Category: വടകര

Total 199 Posts

വിലങ്ങാട് ഉരുള്‍പൊട്ടല്‍: വിലങ്ങാടിന് പ്രത്യേക പാക്കേജ് വേണമെന്ന് ഷാഫി പറമ്പില്‍ എംപി, പരിഗണിക്കാമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍

വടകര: വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് റവന്യൂമന്ത്രി ഉറപ്പു നല്‍കിയതായി ഷാഫി പറമ്പില്‍ എംപി. വയനാട് ദുരന്തമേഖലയിലുള്ള എംപി കല്‍പ്പറ്റയില്‍ വെച്ചാണ് റവന്യൂവകുപ്പ് മന്ത്രി കെ. രാജനെ കണ്ട് ഇക്കാര്യം ആവശ്യപ്പെത്. വിഷയം ഗൗരവപൂര്‍വം കാണുന്നുവെന്നും ഉടന്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്നു പരിശോധിക്കാനും

പുറമേരിയില്‍ കുട്ടികളുമായി പോയ സ്‌കൂള്‍ ബസ്സില്‍ നിന്നും പുക; അധ്യാപകന്റേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലില്‍ സുരക്ഷിതരായി കുരുന്നുജീവനുകൾ

പുറമേരി: സ്കൂൾ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഇരിങ്ങണ്ണൂർ കച്ചേരി യു പി സ്കൂൾ ബസിൽ നിന്നാണ് പുക ഉയർന്നത്. രാവിലെ 9.15 ഓടെ വിദ്യാർത്ഥികളുമായി സ്കൂളിലേക്ക് വരുന്നതിനിടെയാണ് സംഭവം. വെള്ളൂർ നടേമ്മൽ പീടികയിൽ ബസ് എത്തിയപ്പോൾ ബസിനടിയിൽ നിന്ന് അസാധാരണമായ രീതിയിൽ പുക ഉയരുകയായിരുന്നു. 20 ഓളം കുട്ടികൾ ഈ സമയത്ത്

വടകര ആയഞ്ചേരി മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു : മരണം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെ

ആയഞ്ചേരി: മംഗലാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദുബായിൽ മരിച്ചു. മംഗലാട് തേറത്ത് അഫ്നാസാണ് മരിച്ചത്. മുപ്പത്തിയൊൻപത് വയസായിരുന്നു. സന്ദർശക വിസയിൽ കുടുംബത്തോടൊപ്പം ദുബൈയിലെത്തിയ അഫ്നാസ് നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകനാണ്. ഭാര്യ : അശിദത്ത് മക്കൾ: ഹയിറ,ഹൈറിക്ക്. സഹോദരി: തസ്നിമ.

പയ്യോളിയ്ക്കും വടകരയ്ക്കുമിടയില്‍ ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് എക്‌സിക്യൂട്ടീവില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു

പയ്യോളി: തീവണ്ടി യാത്രയില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യാത്രികന് കുത്തേറ്റു. ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് പയ്യോളിയ്ക്കും വടകരയ്ക്കുമിടയിലാണ് സംഭവം. ആലപ്പി – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ വെച്ച് കോച്ചിനുള്ളില്‍ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാള്‍ക്കാണ് കുത്തേറ്റത്. മറ്റൊരു യാത്രക്കാരന്‍ സ്‌ക്രൂ ഡൈവര്‍ ഉപയോഗിച്ചാണ് കുത്തിയത്. ആക്രമിച്ചയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.

വടകരയ്ക്കും കോഴിക്കോടിനുമിടയിലെ ദേശീയപാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ അറിയാം

വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായ വടകര – കോഴിക്കോട് ദേശീയ പാതയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. ദേശീയപാത 66ല്‍ നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാലാണ് വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി, കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.

കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരം ആരംഭിച്ചു; വലഞ്ഞ് യാത്രക്കാര്‍

കൊയിലാണ്ടി: കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ ഒരു വിഭാഗം സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച ബസ് സമരം ഭാഗികം. രാവിലെ വടകര – കൊയിലാണ്ടി റൂട്ടില്‍ ചുരുക്കം ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ഇതോടെ യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. സ്ഥിരമായി പോവുന്ന ബസിനെ കാത്ത് നില്‍ക്കുന്നവര്‍ക്ക് അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരം വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കൊയിലാണ്ടി –

മടപ്പള്ളിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; വടകര സ്വദേശിയായ ഡ്രൈവർ അറസ്റ്റിൽ

മടപ്പള്ളി: മടപ്പള്ളിയിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ്‌ ഫുറൈസ് ഖിലാബിനെ (24) ആണ് ചോമ്പാല പോലീസ്‌ അറസ്റ്റ് ചെയ്തത്. അമിത വേഗതയിൽ വാഹനം ഓടിച്ചു, അശ്രദ്ധമായി വാഹനം ഓടിച്ചു, എന്നീ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

വടകര മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു

വടകര: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞു. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക.

സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുട്ടികളെ ഇടിച്ചു വീഴ്ത്തി, പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും; വടകര മടപ്പള്ളിയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

വടകര: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ

ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; നാദാപുരം പുറമേരി ടൗണിലെ ഹോട്ടൽ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി

പുറമേരി: ഹോട്ടലിൽ നിന്ന് ഉച്ചയൂൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി. പുറമേരി ടൗണിലെ ജനത ഹോട്ടലിൽ നിന്നാണ് യുവാവിന് സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി ലഭിച്ചത്. ശനിയാഴ്ചയാണ് യുവാവ് ഹോട്ടലിൽ നിന്നും ഉച്ചയൂൺ കഴിച്ചത്. ഇയാളുടെ പരാതിയെ തുടർന്ന് ഇന്നലെ വൈകീട്ടോടെ ആരോ​ഗ്യ വകുപ്പ് ഹോട്ടൽ താത്ക്കാലികമായി അടച്ചുപൂട്ടി. ലൈസൻസ്, തൊഴിലാളികളുടെ ഹെൽത്ത് കാർഡ്, കുടിവെള്ള