നാദാപുരത്ത് സഹോദരിയുടെ വീട്ടിൽ വിഷു ആഘോഷിക്കാനെത്തിയ സൈനികന്റെ വാഹനം തകർത്ത നിലയിൽ; ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി


നാദാപുരം: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ തകര്‍ത്ത നിലയില്‍. നാദാപുരം ചെക്യാട് കൊയമ്ബ്രം പാലത്തിന് സമീപമാണ് അക്രമം നടന്നത്. കൂത്തുപറമ്ബ് മാലൂര്‍ സ്വദേശി സൈനികനായ മൂലയില്‍ ഷിനോജിന്റെ കാറിന് നേരെയാണ് അക്രമം ഉണ്ടായത്. വീട്ടുമുറ്റത്ത് നിന്ന് ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ചെക്യാട് സഹോദരിയുടെ വീട്ടില്‍ വിഷു ആഘോഷിക്കാനായി എത്തിയതായിരുന്നു. അതേസമയം വളയം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.സ്വദേശി സൈനികനായ മൂലയില്‍ ഷിനോജിന്റെ കാറിന് നേരെയാണ് അക്രമം ഉണ്ടായത്.