Category: സ്പെഷ്യല്‍
കടലാമ സംരക്ഷണ കേന്ദ്രത്താല്‍ പേരുകേട്ട ഇടം; തീരദേശ ഖനനവും കടലാക്രമണവും തിരിച്ചടിയായി, കടലാമകള്‍ എത്താതെ കൊളാവിപ്പാലം
പയ്യോളി: ഒരുകാലത്ത് കടലാമകളുടെ പ്രിയപ്പെട്ട ഇടമായിരുന്ന കൊളാവിപ്പാലം. കടലാമ സംരക്ഷണ കേന്ദ്രത്താല്‍ പേരുകേട്ട ഇടം. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി ഏറെ പരിതാപകരമാണ്. കൊളാവിപ്പാലത്തേയ്ക്കായി മുട്ടയിടാനായി എത്തുന്ന കടലാമകളുടെ എണ്ണം ഏതാനും വര്‍ഷങ്ങളായി വന്‍ തോതില്‍ കുറഞ്ഞിരിക്കയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരു കടലാമകളും മുട്ടിയിടാനായി കൊളാവിപ്പാലത്തേയ്ക്കായി എത്തിയിട്ടില്ല. ഈ വര്‍ഷമാകട്ടെ വന്നത് രണ്ട് ആമകള്‍ മാത്രം.
മഴയുടെ തോത് വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വീടുകളിലും അലര്‍ട്ട്; സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണില്‍ ദേശീയതലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട് കാരയാട് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ട്
അരിക്കുളം: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൂതനമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ സ്‌കൂള്‍ ഇന്നൊവേഷന്‍ മാരത്തോണിന്റെ (എസ്‌ഐഎം) ദേശീയ തലത്തിലേയ്ക്ക് കാരയാട് യൂപി സ്‌കൂളിലെ രണ്ട് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥികളായ ലെസിന്‍ ബിന്‍ ഷംസുദ്ദീനും അഭിമന്യുവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡ്‌റി സ്‌കൂളില്‍നിന്ന് വന്ന 1,04,000 ഐഡിയയില്‍
ഈ വീട്ടിലെ ടെറസില്‍ പച്ചക്കറിയും പഴങ്ങളുമെല്ലാം വിളയും; ടെറസില്‍ വലിയൊരു തോട്ടം തന്നെയുണ്ടാക്കി ചെങ്ങോട്ടുകാവിലെ കര്‍ഷക ദമ്പതികള്‍
ചെങ്ങോട്ടുകാവ്: വീട്ടിലെ ടെറസിലെ പരിമിതമായ സ്ഥലത്ത് പച്ചക്കറികളും ഫലങ്ങളും ഔഷധസസ്യങ്ങളും വിളയിച്ച് ചെങ്ങോട്ടുകാവിലെ ദമ്പതികള്‍. നാറാണത്ത് ബാലകൃഷ്ണനും ഭാര്യ ലതികയുമാണ് വീടിന്റെ രണ്ടാംനിലയ്ക്ക് മുകളില്‍ വലിയോരു തോട്ടം തന്നെ സൃഷ്ടിച്ചത്. പലരും പടികയറാനും അധ്വാനിക്കാനുമൊക്കെ മടികാട്ടുന്ന വാര്‍ധക്യ സമയത്താണ് ലതികയും ബാലകൃഷ്ണനും ടെറസിലെ കൃഷിയ്ക്കുവേണ്ടി മുന്നിട്ടിറങ്ങിയത്. ചേന, ചീര, വെള്ളരി, തക്കാളി, കാരറ്റ്, പച്ചമുളക് തുടങ്ങി
ജിന്നുകളുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന പറമ്പിന്‍കാട് മല നേര്‍ച്ച; നടുവണ്ണൂര്‍ മന്ദങ്കാവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നേര്‍ച്ചയെക്കുറിച്ച് ഫൈസല്‍ റഹ്‌മാന്‍ പെരുവട്ടൂര്‍ എഴുതുന്നു
വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു കിടക്കുന്ന നിഗൂഢഭൂമികയാണ് ജിന്നുകളുടെ പേരില്‍ വര്‍ഷാവര്‍ഷം നടത്തി വരുന്ന പറമ്പിന്‍ കാട് മല നേര്‍ച്ച. നടുവണ്ണൂര്‍ മന്ദങ്കാവ് പ്രദേശത്തെ അന്‍പത് ഏക്കറില്‍പരം ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പറമ്പിന്‍കാട് മല. പ്രദേശത്തെ ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ ഉത്തമ ഉദാഹരണമാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ നേര്‍ച്ച. ഏഴ് ദിവസം
മേലൂര്‍ പാരമ്പര്യത്തെ പ്രണയിച്ച പുരോഗമന കവി- അന്നൊരു പുസ്തക പ്രകാശന ചടങ്ങില്‍ കണ്ട ആ സുമുഖന്‍ പിന്നീട് പ്രിയ സുഹൃത്തായ ഓര്‍മ്മകള്‍ പങ്കുവെച്ച് മണിശങ്കര്‍
കൗമാരം അവസാനിക്കുന്നതിനിടയിലെപ്പോഴോ ആണ് മേലൂര്‍ വാസുദേവനുമായി ആദ്യത്തെ കൂടിക്കാഴ്ച. ഒരു പുസ്തക പ്രകാശനമായിരുന്നു സന്ദര്‍ഭം. കൊയിലാണ്ടിയിലെ സമാന്തര കലാലയമായ ആര്‍ട്‌സ് കോളജിലെ മുകളിലത്തെ ക്ലാസ് റൂം ആയിരുന്നു വേദി. മേലൂര്‍ വാസുദേവന്റെ ‘സന്ധ്യയുടെ ഓര്‍മയ്ക്ക്’ ആയിരുന്നു അന്നവിടെ പ്രകാശിപ്പിക്കപ്പെട്ട കൃതി. പുസ്തകം വായിച്ചും പൊട്ടക്കവിതകള്‍ കുത്തിക്കുറിച്ചും അലക്ഷ്യമായി നടക്കുന്ന കാലമായിരുന്നു എന്റേത്. ആദ്യമായി ഞാനൊരു പുസ്തക
ദക്ഷിണേന്ത്യയിലും തിളങ്ങി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്; സൗത്തേൺ ഇന്ത്യ സയൻസ് ഫെയർ കേരള വിഭാഗത്തിൽ നേടിയെടുത്തത് ഒന്നാംസ്ഥാനം
പേരാമ്പ്ര: സതേൺ ഇന്ത്യ സയൻസ് ഫെയറിൽ കേരള വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിനീത് എസ്. കേരളത്തിലെ മറ്റ് അധ്യാപകരെ പിന്തള്ളിയാണ് വിനീത് ഒന്നാം സ്ഥാനം നേടിയത്. പോണ്ടിച്ചേരിയിൽ ജനുവരി 21 മുതൽ 25 വരെയായിരുന്നു മത്സരം നടന്നത്. ഡയറക്ടറേറ്റ് ഓഫ് സ്കൂൾ ഓഫ് എഡ്യുക്കേഷനും വിശ്വേശ്വരയ്യ ടെക്നോളജിക്കൽ ഇൻസ്റ്റ്യൂറ്റും സംയുക്തമായാണ്
‘ക്ഷീണിച്ചിരിക്കുമ്പോഴും ആശുപത്രി കിടക്കയില്‍ നിന്നും അദ്ദേഹമെത്തി, എന്റെ പാട്ടുപാടാനായി’; ജയചന്ദ്രന്റെ ഓർമ്മകളില്‍ പന്തലായനി സ്വദേശിയായ സുനില്‍കുമാർ
കൊയിലാണ്ടി: മലയാളത്തിന്റെ ഭാവസാന്ദ്രമായ ശബ്ദസാന്നിധ്യം പി.ജയചന്ദ്രന്റെ വിയോഗവാർത്തയറിഞ്ഞപ്പോള്‍ പഴയ കുറേ ഓർമ്മകളിലായിരുന്നു ഞാന്‍. സംഗീതത്തെ ഹൃദയത്തില്‍ ചേർത്തുനിർത്തുന്ന ഒരാളെ സംബന്ധിച്ച് ജയചന്ദ്രനെപ്പോലൊരു ലെജന്റിനൊപ്പം പ്രവർത്തിക്കാന്‍ കഴിയുകയെന്നത് വലിയ ഭാഗ്യമാണ്. ആ ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. പി ജയചന്ദ്രനൊപ്പമുള്ള ഓർമ്മകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവെച്ച് പന്തലായനി സ്വദേശിയായ സുനില്‍കുമാർ. പിന്നീട് കുറച്ചുകാലം ഞാന്‍ കുവൈറ്റിലായിരുന്നു.
അപകടങ്ങള്‍ പതിയിരിക്കുന്ന കൊയിലാണ്ടി സ്റ്റേഡിയം; കായികതാരങ്ങളുടെ സുരക്ഷയെവിടെ?, ആരോട് പരാതി പറയും!
കൊയിലാണ്ടി: മതിയായ സുരക്ഷാ സൗകര്യങ്ങളില്ലാതെ കൊയിലാണ്ടി സ്‌റ്റേഡിയം നശിക്കുന്നു. അപകട ഭീഷണിയുയര്‍ത്തി കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗേറ്റുകളും ചുറ്റുമതിലും. സ്റ്റേഡിയത്തിന് ചുറ്റുമായുള്ള നാല് ഗേറ്റുകളാണ് തുരുമ്പ് പിടിച്ച് ഏതുനിമിഷവും വീഴാവുന്ന നിലയിലുള്ളത്. വിദ്യാര്‍ത്ഥികളടക്കം ദിവസേന നൂറുകണക്കിനാളുകള്‍ എത്തുന്ന സ്റ്റേഡിയത്തിന്റെ പ്രധാന ഗേറ്റ് കയറിട്ട് കെട്ടി വച്ച നിലയിലും ചാരിവെച്ച നിലയിലുമാണുള്ളത്. ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തായുള്ള ഗേറ്റ് മതിലിനോട്
ഫിസിക്‌സ് പഠിക്കാന്‍ എളുപ്പവഴികളുമായി പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലെ വിനീത് മാഷ്; ടീച്ചിങ് എയ്ഡ് മത്സരത്തിൽ സംസ്ഥാനതലത്തില്‍ നേടിയെടുത്തത് ഒന്നാം സ്ഥാനം
പേരാമ്പ്ര: സ്‌കൂള്‍ പഠനകാലത്ത് ഫിസിക്‌സും കെമിസ്ട്രിയും പലപ്പോഴും നമ്മളെ ചിലരെയെങ്കിലും വലച്ചിട്ടുണ്ട്. പലതും മനസിലാക്കി പഠിക്കുന്നതിന് പകരം മനപ്പാഠമാക്കിയാണ് പരീക്ഷാഹാളിലേക്ക് പോയിരുന്നത്. എന്നാല്‍ അതില്‍ നിന്നും മാറിയാണ് പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ ഇന്ന് ഫിസിക്‌സ് പഠിക്കുന്നത്. മാത്രമല്ല ഫിസിക്‌സ് അവര്‍ക്കിന്ന് ഇഷ്ടമുള്ള, എളുപ്പമുള്ള വിഷയമാണ്. അതിന് പിന്നില്‍ വിനീത് എന്ന അധ്യാപകന്റെ കഠിനാധ്വാനമുണ്ട്. പഠിക്കാന്‍
അണേലയിലെ ചേട്ടിയാട്ട് കുളത്തിന് ശാപമോക്ഷം; പുതുജീവൻ നൽകി നഗരസഭ
കൊയിലാണ്ടി: ചളിയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ അണലേ-കുറുവങ്ങാട്ടെ ചേട്ടിയാട്ട് കുളത്തിന് അമൃത് പദ്ധതിയിലൂടെ പുതുജീവന്‍ നല്‍കിയിരിക്കുകയാണ്. നവീകരിച്ച കുളത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ മൂന്നിന് വൈകുന്നേരം മൂന്നുമണിക്ക് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല നിര്‍വഹിക്കും. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് നഗരസഭ ഏറ്റെടുത്ത് കുളം നവീകരിച്ചത്. ഒരു കൊല്ലത്തിനുള്ളിലാണ് കുളത്തിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. ചേട്ടിയാട്ട്