Category: ആരോഗ്യം

Total 167 Posts

കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങള്‍ എന്തെല്ലാമെന്നും വിശദമായി നോക്കാം

ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്.

പപ്പായയും പപ്പായ ഇലയും കൊണ്ട് രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂട്ടാം; അറിയാം പ്ലേറ്റ്ലെറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യമായ മറ്റു ഭക്ഷണങ്ങള്‍

രക്തത്തിലെ പ്രധാന ഘടകമാണ് പ്ലേറ്റ്ലെറ്റുകള്‍. മുറിവുകളില്‍ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്ലെറ്റിന്റെ ധര്‍മ്മം. ആരോഗ്യവാനായ ഒരാളുടെ രക്തത്തിലെ പ്ലേറ്റ്ലെറ്റിന്റെ അളവ് ഒന്നരലക്ഷം മുതല്‍ നാലരലക്ഷം വരെയാണ്. പ്ലേറ്റിന്റെ അളവ് കൂട്ടാന്‍ ആവശ്യമായ ഭക്ഷണങ്ങളിലൂടെയാണ് കൂടുതലായും സാധിക്കുന്നത്. മാതളനാരങ്ങ വിറ്റാമിന്‍ B, വിറ്റാമിന്‍ C, വിറ്റാമിന്‍ K എന്നീ പോഷകങ്ങള്‍ ധാരാളമായി മാതളനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. രക്തത്തിന്റെ അളവു

‘ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’; പ്രചരിക്കുന്നത് സത്യമോ ? ഇന്‍ഫോ ക്ലിനിക് പറയുന്നു

‘ ചൂടുള്ള സമയത്ത് തണുത്ത പാനീയം കഴിച്ചാല്‍ കഴുത്തിലെ ഞരമ്പ് പൊട്ടും, കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിലുള്ളത് ഒട്ടേറെ പേര്‍’… കഴിഞ്ഞ കുറച്ച് ദിവസങ്ങിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമാണിത്. സത്യമാണോ കള്ളമാണോ എന്ന് നോക്കാതെ പലരും ഈ സന്ദേശം സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും കോട്ടം മെഡിക്കല്‍

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉദരരോഗങ്ങളെ ഇല്ലാതാക്കാനും കരിംജീരകം ഫലപ്രദം; അറിയാം മറ്റ് ഗുണങ്ങള്‍

നാം നിത്യജീവിതത്തില്‍ അധികമായി ഉപയോഗിക്കാത്ത ഒന്നാണ് കരിംജീരകം. അതുകൊണ്ടുതന്നെ അതിന്റെ ഗുണങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കില്ല. ഉപയോഗിക്കുന്ന വസ്തുക്കള്‍ പോലും പലപ്പോഴും ഗുണങ്ങളും ദോഷങ്ങളും തിരിച്ചറിയാതെയാണ് ജീവിതത്തിന്റെ ഭാഗമാക്കുക. അത്തരത്തില്‍ നാം വിരളമായി ഉപയോഗിക്കുന്ന കരിംജീരകം ഏറെ ഗുണങ്ങള്‍ നിറഞ്ഞതാണ്. ഭക്ഷണത്തില്‍ നേരിട്ടോ ഇതിന്റെ എണ്ണയോ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്. വയറ്, കുടല്‍, ശ്വാസകോശം, ഗര്‍ഭാശയം, ത്വക്ക്, വൃക്ക,

കാഴ്ച്ചയില്‍ ചെറുതാണെങ്കിലും ഉണക്കമുന്തിരിയിലുണ്ട് ഒളിഞ്ഞിരിക്കുന്ന ഒട്ടേറെ ഗുണങ്ങള്‍

ധാരാളം വിറ്റാമിനുകളും മിനറല്‍സും അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. വലുപ്പം കൊണ്ട് ഏറെ ചെറുതാണെങ്കിലും ഗുണങ്ങളില്‍ മുന്‍പന്തിയിലാണ് ഉണക്കമുന്തിരി. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഫ്രീറാഡിക്കലുകളുടെ ഉല്‍പ്പാദനത്തെ തടയുകയും കോശങ്ങളുടെ പലവിധ രോഗാവസ്ഥയിലേക്കുള്ള പോക്കിനെ ഇല്ലാതാക്കുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷിക്ക് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള വിറ്റാമിന്‍ ഇ ഉണക്കമുന്തിരിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മോണരോഗം, ത്വക്കിന്റെ ആരോഗ്യം, കണ്ണുകളുടെ തിളക്കം എന്നിവയെല്ലാം

രോഗപ്രതിരോധ ശേഷി കൂട്ടാനും അകാല വാര്‍ധക്യം ഇല്ലാതാക്കാനും മുളപ്പിച്ച ചെറുപയര്‍; അറിയാം മറ്റു ഗുണങ്ങള്‍

