‘റോഡരികിൽ നിന്ന് കിട്ടിയ പേഴ്സിൽ പണവും വിലപ്പെട്ട രേഖകളും, പിന്നീട് ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമമായി’; മാതൃകയായി വിയ്യൂർ സ്വദേശി ബാബുലാൽ
കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി വിയ്യൂർ സ്വദേശി മാതൃകയായി. കൊയിലാണ്ടിയിലെ സ്റ്റിൽ ഇന്ത്യയിൽ ജോലി ചെയ്യുന്ന ബാബുലാലാണ് കീഴരിയൂർ സ്വദേശിയായ യുവാവിന് വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് തിരികെ നൽകിയത്. നൊച്ചിയിൽ ധനേഷിന്റെ പേഴ്സായിരുന്നു നഷ്ടമായത്.
മാവിൻചുവട് നിന്ന് കുറുവങ്ങാടേക്ക് ബൈക്കിൽ യാത്ര ചെയ്യവെ ധനേഷിന്റെ പേഴ്സ് നഷ്ടപ്പെടുകയായിരുന്നു. ധനേഷ് പേഴ്സ് നഷ്ടപ്പെട്ടതായുള്ള വിവരം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വാർത്തയും നൽകിയിരുന്നു.
ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിൽ കൊല്ലത്ത് വെച്ചാണ് പേഴ്സ് ബാബുലാലിന്റെ ശ്രദ്ധയിൽ പെടുന്നത്. ഉടനെ പേഴ്സ് എടുത്ത് പരിശോധിച്ചെങ്കിലും ഉടമയെ ബന്ധപ്പെടാനുള്ള നമ്പറൊന്നും അതിൽ ഉണ്ടായിരുന്നില്ല. തുടർന്ന് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനെ ബന്ധപ്പെട്ടു. കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്റെ ഇടപെടലിൽ ഇരുവരും വിളിച്ച് സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ കളഞ്ഞ് കിട്ടിയത് ധനോഷിന്റെ പേഴ്സാണെന്ന് വ്യക്തമായി.
കൊയിലാണ്ടിയിലെ സ്ഥാപനത്തിലെത്തി ധനേഷ് പേഴ്സ് ഏറ്റുവാങ്ങി. അഞ്ജാതനായ ഒരാളുടെ പണവും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച ബാബുലാലിന്റെ പ്രവർത്തനം മാതൃകാപരമാണ്.
Summary: Cash and valuable documents in purse recovered from roadsid and handedover to the owner