ബാലുശേരിയില്‍ നിന്നും വയനാട്ടിലേക്ക് പോയ കാര്‍ ടാങ്കറുമായി കൂട്ടിയിടിച്ചു; കാര്‍ യാത്രികരായ കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
കല്‍പ്പറ്റ: മീനങ്ങാടി സുല്‍ത്താന്‍ ബത്തേരി റോഡില്‍ കാക്കവയലിന് സമീപം കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. ബാലുശേരിയില്‍ നിന്നും പാട്ടവയലിലേക്ക് പോകുകയായിരുന്ന കാറും മാനന്തവാടി ഭാഗത്തേക്ക് പാലുമായി വന്ന ടാങ്കറമാണ് കൂട്ടിയിടിച്ചത്.
കാര്‍ യാത്രികരായ പാട്ടവയല്‍ സ്വദേശി പ്രവീഷ് (39), അമ്മ പ്രേമലത (62), ഭാര്യ ശ്രീജിഷ (34) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെ മകന്‍ ആരവ് (3)നെ സാരമായ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കാര്‍ ഓടിച്ചിരുന്ന പ്രവീഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ശ്രീജിഷയെയും പ്രേമലതയെയും ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുവീട്ടില്‍ പോയി മടങ്ങിവരും വഴിയാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.