Category: സ്പെഷ്യല്‍

Total 569 Posts

ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമ ഡൗണ്‍ലോഡ് ചെയ്യുന്നവരാണോ? സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും; മുന്നറിയിപ്പുമായി വിദഗ്ധര്‍

കോഴിക്കോട്: ടോറന്റ് വെബ്‌സൈറ്റുകളില്‍നിന്ന് സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും മറ്റും ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ഇനി സൂക്ഷിക്കണമെന്ന് സുരക്ഷാ വിദഗ്ധര്‍. സിനിമകളും മറ്റും ചോർത്തി അപ്‌ലോഡ് ചെയ്യുന്നതും അത്തരം ഉള്ളടക്കം നിയമപരമല്ലാത്ത വെബ്‌സൈറ്റുകളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്നതും ഇന്ത്യയില്‍ ശിക്ഷാര്‍ഹമാണെന്നു മാത്രമല്ല, മറ്റു പല രീതിയിലും അത് ഉപയോക്താക്കളെ ബാധിക്കുമെന്നും സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. സിനിമകളുടെ വ്യാജപതിപ്പുകളടക്കം

വണ്‍ഡേ ട്രിപ്പിന് പോകാം പെരുവണ്ണാമൂഴിയിലേക്ക്; ആസ്വദിക്കാം പശ്ചിമഘട്ടത്തിന്റെയും അണക്കെട്ടിന്റെയും ഭംഗിയും ബോട്ട് യാത്രയും

പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പെരുവണ്ണാമൂഴി. പശ്ചിമഘട്ടത്തിനോട് ചേര്‍ന്നുനില്‍ക്കുന്ന ഈ സ്ഥലത്തിന്റെ ഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ചക്കിട്ടപ്പാറ പഞ്ചായത്തിലാണ് പെരുവണ്ണാമൂഴിയുള്ളത്. അണക്കെട്ട്, റിസര്‍വോയര്‍, കുട്ടികളുടെ പാര്‍ക്ക്, മലബാര്‍ വന്യജീവി സങ്കേതം, പൂന്തോട്ടം, മുതല വളര്‍ത്തല്‍ കേന്ദ്രം, സോളാര്‍ ബോട്ട് സര്‍വ്വീസ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. പെരുവണ്ണാമൂഴി ടൂറിസം വികസന പദ്ധതിയുടെ

നിങ്ങളുടെ ഫോണില്‍ ഈ ആപ്പുകളുണ്ടോ? പെട്ടന്ന് നീക്കം ചെയ്തില്ലെങ്കില്‍ പണിപാളും; പത്ത് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഗൂഗിള്‍ പ്ലേ സ്റ്റോർ

കോഴിക്കോട്: ആറു കോടിയിലേറെ പേർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ആപ്പുകൾ ബാങ്കിങ് വിശദാംശങ്ങൾ ഉൾപ്പെടെ ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നതായി റിപ്പോർട്ട്. ഫോൺ നമ്പറുകളും മറ്റ് പ്രധാന വിവരങ്ങളും ഉൾപ്പെടെയുള്ള ഡേറ്റയാണ് ശേഖരിക്കുന്നത്. ഇത്തരത്തിൽ ഡേറ്റ ചോർത്തിയ 10 ആപ്പുകൾ പ്ലേ സ്റ്റോറിൽ ഗൂഗിൾ നിരോധിച്ചു. ടെക് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകള്‍ പ്രകാരം നിരോധിക്കിപ്പെട്ട ആപ്പുകൾ

വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അറിഞ്ഞിരിക്കണം ഹസാർഡ് ലൈറ്റ് ഉപയോഗിക്കേണ്ടതെപ്പോഴൊക്കെയാണെന്ന്

വാഹനം ഓടിക്കാൻ അറിയാമെങ്കിലും പലപ്പോഴും വാഹനത്തെ പറ്റി നന്നായി മനസ്സിലാക്കിയിട്ടുള്ളവർ ആയിരിക്കില്ല പലരും. വാഹനത്തിലെ ഹസാർഡ് ലൈറ്റുകളെന്താണെന്നും അവയുടെ ഉപയോഗം എന്താണെന്നും എപ്പോഴൊക്കെയാണ് ഇത് പ്രവര്‍ത്തിപ്പിക്കേണ്ടതെന്നുമൊക്കെ പലര്‍ക്കും നിശ്ച്ചയമില്ല. അപകടങ്ങൾക്ക് വഴിയൊരുക്കാതിരിക്കാൻ കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽക്കുകയാണ് കേരള പോലീസ്… വാഹനത്തിന്‍റെ നാല് ടേർണിംഗ് ഇൻഡിക്കേറ്ററുകളും ഒരുമിച്ച്‌ പ്രവര്‍ത്തിപ്പിക്കുന്നതിനെയാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് എന്ന് പറയുന്നത്. വാഹനത്തിലെ

ഇത് കണ്ണന്റെ സ്വന്തം ജസ്‌ന; വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി കൊയിലാണ്ടിക്കാരി എത്തി

വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: വിഷുദിനത്തിൽ ഗുരുവായൂരപ്പന് കൈനീട്ടവുമായി കൊയിലാണ്ടി സ്വദേശി ജസ്‌ന സലിം എത്തി. താൻ വരച്ച ഉണ്ണിക്കണ്ണന്റെചിത്രവുമായി. ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ മാത്രമാണ് ജസ്‌ന വരയ്ക്കുന്നത്. ഇതുവരെ അറൂനൂറിലേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വെണ്ണയുണ്ണുന്ന ഉണ്ണിക്കണ്ണനാണ് ജസ്‌നയുടെ വരകളിൽ ഇപ്പോൾ തെളിയുന്നത്. ഇസ്ലാം മത വിശ്വാസിയായ ജസ്‌ന സലീം കഴിഞ്ഞ എട്ടു വർഷങ്ങളായി ഗുരുവായൂരിലെത്തി

മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം, റീല്‍സും കാണാം; പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്

    കോഴിക്കോട്: സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്സ്ആപ്പ് അപ്ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ്

ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് ദൃശ്യഭംഗി നേരിട്ട് ആസ്വദിക്കാം; യാത്ര തിരിക്കാം പാങ്കോങ്ങിലേക്ക് -വീഡിയോ

ബോളിവുഡ് ചിത്രം ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് രംഗം ഓര്‍ക്കുന്നുണ്ടോ? മഞ്ഞ സ്‌കൂട്ടര്‍ ഓടിച്ച് ആമിര്‍ഖാന്റെ അടുത്തേക്ക് വരുന്ന കരീന കപൂറിനെ. പശ്ചാത്തലത്തില്‍ നീലനിറത്തിലുള്ള മനോഹരമായ തടാകവും തീരവുമൊക്കെ കണ്ടില്ലേ. ഏതോ ആര്‍ട്ടിസ്റ്റിന്റെ ഭാവനയില്‍ വിരിഞ്ഞ ചിത്രമെന്ന് തോന്നിപ്പിക്കുന്ന ആ സ്ഥലത്തിന്റെ പേരാണ് പാങ്കോങ് തടാകം. അതിമനോഹരമായ ഭൂപ്രകൃതിയുള്ള പാങ്കോങ് തടാകത്തിലേക്കുള്ള ഒരു യാത്രയിലെ കാഴ്ചകളാണ് വീഡിയോയില്‍.

കളരി കളരിക്ക് പുറത്ത്; വർഷങ്ങൾ പലതു പിന്നിട്ടിട്ടും പാഠ്യപദ്ധതിയിൽ ഇടം പിടിക്കാനാവാതെ കളരി പഠനം

പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി സ്കൂളുകളിൽ കളരി പരിശീലനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന സർക്കാർ പ്രഖ്യാപനത്തിന് ചുവട് പിഴച്ചിട്ട് വർഷങ്ങൾ. 2008- നവമ്പറിലാണ് ഈ ആയോധന കലയെ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന്റെ പ്രാഥമിക നടപടികൾ സർക്കാർ ആരംഭിച്ചത്. 2010- ജൂലൈ മാസത്തോടെ സംസ്ഥാനത്തെ സ്കൂളുകളിൽ കളരി പഠനത്തിനായി വിദ്യാർത്ഥികളെ കച്ചകെട്ടിക്കാനായിരുന്നു തീരുമാനം. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും

ജല ശുദ്ധീകരണത്തിനായി 400 കോടി രൂപ, സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 79 കോടി, ഭവന പദ്ധതിക്കായി 8 കോടിയും ആധുനിക ശ്മശാനത്തിനായി രണ്ടു കോടിയും; നാടിൻറെ വികസനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി കൊയിലാണ്ടി നഗരസഭ ബഡ്ജറ്റ്

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ 2022 – 23 ബഡ്ജറ്റ് അവതരിപ്പിച്ചു. വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യനാണു റിപ്പോർട്ട് അവതരിപ്പിച്ചത്. നാടിൻറെ വികസനത്തിനും കുടിവെള്ളത്തിനും മുൻഗണന നൽകി ജനപ്രിയ ബജറ്റാണിത്. കാർഷിക മേഖലക്കും നീർതട സംരക്ഷണത്തിനും നഗരസൗന്ദര്യവൽക്കരണത്തിനും പ്രാമുഖ്യം നൽകിയിട്ടുണ്ട്. കൊയിലാണ്ടി നഗരത്തെ സമ്പൂര്‍ണ്ണ വൈഫൈ നഗരമാക്കി മാറ്റാനും പദ്ധതിയുണ്ട്. വിദ്യാർത്ഥികൾക്കാണ് നിരവധി പദ്ധതികളൊരുങ്ങിയിട്ടുണ്ട്. നഗരസഭയില്‍

ഓടുന്ന കാറില്‍ നിന്ന് ഡോര്‍തുറന്ന് പുറത്തേക്ക്, ഡോറില്‍ മുറുകെ പിടിച്ചു കുരുന്നുകൈകള്‍; മൂന്നുവയസ്സുള്ള കുട്ടിയുടെ അതിജീവന വീഡിയോ കാണാം

മാതാപിതാക്കളുടെ ജീവനാണ് കുട്ടികള്‍. അവരുടെ സുരക്ഷയാണ് മറ്റെന്തിനേക്കാളും മാതാപിതാക്കള്‍ക്ക് വലുത്. എന്നാല്‍ ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്ക് ഉണ്ടാകുന്ന അശ്രദ്ധ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കാറുണ്ട്. അത്തരമൊരു അശ്രദ്ധയില്‍ നിന്നും ഭാഗ്യം കൊണ്ട് മാത്രം ഒരു കുഞ്ഞ് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. ഓടുന്ന കാറില്‍ നിന്ന് പുറത്തേക്ക് വീണ കുഞ്ഞ് ഡോറില്‍ മുറുകെ പിടിച്ചു നില്‍ക്കുന്ന