Category: തെരഞ്ഞെടുപ്പ്

Total 120 Posts

ലോകസഭാ തെരഞ്ഞടുപ്പ്; സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ ഇതുവരെ പിടികൂടിയത് 66.23 ലക്ഷം രൂപ

കോഴിക്കോട്: ലോക്‌സഭ പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച ഫ്ളൈയിംഗ് / സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ വാഹന പരിശോധന നടത്തി ഇതു വരെ പിടിച്ചെടുത്തത് 66,23,320 രൂപ. പണം അപ്പീല്‍ കമ്മറ്റിക്ക് കൈമാറി. അനധികൃത പണമെഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെ 13 നിയോജകമണ്ഡലങ്ങളില്‍ നിലവിലുള്ളത് കൂടാതെ അഞ്ചു വീതം സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്‌ക്വാഡുകള്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചതായി

‘മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകള്‍ തള്ളികളയാന്‍ സാധിക്കില്ല, പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി’; വടകരയിലെ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ച കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

വടകര: കേരളത്തിലെ ഏറ്റവും സീനിറായ നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ ഉറപ്പിനാലാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതെന്ന് വടകരയിലെ യുഡിഎഫ് വിമതന്‍ കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. എന്നും താന്‍ കോണ്‍ഗ്രസുകാരനാണെന്നും കോണ്‍ഗ്രസ് വിട്ട് എവിടെയും പോയിട്ടില്ലെന്നും, ഇനി മുതല്‍ വടകര

‘മുദ്രാവാക്യങ്ങള്‍ യു.ഡി.എഫിന്റെ അറിവോടെ നേരത്തെതന്നെ എഴുതികൊണ്ടുവന്നത്, തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തില്‍ ഷാഫി പറമ്പില്‍ നിലപാട് പറയാത്തത് എന്തുകൊണ്ട്’; എല്‍.ഡി.എഫ്

വടകര: തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തില്‍ ഇത്ര ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് നിലപാട് പറയാന്‍ തയ്യാറാകത്തതെന്ന് എല്‍ഡിഎഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റി. പണിയെടുക്കുന്നവരെയും പൊതു പ്രവര്‍ത്തനത്തിലിടപെടുന്ന സാധാരണക്കാരായ സ്ത്രീകളെയും മോശക്കാരായി കാണുന്ന നിലപാടാണ് യുഡിഎഫും സ്ഥാനാര്‍ത്ഥിയും വെച്ചു പുലര്‍ത്തുന്നതെന്നാണ് ഈ മൗനം കാണിക്കുന്നതെന്നും

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഹരിതചട്ടം പാലിക്കണമെന്ന് ജില്ലാ ശുചിത്വമിഷന്‍

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്‍ ജില്ലാ ഭരണകൂടവുമായിച്ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചു. നിരോധിത ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍, ബാനറുകള്‍ എന്നിവ പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരോധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ ഓഫീസുകള്‍, ബൂത്തുകള്‍ക്ക് മുന്നിലെ കൗണ്ടറുകള്‍ എന്നിവ ഒരുക്കുമ്പോള്‍ ഹരിതചട്ടം പാലിക്കണം. ഇത് ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള

ചിത്രം വ്യക്തം, യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം അവസാന നിമിഷം പത്രിക പിന്‍വലിച്ചു; വടകരയിൽ മത്സരരംഗത്ത് പത്ത് സ്ഥാനാര്‍ത്ഥികള്‍

വടകര: കോഴിക്കോട്, വടകര ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള അന്തിമ സ്ഥാനാര്‍ഥി പട്ടികയായി. കോഴിക്കോട് 13 ഉം വടകരയില്‍ 10 ഉം സ്ഥാനാര്‍ഥികള്‍ ആണുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയമായ ഇന്ന് വൈകുന്നേരം മൂന്ന് മണി കഴിഞ്ഞതോടെയാണ് അന്തിമ പട്ടിക വ്യക്തമായത്. വടകര ലോക്‌സഭ മണ്ഡലത്തില്‍ അവസാന നിമിഷം പത്രിക പിന്‍വലിച്ച് യു.ഡി.എഫ് വിമതന്‍ അബ്ദുള്‍ റഹീം. അവസാന

