Category: പൊതുവാര്‍ത്തകൾ

Total 3667 Posts

കണ്ണൂരില്‍ പ്രവാസിയുടെ വീട് കുത്തി തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍; കവര്‍ച്ച നടത്താൻ വീട് കാണിച്ചു കൊടുത്തത് വീട്ടുടമയുടെ അടുത്ത ബന്ധു

കണ്ണൂര്‍: കണ്ണൂരിൽ പ്രവാസിയുടെ വീട് കുത്തി തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. തളാപ്പ് കോട്ടമ്മാര്‍ മസ്ജിദ് റോഡിലെ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസിലാണ് രണ്ടു പേര്‍ അറസ്റ്റിലായത്. അഴീക്കോട് ഉപ്പായിച്ചാലിലെ റനിസെന്ന ബദര്‍, എ.വി അബ്ദുള്‍ റഹീം എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി അഴിക്കല്‍ ചാല്‍ സ്വദേശി

പേരാമ്പ്ര ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം

പേരാമ്പ്ര: പേരാമ്പ്ര ഗവ. ഐടിഐയില്‍ മെക്കാനിക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറി ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 14 ന് രാവിലെ 11 മണിക്കാണ് അഭിമുഖം. ബന്ധപ്പെട്ട ട്രേഡില്‍ ബിടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി എന്‍എസി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി

ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം; സര്‍വ്വേ ഇന്ന് മുതല്‍

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളുടെ ഗുണനിലവാരം വിലയിരുത്താം. ഇതിനായുള്ള സർവേ ജനുവരി 6 മുതൽ 12 വരെ നടക്കും. ജൈവമാലിന്യ പരിപാലനത്തിൽ പരമാവധി ഉറവിട സംസ്കരണം ഉറപ്പാക്കുക, സാധ്യമാകാത്ത സ്ഥലങ്ങളിൽ കമ്മ്യൂണിറ്റി തലത്തിൽ ജൈവമാലിന്യ സംസ്കരണ സംവിധാനം സജ്ജീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിവരശേഖരണം

എച്ച്എംപിവി വൈറസ് ഇന്ത്യയിലും; വൈറസ് ബാധ സ്ഥിരീകരിച്ചത് എട്ട് മാസം പ്രായമുള്ള കുട്ടിക്ക്

ബെംഗളൂരു: ചൈനയിൽ വ്യാപിക്കുന്ന എച്ച്എംപിവി വൈറസ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ എട്ടു മാസം പ്രായമുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ദേശീയമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ കേസ് ആണ് ഇത്. കുട്ടിയുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്. കുട്ടി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം

വടകര: വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും. Description: Vacancies in Vadakara Model Polytechnic College

ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു

ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. . രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്‌. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന്

ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത കേസ്: പി.വി. അൻവർ എംഎൽഎ റിമാന്റിൽ

നിലമ്പൂർ: നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർത്ത സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പി.വി. അൻവർ എം.എൽ.എ റിമാന്റിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പി വി അൻവറിനെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്. അദ്ദേഹത്തെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുമെന്നാണ് ലഭിക്കുന്ന വിവരം. ജാമ്യമില്ലാ വകുപ്പ് പ്രകാരമെടുത്ത കേസിലാണ് അൻവറിനെ അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കൽ,

ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് കണ്ണൂർ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. കണ്ണൂര്‍ സ്വദേശിനി ഫാത്തിമത് ഷഹാന കെ ആണ് മരിച്ചത്. എറണാകുളം ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. കാല് തെന്നി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. കോളേജിലെ

20,000 രൂപ പ്രതിമാസ ശമ്പളം; മാനേജര്‍/ കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ തുടങ്ങി വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു, വിശദമായി അറിയാം

കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിലെ വിവിധ ദത്തെടുക്കല്‍ കേന്ദ്രങ്ങ,. ശിശുപരിചരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാനേജര്‍/ കോ-ഓര്‍ഡിനേറ്റര്‍, സോഷ്യല്‍ വര്‍ക്കര്‍ കം ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേറ്റര്‍ (റസിഡന്റ്) എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാനേജര്‍ / കോര്‍ഡിനേറ്റര്‍ – എം.എസ്.ഡബ്ല്യുവിലോ സോഷ്യോളജിയിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദം.

കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 300 ഗ്രാം എം.ഡി.എം.എ

  കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ 300 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തില്‍പറമ്ബില്‍ സേവ്യറിൻ്റെ മകനായ ഷാരോണിനെ (33) യാണ് പൊലീസ് പിടിയിലായത്. പുതിയ സ്റ്റാൻഡ് പരിസരത്തെ ഹോട്ടലില്‍ നടത്തിയ പരിശോധനയിലായിരുന്നു എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. കോഴിക്കോട് സിറ്റി നാർകോടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാൻസാഫ്