Category: ആരോഗ്യം

Total 214 Posts

കൊളസ്‌ട്രോള്‍ കൂടുതലാണോ? എങ്കില്‍ ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞേക്കൂ

തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാകും. ശരീര താപനില കുറയുന്നത് കാരണം കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിക്കാന്‍ താല്‍പര്യം തോന്നുന്നതാണ് ഇതിന് കാരണം. എന്നാല്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കാതെ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ക്കു പിന്നാലെ പോയാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള ഘടകങ്ങളുടെ അളവ് കൂടുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ധമനികള്‍ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ഗുരുതരമായ

നടുവേദനയും കഴുത്തുവേദനയും നിസാരമായി കാണരുതേ, ശരിയായ രോഗനിർണയവും പ്രതിരോധവും പ്രധാനം; നോക്കാം വിശദമായി

അസഹനീയമായ കഴുത്തുവേദന, പുറംവേദന അല്ലെങ്കിൽ നടുവ് നിവർത്താൻ സാധിക്കാത്ത തരത്തിലുള്ള വേദന ഇന്ന് ഒട്ടുമുക്കാൽ വ്യക്തികളും അനുഭവിച്ചു വരുന്ന ഒരു പ്രതിസന്ധിയാണ്. ചെറുപ്പക്കാർ മുതൽ പ്രായമായവർ വരെ ഇതിനു കീഴ്പ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ ഒരു കാര്യം തന്നെയാണ്. ജോലി ചെയ്യുന്ന മുതിർന്നവരിൽ വൈകല്യത്തിനുള്ള ഏറ്റവും സാധാരണ കാരണം നടുവ് വേദന/കഴുത്തു വേദനയാണ്. എന്നാൽ എടുത്തു പറയേണ്ട

തലകറക്കമുണ്ടോ? ബി.പി കുറയുന്നതിന്റെ ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ

ചെറിയൊരു തലകറക്കം തോന്നിയാല്‍ പലരും സംശയിക്കും, ബി.പി കൂടിയതാണോബി.പിയിലെ ഏറ്റക്കുറച്ചലുകള്‍ പലരുടെയും പ്രശ്‌നമാണ്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…

കുളിച്ച് കുട്ടപ്പന്‍മാരായി ചിക്കന്‍പോക്‌സിനെ നേരിടാം! രോഗം വന്നാലോ പകരാതിരിക്കാനോ എന്ത് ചെയ്യണം? ഡോ.ഷിംന അസീസ് പറയുന്നു

ഡ്യൂഡ്രോപ്‌സ് എന്ന് കേട്ടിട്ടില്ലേ, അത് തന്നെ, മഞ്ഞുതുള്ളി. രണ്ട് ദിവസത്തേക്കൊരു പനിയും തലവേദനയും ക്ഷീണവുമൊക്കെ കഴിഞ്ഞ് ദേഹത്ത് അങ്ങിങ്ങായി ചുവന്ന പാടുകള്‍ വരുന്നെന്ന് കരുതുക. കുറച്ച് നേരം കഴിയുമ്പോള്‍ അവയെല്ലാം പതുക്കേ വെള്ളം നിറഞ്ഞ കുരുക്കളായി, നേരത്തേ പറഞ്ഞ ഡ്യൂ ഡ്രോപിനോളം ഭംഗിയുള്ള കുരുക്കളായി മാറും. ആ സുന്ദരന്‍ കുരുക്കളെ നോക്കി ആരായാലും രോഗനിര്‍ണയം നടത്തിപ്പോകും-

തടി കുറയ്ക്കാനായി ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? എങ്കില്‍ ഈ പ്രശ്‌നം വരാതെ ശ്രദ്ധിക്കണേ

അമിതവണ്ണം ഉള്ളവരെ സംബന്ധിച്ച് അത് കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിന് ആവശ്യമായി വരാം. വണ്ണം കുറയ്ക്കാന്‍ ഡയറ്റോ വര്‍ക്കൗട്ടോ ആശ്രയിക്കുമ്പോള്‍ എപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുന്നത് ഉചിതമാണ്. അല്ലെങ്കില്‍ ഇവ ശരീരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്ര. വണ്ണം

റിഫൈന്‍ഡ് ഓയില്‍ ആണോ അടുക്കളയില്‍ ഉപയോഗിക്കുന്നത്? നിങ്ങളുടെ ആരോഗ്യം അപകടത്തിലാവാം

പാചകത്തിന് റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ചിലര്‍ ആഹാര സാധനങ്ങള്‍ പൊരിച്ചെടുക്കാനായി റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ചിലരാകട്ടെ മൊത്തത്തില്‍ പാചകം ചെയ്യുന്നതിനായി റിഫൈന്‍ഡ് ഓയില്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. ഇത്തരത്തില്‍ പാചകം മുഴുവന്‍ റിഫാന്‍ഡ് ഓയിലില്‍ ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നാച്വറലായി ഉല്‍പാദിപ്പിക്കുന്ന ഓയിലിനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതാണ് റിഫൈന്‍ഡ് ഓയില്‍ എന്ന്

മൂര്‍ച്ഛിച്ചാല്‍ മരണ സാധ്യത കൂടുതലുള്ളതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് ഉടന്‍ ചികിത്സ തേടൂ; വടകരയില്‍ ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കോഴിക്കോട്: ജപ്പാന്‍ ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്യൂലക്‌സ് വിഷ്ണുവായി വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ജപ്പാന്‍ ജ്വരം പരത്തുന്നത്. പന്നികള്‍, ദേശാടന പക്ഷികള്‍ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകള്‍ യാദൃച്ഛികമായി മനുഷ്യരെ കടിക്കുമ്പോഴാണ് മനുഷ്യരില്‍ ജപ്പാന്‍ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപ്പാന്‍ ജ്വരം പകരില്ല. രോഗ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങള്‍

ബി.പി കൂടുതലാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം

തിരക്ക് പിടിച്ച ഈ ജീവിതത്തിനിടയില്‍ രക്തസമ്മര്‍ദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മര്‍ദ്ദത്തിന് പല കാരണങ്ങളുമുണ്ട്. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്

പ്രമേഹരോ​ഗികൾ അരിയാഹാരം പൂർണമായും ഉപേക്ഷിക്കണോ? ഭക്ഷണ ക്രമീകരണത്തിലൂടെ പ്രമേഹം നിയന്ത്രിക്കാൻ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം

പ്രമേഹം ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. പല കാരണങ്ങളാലാണ് പ്രമേഹം ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയുടെയും പൊതുവായ ആഹാരരീതി, കഴിക്കുന്ന മരുന്നിന്റെ അളവ്, ഉറക്കത്തിന്റെ ദൈർഘ്യം എന്നിവയുടെയുമൊക്കെ അടിസ്ഥാനത്തിലാണ് ആഹാരരീതി ചിട്ടപ്പെടുത്തേണ്ടത്. ചിട്ടയായ ആഹാരക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെയും അതിനെത്തുടർന്നുണ്ടാകാവുന്ന പല പ്രശ്നങ്ങളെയും വലിയൊരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും. അരിയാഹാരം പൂർണമായും ഒഴിവാക്കേണ്ട