Category: ആരോഗ്യം
ദിവസവും ഓട്സ് കഴിക്കാറുണ്ടോ? ആരോഗ്യത്തിന് എങ്ങനെ ഗുണം ചെയ്യുമെന്നറിയണ്ടേ!
അസുഖമുള്ളവര്‍ക്കും ഡയറ്റ് ചെയ്യുന്നവര്‍ക്കും മാത്രമല്ല, ഏവര്‍ക്കും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്ന ആഹാരമാണ് ഓട്സ്. പ്രഭാതഭക്ഷണത്തില്‍ ഓട്സ് ഉള്‍പ്പെടുത്തുന്നത് ധാരാളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നതായി വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായകരമായ വിറ്റാമിന്‍ ബി കൂടിയ തോതില്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഗോതമ്പില്‍ അടങ്ങിയിട്ടുള്ളതിനെക്കാളും കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ എന്നിവ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊളസ്ട്രോള്‍
ശരീരവണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ഈ ശീലങ്ങള്‍ ഉപേക്ഷിക്കൂ
അമിതവണ്ണം പലരുടെയും പ്രശ്നമാണ്. നമ്മള് കഴിക്കുന്ന പല ആഹാര സാധനങ്ങളും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും അതുവഴി അമിതവണ്ണത്തിനും വഴിവെക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആഹാരകാര്യത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പറയാം. രാത്രിയില്‍ ചായയോ കാപ്പിയോ കഴിക്കുന്ന ശീലം ഒട്ടും നല്ലതല്ല. എന്നാല്‍ പുതിനച്ചായ കഴിക്കുന്നത് നല്ലതാണ്. കാരണം ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കൊഴുപ്പെരിച്ചുകളയാനുമെല്ലാം സഹായിക്കും. ഇക്കാര്യങ്ങളെല്ലാം
താരന് അകറ്റാനുള്ള വഴി നിങ്ങളുടെ അടുക്കളയിലുണ്ട്; എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാല് ഹെയര്‍ പാക്കുകള്‍ പരിചയപ്പെടാം
മുടികൊഴിച്ചിലിന് കാരണമാകുന്ന പ്രധാന വില്ലനാണ് താരന്. പല കാരണങ്ങള്‍ കൊണ്ടും താരന് ഉണ്ടാകാം. താരനെ നേരിടാന്‍ ഷാമ്പൂകളും മറ്റും പതിവായി ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തെ തന്നെ ബാധിക്കാറുണ്ട്. എന്നാല്‍ മുടി നശിക്കുമെന്ന പേടിയില്ലാതെ താരനെ ഓടിക്കാന്‍ ചില വഴികളുണ്ട്. നമ്മുടെ അടുക്കളയില്‍ തന്നെയുള്ള ഉല്പന്നങ്ങള് ഇതിന് ഉപയോഗിക്കാം. അവ ഏതെന്നു പറയാം തൈര്: തൈരില്‍ മുടിക്ക്
ഗ്യാസ് ട്രബിളിനെ നിസാരമായി കാണരുതേ, ഈ അവയവത്തെ ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകും
ഏറിയും കുറഞ്ഞും എല്ലാവര്‍ക്കുമുള്ള പ്രശ്നമാണ് ഗ്യാസ് ട്രബിള്‍. ദഹനക്കുറവും ആഹാരം കൃത്യസമയത്ത് കഴികാത്തതുമെല്ലാം ഇതിന് കാരണമാകാം. ഗ്യാസ് ട്രബിള്‍, അസിഡിറ്റി, മലബന്ധം എന്നിങ്ങനെ ഒരുപിടി പ്രയാസങ്ങള്‍ ദഹനക്കുറവിന്റെ ഭാഗമായി ഉണ്ടാകാം. എന്നാല്‍ ആളുകള്‍ പൊതുവെ ഇത് അവഗണിക്കുകയാണ് പതിവ്. കലശലായ വേദന വരുമ്പോഴോ മറ്റോ എന്തെങ്കിലും മരുന്ന് കഴിക്കുന്നതല്ലാതെ പൊതുവെ കൃത്യമായി ചികിത്സിക്കാറില്ല. എന്നാല്‍ ഏറെക്കാലം
ഭക്ഷണശേഷം ചായ കുടിക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ പേടിക്കണം! ഭക്ഷണശേഷമുള്ള ഈ ശീലങ്ങള്‍ നിങ്ങളെ രോഗിയാക്കും
ഭക്ഷണ കാര്യത്തില്‍ പലര്‍ക്കും പല ശീലങ്ങളാണ്. ചിലര്‍ കൃത്യ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ ചിലരാകട്ടെ ഒരുപാട് നേരം വൈകിയാണ് ഭക്ഷണം കഴിക്കുന്നത്. ഇതില്‍ നിന്നല്ലൊം വ്യത്യസ്തമായി വയറ് നിറയെ ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ഉറങ്ങുന്നവരുമുണ്ട്. എന്നാല്‍ കാര്യയായ ആരോഗ്യപ്രശ്നങ്ങള്‍ വരുമ്പോള്‍ മാത്രമാണ് നമ്മള് ഭക്ഷണ ശീലങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. പലപ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിച്ചിട്ടും അവയൊന്നും ഫലത്തില്‍
സ്ട്രോബറിയും നട്സും പിന്നെ കുറച്ച് ഇലക്കറികളും; കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കാനിതാ അഞ്ച് ഭക്ഷണങ്ങള്‍
മക്കള്‍ക്ക് ഇഷ്ട ഭക്ഷണമാരുക്കുന്നതും കഴിപ്പിക്കുന്നതും എന്നും അച്ഛനമ്മമാര്‍ക്ക് ടെന്‍ഷനാണ്, ഇഷ്ട ഭക്ഷണമായിട്ടു പോലും മക്കള്‍ നേരാവണ്ണം ഭക്ഷണം കഴിക്കാത്തതിനെക്കുറിച്ച് പല രക്ഷിതാക്കളും പരാതി പറയാറുമുണ്ട്. കൊവിഡ് കാലത്താണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതല്‍ കേട്ടിട്ടുള്ളത്. സ്ക്കൂള് കൂടെ അടച്ചു പൂട്ടിയതോടെ പല കുട്ടികളും ഓട്ടവും ചാട്ടവുമെല്ലാം നിര്‍ത്തി മൊബൈല്‍ ഫോണിലായിരുന്നു ഒരു ദിവസത്തിന്റെ മുക്കാല്‍ ഭാഗവും ചെലവഴിച്ചിരുന്നത്.