ചെറുപയറില്‍ പ്രോട്ടീന്‍, ഫൈബര്‍, കാല്‍സ്യം, അയേണ്‍, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ കെ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിക്കുമ്പോള്‍ ഈ പോഷകങ്ങളെല്ലാം ഇരട്ടിയാവുന്നു. മുളപ്പിച്ച ചെറുപയര്‍ കഴിക്കുമ്പോള്‍ പെട്ടന്നു തന്നെ വയര്‍ നിറഞ്ഞതായി അനുഭവപ്പെടുന്നതിനാല്‍ ഭക്ഷണത്തില്‍ ക്രമീകരണം ഉണ്ടാവുന്നു. കൂടാതെ കാര്‍ബോഹൈഡ്രേറ്റ് കുറവായിരിക്കും. ഇത്് അമിതവണ്ണം കുറക്കാന്‍ സഹായിക്കുന്നു. മെഗ്‌നീഷ്യം ഫോസ്ഫറസ് എന്നിവ ഉള്‍പ്പെട്ടതിനാല്‍

ഉള്ളി കഴിച്ചോ ചീത്ത കൊളസ്‌ട്രോൾ കുറക്കാം, കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാം; ഉള്ളിയിൽ ഒളിഞ്ഞിരിക്കുന്ന മറ്റു ഗുണങ്ങളെ തിരിച്ചറിയാം…

ഇന്ത്യയിൽ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് വലിയ ഉള്ളി അഥവാ സവാള. മിക്ക ദിവസങ്ങളിലും ഏതെങ്കിലും ഒരു വിഭവത്തിൽ ഉള്ളി ചേർത്തിരിക്കും. ഒറ്റക്ക് ഉപയോഗിക്കുന്നതിനെക്കാൾ കൂടുതൽ മറ്റു പച്ചക്കറികളോടൊപ്പമാണ് ഉള്ളി ഉപയോഗിക്കുന്നത്. സ്വാദിനു വേണ്ടിയാണ് പലപ്പോഴും ചേർക്കുന്നതെങ്കിൽ ഇനി മുതൽ ഗുണങ്ങൾ അറിഞ്ഞ് ഉപയോഗിക്കാം. ഉള്ളിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഘടകമാണ് വിറ്റാമിൻ C.

കൂവക്കിഴങ്ങ് നിസാരക്കാരനല്ല, ദഹനപ്രശ്നങ്ങള്‍ ഇല്ലാതാക്കാനും, ശരീരഭാരം കുറക്കാനും കൂവ കഴിക്കാം; കൂടുതല്‍ ഗുണങ്ങളറിയാം

കൂവ അഥവാ ആരോറൂട്ട് പ്ലാന്റ് പണ്ടു മുതലേ പരിചിതമായ ആഹാരമാണ്. പല വീടുകളിലും ഇത് മരുന്നായി ഉപയോഗിക്കാറുണ്ട്. കൂവയുടെ കിഴങ്ങാണ് സാധാരണ ഉപയോഗിക്കാറ്. ഇതില്‍ ധാരാളമായി അന്നജം അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങള്‍ കൂവപ്പൊടിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കിഴങ്ങു രൂപത്തിലും പൊടി രൂപത്തിലും കൂവ ലഭ്യമാണ്. പല വീടുകളിലും കൂവക്കിഴങ്ങ് വാങ്ങി

ഫാറ്റി ലിവറിനെ നിസാരമായി കാണരുതേ; കരളിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

വ്യായാമത്തിന്റെ കുറവും ഭക്ഷണരീതിയില്‍ വന്ന മാറ്റവും കാരണം ഇന്ന് പലരിലും കണ്ടു വരുന്ന അസുഖമാണ് ഫാറ്റി ലിവര്‍. കരളില്‍ അധികമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. പലപ്പോവും രോഗലക്ഷണങ്ങള്‍ കൂടുതലായി പുറത്തുകാണിക്കാറില്ല. ചെറിയ തോതില്‍ രോഗം ബാധിച്ചവര്‍ക്ക് വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും രോഗം മാറ്റിയെടുക്കാന്‍ സാധിക്കും. എന്നാല്‍ അമിതമായ രോഗം ബാധിച്ചവരില്‍ കരള്‍ മാറ്റി വയ്ക്കല്‍ ആണ്

കൊളസ്‌ട്രോള്‍ കൂടിയോ? ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ

ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ പ്രായഭേദമന്യേ കൂടിവരികയാണ്. ജീവിതശൈലിയും തെറ്റായ ഭക്ഷണ രീതിയുമൊക്കെയാണ് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകുന്നത്. ഹൃദ്‌രോഗത്തിലേക്ക് നയിക്കുന്നതില്‍ പ്രധാനപ്പെട്ട ഘടകമാണ് കൊളസ്‌ട്രോള്‍. പ്രത്യേകിച്ച് എല്‍.ഡിഎല്‍ എന്ന് അറിയപ്പെടുന്ന ചീത്ത കൊളസ്‌ട്രോള്‍. ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നത് ധമനികള്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കും. അതിന് ആരോഗ്യകരമായ ഭക്ഷണശീലം അത്യാവശ്യമാണ്.