Category: തൊഴിലവസരം
കോഴിക്കോട് ജില്ലാ കളക്ടേറേറ്റില്‍ ക്ലാര്‍ക്ക് ഒഴിവിലേയ്ക്ക് അഭിമുഖം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : ജില്ലാ കളക്ടറേറ്റില്‍ നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്ലുമായി ബന്ധപ്പെട്ട ആര്ബിട്രേഷന് സെക്ഷനില്‍ കരാര്‍ വ്യവസ്ഥയില്‍ (മാസ വേതനം) രണ്ട് ക്ലാര്‍ക്കുമാരുടെ ഒഴിവിലേക്ക് നവംബര്‍ രണ്ടിന് പകല്‍ 11 ന് നേരിട്ട് അഭിമുഖം നടത്തുന്നു. യോഗ്യത – ബിരുദം, ഇംഗ്ലീഷ് / മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം
ജില്ലയിലെ വിവിധ സ്കൂളുകളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: കോഴിക്കോട് പറയഞ്ചേരി ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇംഗ്ലിഷ് അധ്യാപക തസ്തികയിലേക്ക് (സീനിയര്‍) നിയമനം നടത്തുന്നു. കൂടിക്കാഴ്ച 29നു രാവിലെ 11 മണിക്ക്. അസ്സല് രേഖകളുമായി ഓഫിസില്‍ എത്തുക. കോഴിക്കോട് ഗവ.മോഡല്‍ ഹൈസ്കൂള്‍ നാച്വറല്‍ സയന്‍സ് അധ്യാപക ഒഴിവ്. അഭിമുഖം 28ന് രാവിലെ 11 ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2722 509. വളയം
പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; വിശദമായി നോക്കാം
പേരാമ്പ്ര: മുതുകാടിലെ പേരാമ്പ്ര ഗവ. ഐടിഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒരു ഒഴിവിലേക്ക് ഒക്ടോബര്‍ 30 ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി ടെക്ക് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍
കോഴിക്കോട് മായനാട് ഗവ ആശാഭവനില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്; വിശദമായി നോക്കാം
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കോഴിക്കോട് മായനാടുള്ള ഗവ. ആശാഭവനില്‍ (സ്ത്രീ), മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴില്‍ സൈക്കോ സോഷ്യല്‍ കെയര്‍ ഹോം പ്രോജക്റ്റില്‍ ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റിന്റെ (സ്ത്രീകള്‍ മാത്രം) ഒരു ഒഴിവിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. ഓണറേറിയം പ്രതിമാസം 7500 രൂപ. യോഗ്യത: ഡിഗ്രിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 40
നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമം ഗവ:ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്; വിശദമായി നോക്കാം
നടുവത്തൂര്‍: ശ്രീ വാസുദേവ ആശ്രമം ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപക ഒഴിവ്. ഹൈസ്കൂളില്‍ സോഷ്യല്‍ സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം. നിത്യവേതന അടിസ്ഥാനത്തിലാണ് നിയമിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ മതിയായ അസ്സല് രേഖകള്‍ സഹിതം 26.10.2024 ശനിയാഴ്ച 10 മണഇക്ക് സ്കൂളില്‍ ഹാജരാകേണ്ടതാണെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ഗവ.വനിതാ പോളിടെക്നിക്ക് കോളേജില്‍ താല്‍ക്കാലിക അധ്യാപക നിയമനം നടത്തുന്നു; വിശദമായി നോക്കാം
കോഴിക്കോട് : മലാപ്പറമ്പിലെ ഗവ. വനിതാ പോളിടെക്നിക്ക് കോളേജിന് കീഴില്‍ ഗവ.ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപികയെ നിയമിക്കുന്നു. മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് വിഭാഗത്തിലേയ്ക്കാണ് നിയമനം നടത്തുന്നത്. ഒക്ടോബര്‍ 29 ന് രാവിലെ 10 മണിക്ക് കോളേജില്‍ വെച്ച് അഭിമുഖം നടത്തും. ഇംഗ്ലീഷ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, ബിഎഡ്, സെറ്റ്
ചാത്തമംഗലം ഗവ. ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്; വിശദമായി അറിയാം
കോഴിക്കോട്: ചാത്തമംഗലം ഗവ. ഐ.ടി.ഐയിലെ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവിലേക്ക് താത്കാലികമായി ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഒരൊഴിവാണുള്ളത്. അഭിമുഖം ഒക്ടോബര്‍ 23ന് രാവിലെ 11 മണിക്ക് നടക്കുന്നതായിരിക്കും. യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍
ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു; അഭിമുഖം 19 ന്, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ മൃഗാശുപത്രികളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടര്‍മാരെ 90 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. നിലവിലുള്ള ഒഴിവുകളിലേക്കും ഉടന്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷകര്‍ ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവരും വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്ളവരുമായിരിക്കണം. സ്വയം തയാറാക്കിയ അപേക്ഷ,
ചെങ്ങോട്ട്കാവ് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്നീഷ്യന് നിയമനം; വിശദമായി നോക്കാം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. അഭിമുഖം 22ന് രാ വിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍. പ്രവ്യത്തി പരിചയം ഉള്ളവര്‍ക്കും ചെങ്ങോട്ടുകാവ് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണന.
ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു; കൂടിക്കാഴ്ച 16 ന്, വിശദമായി നോക്കാം
കോഴിക്കോട്: ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ വിവിധ സ്ഥാപനങ്ങളില്‍/ പ്രോജക്ടുകളില്‍ ഒഴിവുള്ള ആയുര്‍വേദ തെറാപ്പിസ്റ്റ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 16 ന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത: ഒരു വര്‍ഷത്തെ ഡയറക്ടര്‍ ആയുര്‍വേദ മെഡിക്കല്‍ എജുക്കേഷന്‍ നടത്തുന്ന തെറാപ്പി കോഴ്സ് (DAME). യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 11 മണിക്ക് സിവില്‍