Category: ആരോഗ്യം

Total 209 Posts

സ്‌ട്രോബറിയും നട്‌സും പിന്നെ കുറച്ച് ഇലക്കറികളും; കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാനിതാ അഞ്ച് ഭക്ഷണങ്ങള്‍

മക്കള്‍ക്ക് ഇഷ്ട ഭക്ഷണമാരുക്കുന്നതും കഴിപ്പിക്കുന്നതും എന്നും അച്ഛനമ്മമാര്‍ക്ക് ടെന്‍ഷനാണ്, ഇഷ്ട ഭക്ഷണമായിട്ടു പോലും മക്കള്‍ നേരാവണ്ണം ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച് പല രക്ഷിതാക്കളും പരാതി പറയാറുമുണ്ട്. കൊവിഡ് കാലത്താണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍ കേട്ടിട്ടുള്ളത്. സ്‌ക്കൂള്‍ കൂടെ അടച്ചു പൂട്ടിയതോടെ പല കുട്ടികളും ഓട്ടവും ചാട്ടവുമെല്ലാം നിര്‍ത്തി മൊബൈല്‍ ഫോണിലായിരുന്നു ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ചിരുന്നത്.

പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കണം; ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ അറിയാം

ശരീരഭാരം കുറയ്ക്കാനായി പലവിധ ഡയറ്റ് പിന്തുടര്‍ന്നവരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആഹാര സാധനങ്ങളിലൊന്നാണ് ഈന്തപ്പഴം. എന്നാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്‍ക്കും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴം. പ്രത്യേകിച്ച് പുരുഷന്മാര്‍ക്ക്. ഈന്തപ്പഴം പുരുഷന്മാര്‍ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം,

കൊളസ്‌ട്രോളിനെ പിടിച്ചുനിര്‍ത്താം ഭക്ഷണകാര്യങ്ങളില്‍ അല്പം ശ്രദ്ധകാണിച്ചാല്‍; ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയാം

ആരോഗ്യത്തിന് ഏറെ പ്രശ്‌നമാണ് അമിതമായ കൊളസ്‌ട്രോള്‍. കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. കൊളസ്‌ട്രോള്‍ നിയന്ത്രണാതീതമായാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടുകയും മരുന്ന് കഴിക്കുകയും വേണം. അതുപോലെ തന്നെ ഭക്ഷണ കാര്യങ്ങളിലും ജീവിതശൈലിയിലും ചില മാറ്റങ്ങളും നിര്‍ബന്ധമാണ്. ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത്

മഴയ്ക്ക് അകമ്പടിയായി രോഗങ്ങളുമിങ്ങെത്തി, ഭയം കാരണം കുട്ടികളെ സ്കൂളില്‍ വിടാന്‍ ആശങ്കയുണ്ടോ? ഇതാ ചില മുന്‍കരുതലുകള്‍

മഴക്കാലം കനക്കുന്നതോടെ വരിവരിയായി കടന്നുവരുന്ന രോഗങ്ങൾ നമ്മുടെ പേടിസ്വപ്നമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരുന്ന പകർച്ചവ്യാധികൾ കാരണം കുട്ടികളെ വിശ്വസിച്ച് സ്കൂളിലയക്കാൻ പോലും പല രക്ഷിതാക്കളും ഭയക്കുന്നു. ജോലിക്കായി പുറത്ത് പോവുന്ന മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെറുതേ വീട്ടിലിരുന്നാലും കൊതുകും ഈച്ചയും എലിയുമെല്ലാം രോഗവാഹികളായി കടന്ന് വരും. ഓരോ മഴക്കാലത്തും പുതിയ പുതിയ പേരുകളിൽ

ബ്യൂട്ടിപാര്‍ലറില്‍ പോയി മടുത്തോ? എങ്കിലിതാ മുഖസൗന്ദര്യത്തിന് അഞ്ച് നാടന്‍ വഴികള്‍

സൗന്ദര്യസംരക്ഷണം സ്ത്രീകളെ സംബന്ധിച്ച് വലിയ തലവേദനയാണ്. പലപ്പോഴും ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങിയാണ് പലരും സൗന്ദര്യം നിലനിര്‍ത്തുന്നത്‌. എന്നാല്‍ ഇങ്ങനെ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് അത്ര നല്ലതല്ല. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫേസ്പാക്കുകളാണ് ചര്‍മത്തിന് ഏറ്റവും നല്ലത്. എന്നാല്‍ പലരും ഇതിന് തയ്യാറാകുന്നില്ല എന്നതാണ് സത്യം. അത്തരക്കാര്‍ക്കിതാ, എളുപ്പത്തില്‍ പണച്ചിലവില്ലാതെ മുഖസൗന്ദര്യം