‘ടീച്ചറേ നമ്മള്‍ ജയിക്കും’; രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം കെ.കെ ഷൈലജ ടീച്ചറെ കാത്ത് കൊയിലാണ്ടി സ്വീകരണ കേന്ദ്രങ്ങളില്‍ വന്‍ ജനക്കൂട്ടം,ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജ ടീച്ചറെ വരവേറ്റ് കൊയിലാണ്ടിയില്‍ വന്‍ ജനക്കൂട്ടം. 17 സ്വീകരണ കേന്ദ്രങ്ങളിലായി നൂറുകണക്കിന് ആളുകളാണ് ടീച്ചറെ കാണാനും സംസാരിക്കാനുമായി എത്തിയത്. രാവിലെ 8.30 ന് വെങ്ങളം കല്ലടത്താഴ മുതല്‍ ആരംഭിച്ച പ്രചാരണം രാത്രി കോട്ടക്കില്‍ അവസാനിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും വലിയ

പോരാട്ടം കനക്കുന്നു; വടകര ഇക്കുറി ടീച്ചർക്കൊപ്പമെന്ന് 24 ന്യൂസ് ചാനൽ സര്‍വ്വേ പ്രവചനം

വടകര: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ ജയം കെ.കെ ശൈലജ ടീച്ചര്‍ക്കെന്ന് 24 വാര്‍ത്താ ചാനല്‍ സര്‍വ്വെ ഫലം. പത്ത് ചോദ്യങ്ങളാണ് ചാനല്‍ സര്‍വ്വേയില്‍ ചോദിച്ചത്. 45.5 ശതമാനം ആളുകളും കെ.കെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. 42.9 ശതമാനം ആളുകള്‍ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിക്കുമെന്നും 9.9 ശതമാനം ആളുകള്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

വടകരയില്‍ അപരന്മാരുടെ പോര്‍ക്കളം; കെ കെ ശെെലജ ടീച്ചർക്ക് മൂന്നും, ഷാഫി പറമ്പിലിന് രണ്ടും അപരന്മാർ

കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളിലേക്ക് സ്ഥാനാർഥികൾ നൽകിയ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് പൂർത്തിയായപ്പോൾ ഡമ്മികൾ ഉൾപ്പെടെ അഞ്ചു പേരുടെ പത്രികകൾ തള്ളി. വടകരയിൽ മൂന്നും കോഴിക്കോട് രണ്ടും പത്രികകളാണ് തള്ളിയത്. ഇതോടെ അപരന്മാരുൾപ്പെടെ വടകരയിൽ 11 സ്ഥാനാർഥികളാണ് മത്സരരം​ഗത്തുള്ളത്. സിറ്റിം​ഗ് എംഎൽഎമാർ മാറ്റുരയ്ക്കുന്ന മത്സരത്തിന് ആവേശം പകരാൻ അപരന്മാരും രം​ഗത്തുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കെ കെ ശെെലജ ടീച്ചർ ഉൾപ്പെടെ വടകരയിൽ നാമനിർദേശ പത്രിക നൽകിയത് നാല് ശെെലജമാർ; ആകെ 14 സ്ഥാനാർത്ഥികൾ

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന് സ്ഥാനാർഥിയായി നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വ്യാഴാഴ്ച കഴിഞ്ഞതോടെ ജില്ലയിലെ രണ്ട് സീറ്റുകളിലായി ആകെ പത്രിക നൽകിയത് 29 പേർ. വടകര ലോക്സഭ മണ്ഡലത്തിലേക്ക് 14 പേരും കോഴിക്കോട് ലോക്സഭ മണ്ഡലത്തിലേക്ക് 15 പേരുമാണ് പത്രിക നൽകിയത്. അവസാന ദിവസം വടകര ലോക്സഭ മണ്ഡലത്തിലേക്ക് 10 പേരും കോഴിക്കോട്ടേക്ക് ഏഴ്

വടകരയില്‍ ഷാഫി പറമ്പിനെതിരെ മത്സരിക്കാനൊരുങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാവ്; പാര്‍ട്ടിയിലെ നീതി നിഷേധത്തിനും വര്‍ഗീയ നിലപാടിനുമെതിരായ പ്രതിഷേധമെന്ന് വിശദീകരണം

വടകര: വടകര ലോക്സഭാ മണ്ഡലം യു.എഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ കോണ്‍ഗ്രസ് നരിപ്പറ്റ മുന്‍ മണ്ഡലം സെക്രട്ടറി അബ്ദുള്‍ റഹീം നാമനിര്‍ദ്ദേശ പത്രിക നല്‍കി. പാര്‍ട്ടിയിലെ അന്യായമായ നീതി നിഷേധത്തിനെതിരെയും വര്‍ഗീയ നിലപാടുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്ന കോഴിക്കോട്ടെ ചില കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ക്കും എതിരെയാണ് താന്‍ പത്രിക സമര്‍പ്പിച്ചതെന്ന് അബ്ദുള്‍ റഷീദ് കൊയിലാണ്ടി ന്യൂസ് ഡോട്