പുരുഷന്മാര് ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കണം; ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ അറിയാം
ശരീരഭാരം കുറയ്ക്കാനായി പലവിധ ഡയറ്റ് പിന്തുടര്ന്നവരുടെ ലിസ്റ്റില്‍ തീര്‍ച്ചയായും ഉണ്ടായിരിക്കേണ്ട ആഹാര സാധനങ്ങളിലൊന്നാണ് ഈന്തപ്പഴം. എന്നാല്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമല്ല, എല്ലാവര്ക്കും ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഈ പഴം. പ്രത്യേകിച്ച് പുരുഷന്മാര്ക്ക്. ഈന്തപ്പഴം പുരുഷന്മാര്ക്ക് കൂടുതല്‍ ഫലപ്രദമാണെന്ന് പഠനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. കാല്‍സ്യം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ ബി6, വിറ്റാമിന്‍ കെ, പ്രോട്ടീന്‍, മാംഗനീസ്, മഗ്നീഷ്യം,
കൊളസ്ട്രോളിനെ പിടിച്ചുനിര്‍ത്താം ഭക്ഷണകാര്യങ്ങളില്‍ അല്പം ശ്രദ്ധകാണിച്ചാല്; ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ അറിയാം
ആരോഗ്യത്തിന് ഏറെ പ്രശ്നമാണ് അമിതമായ കൊളസ്ട്രോള്‍. കൊളസ്ട്രോളിന്റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കൂട്ടാം. കൊളസ്ട്രോള്‍ നിയന്ത്രണാതീതമായാല്‍ തീര്‍ച്ചയായും ഡോക്ടറുടെ സഹായം തേടുകയും മരുന്ന് കഴിക്കുകയും വേണം. അതുപോലെ തന്നെ ഭക്ഷണ കാര്യങ്ങളിലും ജീവിതശൈലിയിലും ചില മാറ്റങ്ങളും നിര്‍ബന്ധമാണ്. ചീത്ത കൊളസ്ട്രോള്‍ അഥവാ എല്‍ഡിഎല്‍ തോത്
മഴയ്ക്ക് അകമ്പടിയായി രോഗങ്ങളുമിങ്ങെത്തി, ഭയം കാരണം കുട്ടികളെ സ്കൂളില്‍ വിടാന്‍ ആശങ്കയുണ്ടോ? ഇതാ ചില മുന്‍കരുതലുകള്‍
മഴക്കാലം കനക്കുന്നതോടെ വരിവരിയായി കടന്നുവരുന്ന രോഗങ്ങൾ നമ്മുടെ പേടിസ്വപ്നമാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗം പകരുന്ന പകർച്ചവ്യാധികൾ കാരണം കുട്ടികളെ വിശ്വസിച്ച് സ്കൂളിലയക്കാൻ പോലും പല രക്ഷിതാക്കളും ഭയക്കുന്നു. ജോലിക്കായി പുറത്ത് പോവുന്ന മുതിർന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. വെറുതേ വീട്ടിലിരുന്നാലും കൊതുകും ഈച്ചയും എലിയുമെല്ലാം രോഗവാഹികളായി കടന്ന് വരും. ഓരോ മഴക്കാലത്തും പുതിയ പുതിയ പേരുകളിൽ
ബ്യൂട്ടിപാര്‍ലറില്‍ പോയി മടുത്തോ? എങ്കിലിതാ മുഖസൗന്ദര്യത്തിന് അഞ്ച് നാടന്‍ വഴികള്‍
സൗന്ദര്യസംരക്ഷണം സ്ത്രീകളെ സംബന്ധിച്ച് വലിയ തലവേദനയാണ്. പലപ്പോഴും ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ബ്യൂട്ടിപാര്‍ലറുകളില്‍ കയറിയിറങ്ങിയാണ് പലരും സൗന്ദര്യം നിലനിര്‍ത്തുന്നത്. എന്നാല്‍ ഇങ്ങനെ കെമിക്കലുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് അത്ര നല്ലതല്ല. വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫേസ്പാക്കുകളാണ് ചര്‍മത്തിന് ഏറ്റവും നല്ലത്. എന്നാല്‍ പലരും ഇതിന് തയ്യാറാകുന്നില്ല എന്നതാണ് സത്യം. അത്തരക്കാര്‍ക്കിതാ, എളുപ്പത്തില്‍ പണച്ചിലവില്ലാതെ മുഖസൗന്ദര്യം