തൊട്ടിൽപ്പാലം ചാപ്പൻതോട്ടത്തിൽ കാറ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഗുരുതരമായി പരിക്കേറ്റ തളീക്കര സ്വദേശി മരിച്ചു


തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാർ ഓടിച്ചിരുന്ന തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരിച്ചത്. ഇന്ന് വൈകുന്നേരം കുടുംബ സമേതം വെള്ളച്ചാട്ടം കാണാനെത്തിയ സംഘമാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ച ഇന്നോവ കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം ഹോസ്പിറ്റലിൽ എത്തിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയെങ്കിലും ഗുരുതരമായി പരിക്കേറ്റ ലത്തീഫ് മരണപ്പെടുകയായിരുന്നു. മറ്റൊരു കുടിക്കും നിസാര പരിക്കുകളുണ്ട്.