Category: പൊതുവാര്‍ത്തകൾ

Total 3667 Posts

ഒരു ലക്ഷം മാസ ശമ്പളം; മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ നിയമനം, വിശദമായി അറിയാം

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ്, മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു ഒരു ലക്ഷം രൂപ മാസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത അനസ്‌തേഷ്യോളജിയില്‍ എംഡി/അനസ്‌തേഷ്യോളജിയില്‍ ഡിഎന്‍ബി/അനുഭവപരിചയമുള്ള ഡി എ. പ്രായപരിധി 18 നും 45 നും മദ്ധ്യേ. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് 11.30 മണിക്ക് ഐഎംസിഎച്ച്

പെരിയ ഇരട്ടക്കൊലക്കേസ്; പത്ത്‌ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാല്‌ പേർക്ക് 5 വർഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. ഒന്നു മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10,15 പ്രതികൾക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവരാണ് 1 മുതൽ 8 വരെ പ്രതികൾ. ഇതു കൂടാതെ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ അടക്കം നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിന

പുതുവര്‍ഷദിനത്തില്‍ റോഡില്‍ നിന്നും കളഞ്ഞ്കിട്ടിയത് 500 ന്റെ നാല് നോട്ട്‌കെട്ടുകള്‍; ഉടമയെ തിരഞ്ഞുപിടിച്ച് പണം ഭദ്രമായി തിരികെ ഏല്‍പ്പിച്ച് കൈയ്യടി നേടി മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍

മേപ്പയ്യൂര്‍: പുതുവര്‍ഷത്തില്‍ കളഞ്ഞുപോയ പണം ഭദ്രമായി ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ച് മാതൃകയായി മേപ്പയ്യൂര്‍ സ്വദേശികളായ യുവാക്കള്‍. ജനുവരി 1 നാണ് സംഭവം. രാത്രി 10.30 തോടെ കുരുടിമുക്ക് നടുവണ്ണൂരിലേയ്ക്ക് പോകുന്ന റോഡിലൂടെ ബൈക്കില്‍ പോവുകയായിരുന്നു മേപ്പയ്യൂര്‍ നിടുംപൊയില്‍ സ്വദേശിയായ റാഫിയും സുഹൃത്തുക്കളും. എതിരെ പോവുകയായിരുന്ന കാറില്‍ നിന്നും എന്തോ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട് റാഫിയും സംഘവും വണ്ടി

തമിഴ്‌നാട് ദിണ്ടിഗലില്‍ വാഹനാപകടം; കൊയിലാണ്ടി സ്വദേശിനികള്‍ക്ക് ദാരുണാന്ത്യം, 10 പേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ശോഭന (51), ശോഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മധുര ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് കൂട്ടികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ

പുറേമരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

വടകര: പുറമേരി സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 780 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ജിഎന്‍എം/ബിഎസ് സി നഴ്സിംഗ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ എത്തണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍

പുതുവര്‍ഷത്തില്‍ കുതിച്ച് പൊന്ന്‌; തൊട്ടാല്‍ പൊള്ളും! ഇന്നത്തെ വില അറിയാം

തിരുവനന്തപുരം: പുതുവത്സരത്തിന് പിന്നാലെ സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്. ഇന്നലെ 320 രൂപയോളം കുറഞ്ഞ് 57,000 ത്തിന് താഴെയെത്തിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപയാണ് ഉയർന്നത്. വിപണി വില 7150 രൂപയാണ്. ഒരു

കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട് : വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ താത്കാലിക ലക്ചറര്‍ ഒഴിവ്. അഭിമുഖം ജനുവരി ഒന്നിന് രാവിലെ 10.30-ന്. ഫോണ്‍: 0495 2383924.

പുതുവര്‍ഷത്തിലും മാറ്റമില്ലാതെ; യൂണിറ്റിന് 9 പൈസ ഈടാക്കും, വൈദ്യുതി സര്‍ചാര്‍ജ് ജനുവരി മാസത്തിലും തുടരും

തിരുവനന്തപുരം: ജനുവരി മുതല്‍ യൂണിറ്റിന് 9 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനം. നിലവിലെ ഇന്ധന സര്‍ചാര്‍ജായ ഒമ്പത് പൈസ തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമീഷന്‍ അനുമതി നല്‍കി. പത്ത് പൈസയുടെയും 20 പൈസയുടെയും ഇടയില്‍ വര്‍ധന വരുത്തിയാല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ തീരുമാനം. 2024 ഏപ്രില്‍മുതല്‍ ജൂലൈവരെ വൈദ്യുതി വാങ്ങിയതിലെ ബാധ്യത തിര്‍ക്കാനാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.

കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

കോഴിക്കോട് : ജില്ലാ ഹോമിയോ ആശുപത്രിയില്‍ നഴ്സ് തസ്തികയില്‍ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. 780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ (മാസം പരമാവധി 21060 രൂപ). ജിഎന്‍എം പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിനു രാവിലെ 11 ന് ഇന്റര്‍വ്യൂവിനായി എരഞ്ഞിക്കല്‍ കണ്ടംകുളങ്ങരയിലെ ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തണം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പരിചയ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍

മാലിന്യങ്ങള്‍ ആളൊഴിഞ്ഞ പറമ്പില്‍ തള്ളി തടിയൂരാമെന്ന് കരുതേണ്ട, നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ്; സംസ്ഥാനത്ത് മാലിന്യം വലിച്ചെറിയൽ വിരുദ്ധവാരം ഇന്ന് മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഏഴുവരെ വലിച്ചെറിയൽ വിരുദ്ധവാരം ആചരിക്കും. മാലിന്യകൂമ്പാരം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിപാടിയെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ശാസ്ത്രീയ മാലിന്യസംസ്‌കരണം വലിയ തോതിൽ പുരോഗമിക്കുമ്പോഴും വലിച്ചെറിയൽ ശീലം ഉപേക്ഷിക്കാൻ ജനം ഇപ്പോഴും തയ്യാറായിട്ടില്ലെന്നും ഇതിനായി വിപുലമായ ബോധവത്കരണ പരിപാടികൾക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. സുസ്ഥിരമായ ശുചിത്വ പരിപാലനമാണ്