ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദയസ്തംഭനം; തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു
ചേമഞ്ചേരി: ഊട്ടിയില്‍ വിനോദയാത്രയ്ക്കിടെ ഹൃദസ്തംഭനം സംഭവിച്ച തിരുവങ്ങൂര്‍ സ്വദേശിയായ പതിനാലുകാരന്‍ മരിച്ചു. ചേമഞ്ചേരി തിരുവങ്ങൂര്‍ കോയാസ് കോട്ടേഴ്‌സില്‍ അബ്ദുള്ള കോയയുടെയും കാട്ടിലപീടിക മണ്ണാറയില്‍
സൈഫുന്നീസയുടെയും മകന്‍ യൂസഫ് അബ്ദുള്ളയാണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു.
കുടുംബത്തോടൊപ്പം ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. ഊട്ടിയില്‍വെച്ച് ഇന്നലെ വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യൂസഫ് അബ്ദുള്ള.
സഹോദരങ്ങള്‍: അമീന്‍ അബ്ദുള്ള, ഫാത്തിമ അബ്ദുള്ള. സംസ്‌ക്കാരം ഊട്ടിയില്‍ നിന്നും മൃതദേഹം ഇന്ന് വെെകീട്ട് നാട്ടില്‍ എത്തിച്ച ശേഷം.
Summary: Cardiac arrest during excursion in Ooty; A fourteen-year-old native of tiruvangoor died.