മഴക്കാലത്ത് അസുഖങ്ങള്‍ പതിവാണോ? എങ്കില്‍ ഈ മുന്‍കരുതലുകള്‍ മറക്കരുത്‌

മഴക്കാലമായതോടെ രോഗങ്ങളും വർധിച്ചു വരികയാണ്. കൂടുതൽ ശ്രദ്ധ നൽകി നമ്മുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. മലിനജലത്തിലൂടെ പടരുന്ന വയറിളക്ക രോഗങ്ങൾ, കോളറ, മഞ്ഞപ്പിത്തം,  ടൈഫോയ്‌ഡ്‌ തുടങ്ങിയവക്കെതിരെ ജാഗ്രതവേണം. ആഹാര, കുടിവെള്ള ശുചിത്വം, വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവയിലൂടെയേ ജലജന്യ രോഗങ്ങളെ തടയാനാകൂ. ആഹാരസാധനങ്ങൾ അടച്ചുസൂക്ഷിക്കുകയും പഴകിയതും മലിനമായതും ഒഴിവാക്കുകയും വേണം. പഴങ്ങളും

മഴയത്ത് നനഞ്ഞ മുടി കെട്ടിവക്കല്ലേ! മഴക്കാലത്തും സിംപിളായി മുടി സംരക്ഷിക്കാം, ഇതാ അഞ്ച് ടിപ്‌സുകള്‍

മഴക്കാലം തുടങ്ങിയതോടെ പലരും മുടി സംരക്ഷണം പാതി വഴിയില്‍ ഉപേക്ഷിച്ച മട്ടാണ്. മഴ ഒതുങ്ങിയിട്ട് മതി ഇനി മുടി സംരക്ഷണം എന്നാണോ തീരുമാനം. എങ്കില്‍ അത്തരം തീരുമാനങ്ങള്‍ മാറ്റിക്കോളൂ. എല്ലാ സീസണിലെയും പോലെ മഴക്കാലത്തും മുടി സംരക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മുടി കൊഴിച്ചിലുള്ളവരും ആരോഗ്യകരമായ മുടിയുള്ളവരും മണ്‍സൂണ്‍കാലത്ത് മുടിയില്‍ ശ്രദ്ധിക്കണം. ആരോഗ്യകരമായ ഇടതൂര്‍ന്ന മുടിക്ക് മഴക്കാലത്ത്

അമിതവണ്ണവും കുടവയറുമാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ രാവിലെ ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

ഒരുപാട് പേരുടെ പ്രശ്‌നമാണ് അമിതവണ്ണവും കുടവയറും. മാറിയ ജീവിതശൈലി തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയര്‍ വരാനുള്ള കാരണങ്ങളാണ്. അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗവും അമിത വണ്ണത്തിന് കാരണമാകും. വ്യായാമത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഈ പ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരാം കാണാന്‍ കഴിയും. അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും രാവിലെ ചെയ്യേണ്ട

നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമായി മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ വീട്ടില്‍ എളുപ്പം ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ചില നാടന്‍ പൊടിക്കൈകള്‍; വിശദമായറിയാം

തിളക്കമാര്‍ന്ന മുഖംവും മനോഹരമായ ചര്‍മ്മവും ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. കുറ്റമറ്റ ചര്‍മ്മത്തിന്, വിപണിയില്‍ ലഭ്യമായ വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തിളക്കമുള്ള ചര്‍മ്മം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു ഉല്‍പ്പന്നത്തിലും നമ്മുടെ കണ്ണുകള്‍ ഉടക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചര്‍മ്മം ആരോഗ്യകരമാകുമ്പോള്‍ അവ സ്വാഭാവികമായി തിളക്കമുള്ളതായി

മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ? ഡയറ്റിലുള്‍പ്പെടുത്താം കറുവപ്പട്ട

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. കാലാവസ്ഥാ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വെള്ളത്തിന്റെ പ്രശ്‌നം, സ്ട്രസ് തുടങ്ങി പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഈ പ്രശ്‌നങ്ങളിലേതെങ്കിലുമോ ആയിരിക്കും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നത്. മറ്റ് ഏത് ആരോഗ്യകാര്യത്തിലുമെന്ന പോലെ തന്നെ മുടിയുടെ കാര്യത്തിലേക്ക് വരുമ്പോഴും നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്.