Category: വടകര

Total 200 Posts

പുറമേരിയില്‍ സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം; പോലീസ് അന്വേഷണം ആരംഭിച്ചു

പുറമേരി: പുറമേരിയിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം. മകൻ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പുറമേരി രയരോത്ത് ബാബുവിന്റെ മകൻ സിദ്ധാർത്ഥ് ബാബുവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. തുടർന്ന് ബന്ധുക്കളും കുടുംബവും തിരച്ചിൽ

വടകരയില്‍ മത്സ്യത്തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

വടകര: ട്രെയിന്‍ തട്ടി വടകരയില്‍ മത്സ്യത്തൊഴിലാളി മരിച്ചു. കുരിയാടി കോയാന്റെ വളപ്പില്‍ കെ.വി രജീഷാണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. റെയില്‍വേ അടിപ്പാത നിര്‍മ്മാണം നടക്കുന്ന പൂവാടന്‍ ഗേറ്റിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. സമീപത്തെ മറ്റൊരു വഴിയിലൂടെ നടന്ന് റെയില്‍ പാത കടക്കുമ്പോഴാണ് ട്രെയിന്‍ തട്ടിയത്. തെറിച്ച് വീണ രജീഷിനെ

തെരുവുനായകള്‍ കുറുകെ ചാടി അപകടം: ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയായ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

വടകര: തെരുവുനായകള്‍ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് വടകര സ്വദേശിയ്ക്ക് ദാരുണാന്ത്യം. ചോമ്പാല ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ആവിക്കര റോഡിലെ പുതിയ പറമ്പത്ത് അനില്‍ ബാബു എന്ന ചൈത്രം ബാബു ആണ് മരിച്ചത്. നാല്‍പ്പത്തി ഏഴ് വയസ്സായിരുന്നു. ഇന്നലെ വൈകിട്ട് കണ്ണൂക്കര- ഒഞ്ചിയം റോഡില്‍ വെച്ചാണ് സംഭവം. ഒരു കൂട്ടം തെരുവു നായകള്‍ റോഡിന്

വടകര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു

വടകര: വടകര സ്വദേശി ഖത്തറിലെ ദോഹയില്‍ അന്തരിച്ചു. മുനിസിപ്പല്‍ മുക്കോലഭാഗം ചാത്തോത്ത് അഷ്റഫ് ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറിലെ താമസ സ്ഥലത്തായിരുന്നു മരണം. പതിനാറ് വര്‍ഷത്തോളമായി പ്രമുഖ ഫാര്‍മസി ശൃംഖലയായ വെല്‍കെയര്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന അഷ്റഫ് നിലവില്‍ ഫിനാന്‍സ് മാനേജറാണ്. ഭാര്യ: സഫാരിയ. മക്കള്‍: ഷിനാസ് അഷ്റഫ്, ശാസില്‍ അഷ്റഫ്.

വടകര ഓര്‍ക്കാട്ടേരിയില്‍ ഒഴിക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരിയില്‍ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. കൊമ്മിണിക്കാഴ മീത്തലെ പറമ്പില്‍ വിജീഷിനെയാണ് ബുധനാഴ്ച്ച വൈകീട്ടോടെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. നടക്കുതാഴെ ചോറോട് കനാലിലാണ് സംഭവം. ഇന്നലെ ഏറെനേരം പൊലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കണ്ടത്താനായിരുന്നില്ല. പിന്നീട് തിരച്ചില്‍ ഇന്ന് രാവിലെ ഏഴ്മണിയോടെ വീണ്ടും തുടരുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴയും ഒഴുക്കും

വടകരയില്‍ ഒരുവര്‍ഷം മുമ്പ് വിവാഹിതയായ യുവതി ഭര്‍ത്തൃവീട്ടില്‍ മരിച്ചനിലയില്‍

വടകര: കൂട്ടങ്ങരത്ത് യുവതിയെ ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കൂട്ടങ്ങരത്ത് കുനിയില്‍ അരുണിന്റെ ഭാര്യ അശ്വിനിയാണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഫോണുമായി വീടിന്റെ മുകള്‍നിലയിലേക്കുപോയ അശ്വിനിയെ പിന്നീട് കിടപ്പുമുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അരുണ്‍ ഗള്‍ഫിലാണ്. ഭര്‍ത്താവിന്റെ അമ്മ മാത്രമേ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. പുതുപ്പണം

വടകര കോട്ടപ്പള്ളിയില്‍ നാല് വയസുകാരിയുള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു; കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു

വടകര: വടകര കോട്ടപ്പള്ളിയില്‍ നാല് വയസുകാരി ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. കോട്ടപ്പള്ളി, പൈങ്ങോട്ടായി ഭാഗങ്ങളിലാണ് വൈകിട്ട് കുറുക്കന്റെ ആക്രമണമുണ്ടായത്. പരിക്കേറ്റവര്‍ ജില്ല ആശൂപത്രിയില്‍ ചികിത്സ നേടി. കാലിനും കൈക്കുമാണ് മിക്കവര്‍ക്കും കടിയേറ്റിട്ടുള്ളത്. കുറുക്കനെ നാട്ടുകാര്‍ തല്ലിക്കൊന്നു.  

വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍

വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്. ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു

വടകര ഏറാമലയിൽ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുള്ളതായി പ്രാഥമിക നിഗമനം

ഏറാമല: ഏറാമല പഞ്ചായത്തിലെ തോട്ടുങ്ങലില്‍ വയോധികന്റെ മൃതദേഹം വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തി. ഊട്ടുകണ്ടി രാധാകൃഷ്ണന്‍ ആണ് മരിച്ചത്. അറുപത്തൊന്ന് വയസ്സായിരുന്നു. പരേതനായ കുഞ്ഞിരാമന്‍ അടിയോടിയുടെയും ജാനകിഅമ്മയുടെയും മകനാണ്. ചെന്നൈയില്‍ കച്ചവടക്കാരനായ ഇയാള്‍ കുറച്ചു നാളായി നാട്ടില്‍ താമസിച്ച് വരികയായിരുന്നു. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാത്തതിനെ തുടര്‍ന്ന് ചൊവ്വാഴച്ച വൈകുന്നേരത്തോടെ സഹോദരി വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

‘നിന്റെ മകന്റെ വലത് കൈ കൊത്തി എടുക്കും’, എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറിയുടെ മകന്റെ ഭാര്യവീട്ടില്‍ ഭീഷണിക്കത്തും റീത്തും; അന്വേഷണം ആരംഭിച്ച് പോലീസ്

വടകര: എസ്.എന്‍.ഡി.പി യോഗം വടകര യൂണിയന്‍ സെക്രട്ടറി പി.എം രവീന്ദ്രനു നേരെ ഭീഷണിക്കത്തും റീത്തും. ചെക്കോട്ടി ബസാര്‍ കൊളങ്ങരക്കണ്ടിയിലെ മകന്റെ ഭാര്യ വീട്ടിലാണ് റീത്തും ഭീഷണിക്കത്തും കൊണ്ടുവെച്ചത്. യൂനിയന്‍ സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ചില്ലെങ്കില്‍ മകന്റെ കൈവെട്ടിയെടുക്കുമെന്നാണ് ഭീഷണി. കത്തില്‍ പറയുന്നത് ഇങ്ങനെയാണ് എസ്.എന്‍.ഡി.പിയുടെ സെക്രട്ടറി സ്ഥാനത്ത് നില്‍ക്കുന്ന പി.എം.രവി അറിയാന്‍ വേണ്ടി. ഒരു പാട് തവണയായി