Category: സ്പെഷ്യല്‍
മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാന്‍ ജനുവരി എട്ടിനുള്ളില്‍ അപേക്ഷിക്കാന്‍ നിര്‍ദേശം
വടകര: മത്സ്യബന്ധനയാനങ്ങളുടെ മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കാന്‍ ജനുവരി എട്ടുവരെ അപേക്ഷിക്കാം. പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള മത്സ്യബന്ധനയാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ജനുവരി 16ലേക്ക് മാറ്റിയ സാഹചര്യത്തിലാണിത്. ഫിഷറീസ്, മത്സ്യഫെഡ് എന്നിവയുടെ ചാലിയം, വെള്ളയില്‍, ബേപ്പൂര്‍, കൊയിലാണ്ടി, തിക്കോടി, വടകര ഓഫീസുകളില്‍ അപേക്ഷ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2380344
പത്രക്കെട്ടുകളുമായുള്ള ആ ഓട്ടം ഇനിയില്ല; ഇരിങ്ങലില്‍ വാഹനാപകടത്തില്‍ ഇല്ലാതായത് കൊല്ലത്തുകാര്‍ക്കെല്ലാം ഏറെ സുപരിചിതനായ മാതൃഭൂമി ഏജന്റ്
കൊയിലാണ്ടി: എന്നും രാവിലെ ഒരു ചെറു ചിരിയോടെ വീടിനു മുമ്പില്‍ കണ്ടിരുന്നയാള്‍ അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ ഇല്ലാതായെന്ന വാര്‍ത്ത കേട്ടതിന്റെ നടുക്കത്തിലാണ് കൊല്ലത്തുകാര്‍. കൊല്ലം, മന്ദമംഗലം, വിയ്യൂര്‍ ഭാഗങ്ങളിലുള്ളവരെ സംബന്ധിച്ച് ഏറെ സുപരിചിതനാണ് ഇരിങ്ങലില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം ഊരാംകുന്നുമ്മല്‍ നിഷാന്ത് കുമാര്‍. ഈ മേഖലയിലെല്ലാം പത്രവിതരണം നടത്തിയിരുന്നത് അദ്ദേഹമായിരുന്നു. അച്ഛന്‍ സഹദേവന്‍ മാതൃഭൂമി ഏജന്റായിരുന്നു.
അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലിടിച്ചു; തിരുവനന്തപുരത്ത് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം (വീഡിയോ കാണാം)
തിരുവനന്തപുരം: അമിത വേഗത്തില്‍ വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മൂന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ വഴയിലയിലാണ് സംഭവം. നെടുമങ്ങാട് സ്വദേശിയായ സ്റ്റെഫിന്‍ (16), പേരൂര്‍ക്കട സ്വദേശികളായ ബിനീഷ് (16). മുല്ലപ്പന്‍ (16) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമിതവേഗതയാണ് അപകടത്തിന് കാരണം.
അഗസ്ത്യാര്‍കൂടത്തേക്ക് സ്വപ്ന സഞ്ചാരത്തിനൊരുങ്ങാം; 44 ദിവസം അവസരം, ജനുവരി ആറ് മുതല്‍ ബുക്ക് ചെയ്യാം, അറിയേണ്ടതെല്ലാം
തിരുവനന്തപുരം: അഗസ്ത്യാർകൂടത്തേക്കൊരു സ്വപ്നയാത്ര, സഞ്ചാരികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട പാത വീണ്ടും തുറക്കുന്നു. നിത്യഹരിതവനങ്ങളാൽ സമ്പന്നമായ അഗസ്ത്യാർ കൂടം പുൽമേടുകളും പാറക്കെട്ടുകളും കാട്ടരുവികളും നിറഞ്ഞ് നിൽക്കുന്നതാണ്. യാത്രയെ സ്നേഹിക്കുന്നവരെ സംബന്ധിച്ചടുത്തോളം അഗസ്ത്യാർകൂടം ഒഴിവാക്കാനാവുന്നതല്ല. അതുകൊണ്ടുതന്നെ വീണ്ടുമൊരി അഗസ്ത്യാർകൂട യാത്രയ്ക്കുള്ള അവസരം സഞ്ചാര പ്രേമികൾക്ക് നൽകുന്ന ആവേശം ചെറുതാകില്ല. 44 ദിവസത്തേക്കാണ് ഇക്കുറി അവസരം. ജനുവരി 14 മുതൽ
നന്തി മുതൽ കോഴിക്കോട് വരെ, ചോരക്കളമായി റെയിൽ പാളങ്ങൾ; പുതുവർഷത്തിലെ മൂന്നു ദിനരാത്രങ്ങളിലായി മരിച്ചുവീണത് 21കാരൻ ഉൾപ്പെടെ അഞ്ചു പേർ; പ്രിയപ്പെട്ടവരേ ശ്രദ്ധിക്കണേ….
പുതു വർഷ പുലരി പിറന്നത് മുതലുള്ള മൂന്ന് ദിനങ്ങൾ, കോഴിക്കോട്ടെ റെയിൽവേ ട്രക്കുകളുടെ ആത്മകഥയിൽ ചോര പുരണ്ട ദിനങ്ങൾ എന്ന് തന്നെ പറയേണ്ടി വരും. എഴുപത്തഞ്ചുകാരൻ മുതൽ ഇരുപത്തിഒന്നുകാരന്റെ വരെ ജീവൻ പിടയുന്ന കാഴ്ചയ്ക്ക് പാളം സാക്ഷ്യം വഹിച്ച നാളുകൾ. ജീവിത യാത്രയുടെ അവസാനം കണ്ട നിമിഷങ്ങൾ. സ്വദേശികൾക്കു പുറമെ ഒരു തമിഴ്‌നാടുകാരന്റെ വരെ മരണത്തിനു
മദ്യം വാങ്ങുന്നവരാണോ? ബില്ല് കൈവശമില്ലാതെ മദ്യം കൊണ്ടുപോകുന്നത് കുറ്റകരമാണോ? നിയമങ്ങള്‍ ഇങ്ങനെ
കോവളത്ത് വിദേശിയെ അപമാനിച്ചസംഭവത്തെത്തുടര്‍ന്ന് പല സംശയങ്ങളും ഉയരുന്നുണ്ട്. ഒരാള്‍ക്ക് എത്ര ലിറ്റര്‍ മദ്യം കൊണ്ടുപോകാം, അതിതിന് ബില്ല് ആവശ്യമാണോ? കേസെടുക്കുന്ന സാഹചര്യങ്ങള്‍ എപ്പോഴൊക്കെയാണ് തുടങ്ങിയ സംശയങ്ങളാണ് ഇതില്‍ പ്രധാനം. പ്രധാന നിയമവശങ്ങളെപ്പറ്റി വ്യക്തമാക്കുകയാണ് എക്‌സൈസ് സി.ഐ അനില്‍ കുമാര്‍ *ബില്ല് ആവശ്യമില്ല മദ്യം കൊണ്ടുപോകാന്‍ ബില്ല് ആവശ്യമില്ല, ബില്ല് കയ്യിലുള്ളത് തെളിവാണെങ്കിലും ഇത് കയ്യിലില്ലെങ്കില്‍ കേസെടുക്കാനാകില്ല.