ്യാപക ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യു ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹൈസ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.
ഓർത്തുവയ്ക്കാം; എസ്ബിഐ പുറത്തുവിട്ട 2025 ജനുവരിയിലെ ബാങ്ക് അവധി ദിവസങ്ങൾ
തിരുവനന്തപുരം: 2025 ജനുവരിയിൽ ഏതൊക്കെ ദിവസങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കുമെന്ന ലിസ്റ്റ് പുറത്തുവിട്ട് എസ്ബിഐ. ജോലിയും ബാങ്കിംഗ് പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിന് ജനുവരിയിലെ പ്രധാന അവധി ദിവസങ്ങളുടെ ഒരു ലിസ്റ്റ് പുറത്തുവിടുകയാണെന്ന് എസ്ബിഐ വ്യക്തമാക്കി. ഈ ദിവസങ്ങളിൽ ബാങ്കുകൾ അവധിയാണെങ്കിലും ഇന്റർനെറ്റ് ബാങ്കിംഗിലൂടെയും എടിഎമ്മുകളിലൂടെയും ട്രാൻസാക്ഷൻസ് നടത്താൻ സാധിക്കുമെന്നും ബാങ്ക് അറിയിച്ചു. അതേ സമയം ഈ
ചെക്യാട് പഞ്ചായത്തില്‍ ഓവർസീയർ നിയമനം
ചെക്യാട്: പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലേക്ക് ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. ജനുവരി 3ന് 11ന് ചെക്യാട് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. Description: Appointment of Overseer in Chekkiad Panchayat